/indian-express-malayalam/media/media_files/2025/11/12/new-ott-release-2025-11-12-15-52-51.jpg)
New OTT Release: ഈ ഒടിടി യുഗത്തിൽ, വെള്ളിയാഴ്ചകൾ തിയേറ്ററുകൾക്ക് മാത്രമല്ല, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾക്കും ആഘോഷമാണ്. ഏറ്റവും പുതിയ ചിത്രങ്ങളുടെ പൂക്കാലമാണ് ഓരോ വാരാന്ത്യവും സമ്മാനിക്കുന്നത്. ഇന്ന് അർദ്ധരാത്രി മുതൽ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുന്ന ഏറ്റവും പുതിയ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം.
Also Read: ഇടതുകയ്യിൽ പൾസില്ലാത്ത അമിതാഭ് ബച്ചൻ; അതിജീവനത്തിൻ്റെ 'മെഡിക്കൽ മിറാക്കിൾ'
Avihitham OTT: അവിഹിതം
സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘അവിഹിതം' ഒടിടിയിലേക്ക്. മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സെന്ന ഹെഗ്ഡെയും അംബരീഷ് കളത്തറയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.
ചിത്രത്തിന്റെ എഡിറ്റർ സനത്ത് ശിവരാജും സംഗീതം ശ്രീരാഗ് സജിയുമാണ് നിർവഹിക്കുന്നത്. ശ്രീരാജ് രവീന്ദ്രനും രമേഷ് മാത്യൂസും ചേർന്നാണ് ക്യാമറ. വിനീത് ചാക്യാർ, ധനേഷ് കോലിയാത്ത്, രാകേഷ് ഉഷാർ, വൃന്ദ മേനോൻ, അജിത് പുന്നാട്, ഉണ്ണികൃഷ്ണൻ പരപ്പ, അനീഷ് ചെമ്മരത്തി, ടി ഗോപിനാഥൻ, വിജീഷ നീലേശ്വരം, അമ്മിണി ചന്ദ്രാലയം, പാർവണ രാജ്, ബീന കൊടക്കാട്, വിസ്മയ ശശികുമാർ, പ്രേമലത, ശ്യാമിലി ദാസ്, വിപിൻ കെ, സ്വപ്ന പല്ലം, മുകേഷ് ഒ എം ആർ, സായന്ത്, കാർത്തിക വിജയകുമാർ, പ്രഭാകരൻ വേലേശ്വരം, ശുഭ സി പി, ലക്ഷ്മണൻ മന്യത്ത് എന്നിവരാണ് മറ്റു താരങ്ങൾ. മുകേഷ് ആർ മെഹ്ത, ഹാരിസ് ഡെസോം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് അവിഹിതം ഒടിടിയിലെത്തുന്നത്. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.
Also Read: മോഹൻലാൽ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി, വിവാദ നായിക; ആളെ മനസ്സിലായോ?
Coupling OTT: കപ്ലിംഗ്
സർജാനോ ഖാലിദ് പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് 'കപ്ലിംഗ്' ഒടിടിയിലേക്ക്. ശ്രീനാഥ് ബാബു, വൈഷ്ണവി രാജ്, മാളവിക ശ്രീനാഥ് എന്നിവരും ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുതിയ കാലത്തു നിന്ന് മാറിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളെ കുറിച്ചു സംസാരിക്കുന്ന കപ്ലിംഗ് ഒരു ത്രികോണ പ്രണയകഥയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
മനോരമ മാക്സ് ആണ് ഈ വെബ് സീരീസിന്റെ സ്ട്രീമിംഗ് പാർട്ണർ. ഇന്ന് അർദ്ധരാത്രിയോടെ 'കപ്ലിംഗ്' മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
Also Read: വലുതെന്തോ വരുന്നുണ്ട്; രേവതിയ്ക്ക് വേണ്ടി ഡബ്ബിംഗ് സ്റ്റുഡിയോയിൽ എത്തി മമ്മൂട്ടി
Inspection Bungalow OTT: ഇൻസ്‌പെക്ഷൻ ബംഗ്ലാവ്
മലയാളത്തിലെ ആദ്യത്തെ ഹൊറർ കോമഡി വെബ് സീരീസായ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് ഒടിടിയിലേക്ക്. ഷാജു ശ്രീധർ, ജയൻ ചേർത്തല, വീണ നായർ, ബാലാജി ശർമ്മ, സെന്തിൽ കൃഷ്ണ രാജാമണി, ശ്രീജിത്ത് രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സീരീസ് നിർമിക്കുന്നത് വീണ നായർ പ്രൊഡക്ഷൻസിന്റെ കീഴിൽ നടി വീണ നായരാണ്.
സൈജു എസ്.എസ് ആണ് 'ഇൻസ്‌പെക്ഷൻ ബംഗ്ലാവ്' സംവിധാനം ചെയ്യുന്നത്. സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ഇന്ന് അർദ്ധരാത്രിയോടെ 'ഇൻസ്‌പെക്ഷൻ ബംഗ്ലാവ്' സീ5ൽ സ്ട്രീമിംഗ് ആരംഭിക്കും.
Dude OTT: ഡ്യൂഡ്
മമിത ബൈജുവും പ്രദീപ് രംഗനാഥനും അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം ഡ്യൂഡ് ഒടിടിയിലേക്ക്. നവാഗത സംവിധായകനായ കീർത്തീശ്വരൻ ഒരുക്കിയ ചിത്രത്തിൽ മമിതയ്ക്കും പ്രദീപ് രംഗനാഥനുമൊപ്പം ശരത് കുമാറും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. നേഹ ഷെട്ടി, ഹൃദു ഹാറൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. സായ് അഭ്യങ്കർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
നെറ്റ്ഫ്ളിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
Also Read: മമ്മൂക്കയുടെ ഉപദേശം കൊണ്ട് വേഗത്തിൽ നടന്ന കല്യാണം
Bison Kaalamaadan OTT: ബൈസൺ കാലമാടൻ
ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത 'ബൈസൺ കാലമാടൻ' ഒടിടിയിലേക്ക്. അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ രജിഷ വിജയൻ, ലാൽ എന്നിവരും ​ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
കബഡി കളിക്കാരനായിട്ടാണ് ധ്രുവ് ചിത്രത്തിലെത്തുന്നത്. അർജുന അവാർഡ് ജേതാവും ഇന്ത്യൻ കബഡി താരവുമായിരുന്ന മനതി ഗണേശന്റെ കഥയാണ് ചിത്രം പറയുന്നത്, എന്നാൽ ഇതൊരു ജീവ ചരിത്ര സിനിമയല്ല. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിൽ എത്തുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
Vala OTT: വള
ധ്യാൻ ശ്രീനിവാസൻ, ലുക്മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന 'വള' ഒടിടിയിലേക്ക്. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളാണ് ചിത്രം പറയുന്നത്.
മുഹാഷിനാണ് ചിത്രത്തിന്റെ സംവിധായകൻ. 'ഉണ്ട', 'പുഴു' തുടങ്ങിയ ശ്രദ്ധേയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഹർഷദാണ് 'വള'യുടെ തിരക്കഥ ഒരുക്കിയത്. രവീണ രവി, ശീതൾ ജോസഫ്, വിജയരാഘവൻ, ശാന്തികൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സൈന പ്ലേയിൽ ഇന്ന് അർദ്ധരാത്രി മുതൽ ചിത്രം കാണാം.
Also Read: ഡീയസ് ഈറെ: പ്രേതങ്ങളെയും പ്രണയങ്ങളെയും കടന്ന് വീടകങ്ങള്‍ക്കിടയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us