New Release: പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നു ശ്രദ്ധേയ ചിത്രങ്ങൾ കൂടി തിയേറ്ററുകളിലേക്ക്. മണിരത്നത്തിന്റെ ഇതിഹാസ ചിത്രം പൊന്നിയിൻ സെൽവൻ 2, മമ്മൂട്ടി-അഖിൽ അക്കിനേനി ചിത്രം ‘ഏജന്റ്’, ഫഹദ് ഫാസിൽ നായകനാവുന്ന പാച്ചുവും അത്ഭുതവിളക്കും എന്നിവയാണ് ഏപ്രിൽ 28 വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുന്ന ചിത്രങ്ങൾ.
Ponniyin Selvan Part 2 Release: പൊന്നിയിൻ സെൽവൻ 2
വിക്രം, ജയം രവി, ജയറാം, കാർത്തി, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, തൃഷ, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ തുടങ്ങി വലിയ താരനിരയെ അണിനിരത്തി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ 2. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ആദ്യഭാഗം കഴിഞ്ഞ വർഷമാണ് തിയേറ്ററുകളിലെത്തിയത്.
കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്‍പദമാക്കിയാണ് മണിരത്‍നം ‘പൊന്നിയിൻ സെല്‍വൻ’ ഒരുക്കിയത്. തോട്ട ധരണിയും വാസിം ഖാനുമാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ്. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
Agent Release: ഏജന്റ്
മമ്മൂട്ടിയും അഖിൽ അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ഏജന്റ് ഒരുക്കിയിരിക്കുന്നത് സുരേന്ദർ റെഡ്ഡിയാണ്. ഏപ്രിൽ 28-ന് തിയേറ്ററിലെത്തുന്ന ഈ ചിത്രം ഒരു ഈ സ്പൈ ആക്ഷൻ ത്രില്ലറാണ്.
മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായെത്തുന്ന ചിത്രത്തിൽ പട്ടാളക്കാരനായാണ് അഖിൽ അക്കിനേനി അഭിനയിക്കുന്നത്. സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ ഡിനോ മോറിയയും അഭിനയിക്കുന്നുണ്ട്.
ഹിപ്ഹോപ് തമിഴൻ സംഗീത സംവിധാനവും റസൂൽ എല്ലോർ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. ദേശീയ അവാർഡ് കരസ്ഥമാക്കിയ നവീൻ നൂലിയാണ് എഡിറ്റിങ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ലയാണ്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് ചിത്രം നിർമ്മിക്കുന്നത്.
Paachuvum Albhuthavilakkum Release: പാച്ചുവും അത്ഭുതവിളക്കും
ഫഹദ് ഫാസില്‍ നായകനാവുന്ന പാച്ചുവും അത്ഭുതവിളക്കും സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടിന്റെ മകൻ അഖില്‍ സത്യനാണ്. ഇന്നസെന്‍റ് അവസാനമായി അഭിനയിച്ച ചിത്രമെന്ന സവിശേഷതയും ചിത്രത്തിനുണ്ട്. മുകേഷ്, നന്ദു, ഇന്ദ്രൻസ്, അൽത്താഫ്, വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങൾ സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ്സായി അഖിൽ പ്രവർത്തിച്ചിട്ടുണ്ട്. ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്‍ററിയും അഖിൽ സംവിധാനം ചെയ്തിരുന്നു. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് പാച്ചുവും അത്ഭുതവിളക്കും നിർമിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം. ജസ്റ്റിൻ പ്രഭാകരൻ സംഗീതം.