scorecardresearch

ലൈക്കുകള്‍ക്കും ഹാഷ്‌ടാഗുകള്‍ക്കും അതീതമായ ബന്ധം, 'അവള്‍ക്കൊപ്പം' തന്നെ എന്ന് മഞ്ജു വാര്യര്‍

"സംഘടനകളില്‍ എടുക്കേണ്ട നിലപാട് അതാതു സമയത്ത് എടുത്തിട്ടുണ്ട്. വ്യക്തി ബന്ധങ്ങള്‍ക്ക് സംഘടനയോ നിയമാവലിയോ ഒന്നും തടസമാകുമെന്നും ഞാന്‍ കരുതുന്നില്ല," മഞ്ജു വാര്യര്‍ പറയുന്നു

"സംഘടനകളില്‍ എടുക്കേണ്ട നിലപാട് അതാതു സമയത്ത് എടുത്തിട്ടുണ്ട്. വ്യക്തി ബന്ധങ്ങള്‍ക്ക് സംഘടനയോ നിയമാവലിയോ ഒന്നും തടസമാകുമെന്നും ഞാന്‍ കരുതുന്നില്ല," മഞ്ജു വാര്യര്‍ പറയുന്നു

author-image
WebDesk
New Update
Manju Warrier reiterates 'Avalkkoppam'

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളില്‍ ഒന്നും തന്നെ ഇടപെടാതെ മൗനം പാലിക്കുന്ന മഞ്ജു വാര്യര്‍ ഒടുവില്‍ ഈ വിഷയത്തില്‍ തന്റെ നിലപാട് വെളിപ്പെടുത്തുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്

Advertisment

തനിക്കെന്നും ഒരു നിലപാടേ ഉണ്ടായിട്ടുള്ളൂ, അത് 'അവള്‍ക്കൊപ്പം' എന്നത് തന്നെയാണ് എന്നും തനിക്കത്‌ ആവര്‍ത്തിച്ച് ഉറക്കെ പ്രഖ്യാപിക്കേണ്ട കാര്യമില്ല എന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി. ഇക്കാര്യത്തിലുള്ള മഞ്ജുവിന്റെ നിലപാട് സുഹൃത്തിനും ഇരുവരേയും അടുത്തറിയാവുന്ന എല്ലാവര്‍ക്കും അറിയാം എന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. ലൈക്കുകളും ഹാഷ്ടാഗുകളും ഉണ്ടാകുന്നതിനു മുന്‍പുള്ള ബന്ധമാണ് തങ്ങളുടേത് എന്നും അത് എന്നും ഉണ്ടാകും എന്നും മഞ്ജു ഉറപ്പിച്ചു പറയുന്നു. ഈ ബഹളങ്ങളും ആരവങ്ങളും എല്ലാം കഴിഞ്ഞാലും ബന്ധം അതുപോലെ തുടരുമെന്നും അത് പ്രഖ്യാപിക്കാന്‍ തനിക്കു ഹാഷ്ടാഗുകളുടെ ആവശ്യമില്ല എന്നും മഞ്ജു പറഞ്ഞു.

"വിവാദങ്ങളും ചര്‍ച്ചകളും വരികയും പോവുകയും ചെയ്യും. അതുമായൊന്നും ഇതിനെ കൂട്ടിക്കുഴയ്ക്കാന്‍ എനിക്കാകില്ല. സംഘടനകളില്‍ എടുക്കേണ്ട നിലപാട് അതാതു സമയത്ത് എടുത്തിട്ടുണ്ട്. വ്യക്തിബന്ധങ്ങള്‍ക്ക് സംഘടനയോ നിയമാവലിയോ ഒന്നും തടസമാകുമെന്നും ഞാന്‍ കരുതുന്നില്ല," മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താര സംഘടനയായ 'എഎംഎംഎ'യില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് സംഘടനയുടെ പൊതു യോഗത്തില്‍ എടുത്ത നടപടികളില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാല് പേര് 'എഎംഎംഎ' അംഗത്വം രാജി വച്ചിരുന്നു.  മഞ്ജു കൂടി അംഗമായ 'വിമന്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങളാണ് രാജിവച്ച നടിമാരായ രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ്‌, റിമ കല്ലിങ്കല്‍ എന്നിവര്‍.

Advertisment

ഈ സംഭവ വികാസങ്ങളുടെ തുടക്കത്തില്‍ത്തന്നെ മഞ്ജു വാര്യര്‍ നാഫ അവാര്‍ഡുകളുമായി ബന്ധപ്പെട്ടു അമേരിക്കയിലേക്ക് പോവുകയും ഈ വിഷയങ്ങളില്‍ ഒന്നും തന്നെ പ്രതികരിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തു.  മഞ്ജു വനിതാ കളക്ടീവില്‍ നിന്നും പിന്മാറി എന്നതുള്‍പ്പടെയുള്ള ഊഹാപോഹങ്ങള്‍ പ്രചരിച്ചു.   മഞ്ജു വാര്യര്‍ വനിതാ സംഘടനയില്‍ നിന്നും രാജി വച്ചുവെന്നും ഇക്കാര്യം മഞ്ജു തന്നെ താരസംഘടന 'അമ്മ'യുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Read More: മഞ്ജുവിന്റെ രാജി? വിമൺ കളക്‌ടീവ് പ്രതികരിക്കുന്നു

അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ മഞ്ജു ഇനി അഭിനയിക്കുക പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ലൂസിഫര്‍' എന്ന ചിത്രത്തിലാണ്.  മോഹന്‍ലാല്‍ നായകനായ ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.  തിരുവനന്തപുരത്തെ ഷെഡ്യൂളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മഞ്ജു വാര്യര്‍ ജോയിന്‍ ചെയ്യും എന്നാണ് അറിയാന്‍ കഴിയുന്നത്‌.

'ലൂസിഫര്‍' കൂടാതെ 'C/o സൈറാ ബാനു' എന്ന ചിത്രം സംവിധാനം ചെയ്ത ആന്റണി സോണിയുടെ പുതിയ ചിത്രത്തിലും മഞ്ജു വേഷമിടും. ഇതിനൊപ്പം തന്നെ മറ്റു ചില ചിത്രങ്ങളുടെ ചര്‍ച്ചകളും പുരോഗമിക്കുന്നതായും മഞ്ജു വാര്യര്‍ പറഞ്ഞു.

Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: