scorecardresearch
Latest News

Friendship Day 2020: ഒന്നാം ക്ലാസ്സിലെ കൂട്ടുകാരന്‍

Hibi Eben MP on his friendship with Dulquer Salmaan: ദുല്‍ഖര്‍ സല്‍മാനുമായുള്ള സൗഹൃദത്തെക്കുറിച്ച് ഹൈബി ഈഡന്‍ എം പി

Friendship Day 2020: ഒന്നാം ക്ലാസ്സിലെ കൂട്ടുകാരന്‍
Friendship Day 2019 Hibi Eben MP on his friendship with Dulquer Salmaan featured

Friendship Day 2020: Hibi Eben MP on his friendship with Dulquer Salmaan: എറണാകുളം ഗവണ്‍മെന്‍റ് ലോ കോളേജില്‍ ഒരേ കാലഘട്ടത്തില്‍ പഠിച്ച രണ്ട് സുഹൃത്തുക്കള്‍. ഒരാള്‍ എറണാകുളത്തുകാരുടെ പ്രിയപ്പെട്ട നേതാവായി, മറ്റേയാള്‍ വെള്ളിത്തിരയിലെ താരമായി. വര്‍ഷങ്ങള്‍ കഴിഞ്ഞു ഇവരുടെ മക്കള്‍ എറണാകുളം ടോക്ക് എച്ച് സ്കൂളില്‍ ഒന്നാം ക്ലാസില്‍ ഒരുമിച്ചെത്തി. ആ വര്‍ഷം കഴിഞ്ഞപ്പോള്‍ താരകുടുംബം ചെന്നൈയിലേക്ക് പോയതോടെ, കുട്ടികളുടെ സൗഹൃദം തല്‍ക്കാലത്തേക്ക് മുറിഞ്ഞു.

കാലം മുന്നോട്ട് പോയപ്പോള്‍ പിതാക്കന്‍മാരുടെ വഴിയിലെത്തി അടുത്ത തലമുറയും. രാഷ്ട്രീയപ്രവര്‍ത്തകന്‍റെ മകന്‍ സ്ഥലം എം.എല്‍.എയായപ്പോള്‍‌, ആദ്യമായി നടത്തിയ പൊതുപരിപാടി പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനവിതരണമായിരുന്നു. അത് നല്‍കാനെത്തിയതാകട്ടെ താരപുത്രനും ഒന്നാം ക്ലാസിലെ സഹപാഠിയുമായ സുഹൃത്തും. അന്ന് ആ സുഹൃത്തിന്‍റെ ആദ്യസിനിമ പുറത്തുവന്ന സമയമായിരുന്നു. താരപുത്രന്‍ താരമായതിനു ശേഷം പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി. അങ്ങനെ ഹൈബി ഈഡന്‍റെ എം.എല്‍.എ.ഫണ്ട് ഉപയോഗിച്ച് നല്‍കിയ സമ്മാനങ്ങള്‍ ദുല്‍ഖര്‍ സല്‍മാന്‍ വിതരണം ചെയ്തു.

Read Here: Friendship Day 2019: നൂറു രൂപയില്‍ തുടങ്ങി നൂറു മേനി വിളഞ്ഞ സൗഹൃദം

Friendship Day 2019, dulquer salmaan, hibi eden, ദുല്‍ഖര്‍ സല്‍മാന്‍, ഹൈബി ഈഡന്‍, സൗഹൃദ ദിനം, friendship day cards, friendship day wishes, friendship day whatsapp status
Friendship Day 2020:

“ദുല്‍ഖറിന്‍റെ ആദ്യചിത്രമായ ‘സെക്കന്‍ഡ് ഷോ’ ഇറങ്ങിയ സമയമായിരുന്നു അത്. ചെറിയ ഒരു പരിഭ്രമമുണ്ടായിരുന്നു ദുല്‍ഖറിന്. ‘പ്രാഞ്ചിയേട്ട’നില്‍ മമ്മൂക്കയുടെ പ്രസംഗത്തിന്‍റെ ഡയലോഗോടെയാണ് ദുല്‍ഖര്‍ തുടങ്ങിയത്. അര്‍ഹരായ 1000 കുട്ടികള്‍ക്കും വേദിയില്‍ നിന്ന് ദുല്‍ഖര്‍ തന്നെ നേരിട്ട് സമ്മാനിച്ചു,” ഒന്നാം ക്ലാസിലെ സുഹൃത്തിനെ പിന്നീട് കണ്ടുമുട്ടിയ സംഭവം ഹൈബി ഈഡന്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളവുമായി പങ്കു വച്ചു.

പിന്നീടാ സൗഹൃദം മുറിഞ്ഞില്ല എന്ന് മാത്രമല്ല ഇടയ്ക്കിടെ പുതുക്കുകയും ചെയ്തു. സിനിമകളെല്ലാം തന്നെ കാണുന്ന ശീലമുള്ള ഹൈബി, ദുല്‍ഖര്‍ ചിത്രങ്ങളും കണ്ട് അഭിപ്രായമറിയിക്കാറുണ്ട്. തിരിച്ചുള്ള മറുപടിയുമായി ദുല്‍ഖറുമെത്തുന്നതോടെ ആ സംഭാഷണം നീളും. ടോക്ക്എച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം കഴിഞ്ഞ തവണ നടന്നപ്പോള്‍ ദുല്‍ഖറിന് എത്താനായില്ല. അടുത്ത തവണ ദുല്‍ഖറുമെത്തുമെന്നുള്ള പ്രതീക്ഷയിലാണ് എറണാകുളത്തിന്‍റെ പ്രിയപ്പെട്ട ഈ യുവ എം.പി. പിതാവിന്‍റെ മരണശേഷം മമ്മൂട്ടിയെ കാണാന്‍ ചെന്നപ്പോഴുണ്ടായ ഒരു അനുഭവവും ഹൈബി ഓര്‍മിച്ചു.

പഴയ സുഹൃത്തിന്‍റെ മകന്‍, മഴയില്‍ നനഞ്ഞ് കുളിച്ച് ഒരു ശുപാര്‍ശയ്ക്കായ് ചെന്നു. “ആകെ നനഞ്ഞ് കുളിച്ചിരുന്നത് കൊണ്ട്, അകത്തേക്ക് കയറാന്‍ മടിച്ച് നിന്ന എന്നെ മമ്മൂക്ക ‘തനിക്ക് കയറി ഇരിക്കാന്‍ അര്‍ഹതയുള്ള ആളാണെന്ന്’ പറഞ്ഞ് നിര്‍ബന്ധിച്ച് അകത്തു കയറ്റി ഇരുത്തി, ഒരു ചൂടന്‍ കട്ടന്‍ ചായ തന്ന് വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു.”

രാഷ്ട്രീയത്തില്‍ സജീവമായപ്പോള്‍ മമ്മൂക്കയുമായുളള ബന്ധം കുറച്ചു കൂടി വളര്‍ന്നു. പക്ഷേ, അന്നത്തെ മഴയില്‍ കുടിച്ച കട്ടന്‍‌ ചായയ്ക്ക് തന്‍റെ ഡാഡിയുടെ സൗഹൃദത്തിന്‍റ ചൂടുണ്ടായിരുന്നുവെന്ന് ഹൈബി

Friendship Day 2019, dulquer salmaan, hibi eden, ദുല്‍ഖര്‍ സല്‍മാന്‍, ഹൈബി ഈഡന്‍, സൗഹൃദ ദിനം, friendship day cards, friendship day wishes, friendship day whatsapp status

Read Here: എനിക്ക് വോട്ട് ചെയ്യുമോ?; മമ്മൂട്ടിയോടും ദുല്‍ഖറിനോടും ഹൈബി ഈഡന്‍

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹൈബി ഈഡന്‍

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Friendship day 2019 hibi eben mp on his friendship with dulquer salmaan bff

Best of Express