/indian-express-malayalam/media/media_files/2025/12/30/lissy-priyadarshan-2025-12-30-11-05-23.jpg)
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ദമ്പതികളായിരുന്നു സംവിധായകൻ പ്രിയദർശനും നടി ലിസിയും. 24 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞത് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച ഒന്നായിരുന്നു. എന്നാൽ, കാലങ്ങൾക്കിപ്പുറം വീണ്ടും ഒരു പൊതുവേദിയിൽ ഇരുവരും ഒന്നിച്ചെത്തിയത് മലയാളികൾക്ക് വലിയ സന്തോഷമായിരിക്കുകയാണ്.
Also Read: 'തിരിച്ചുവരില്ലെന്ന് മുദ്രകുത്തിയവരുടെ നെഞ്ചത്ത് ഇരിക്കട്ടെ ഈ ആണി'; സുവർണ നേട്ടവുമായി നിവിൻ പോളി
Also Read: ഈ പത്താം ക്ലാസ്സുകാരി ഇന്ന് നമുക്കെല്ലാം സുപരിചിത; ആളെ മനസ്സിലായോ?
സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ സിബിയുടെ വിവാഹച്ചടങ്ങാണ് ഈ അപൂർവ നിമിഷത്തിന് സാക്ഷ്യം വഹിച്ചത്. കൊച്ചി കളമശ്ശേരി ചക്കോളാസിൽ നടന്ന ചടങ്ങിലേക്ക് ഒരു കാറിൽ ഒന്നിച്ചെത്തിയ പ്രിയദർശനെയും ലിസിയെയും സിബി മലയിലും സത്യൻ അന്തിക്കാടും ചേർന്നാണ് സ്വീകരിച്ചത്. പ്രിയദർശന്റെ കൈപിടിച്ച് പടികളിറങ്ങുന്ന ലിസിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നവദമ്പതികൾക്കൊപ്പം ഫോട്ടോ എടുത്ത ശേഷം പ്രിയന്റെ കൈ പിടിച്ചുതന്നെയാണ് ലിസി വേദിയിൽ നിന്നും മടങ്ങിയതും.
Also Read: 'ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതിയായി പോയി', ബേസിലിനോട് നസ്‌ലെൻ
2015-ലാണ് ഇരുവരും വിവാഹമോചിതരാകാൻ തീരുമാനിച്ചത്. ആ തീരുമാനത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ മോഹൻലാലും സുരേഷ് കുമാറുമടക്കമുള്ള സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എങ്കിലും മക്കളായ സിദ്ധാർത്ഥിന്റെയും കല്യാണിയുടെയും കാര്യങ്ങളിൽ ഇരുവരും എപ്പോഴും ഒരേ മനസോടെ ഒന്നിച്ചു നിൽക്കാറുണ്ട്. 2023-ൽ ചെന്നൈയിൽ വെച്ച് നടന്ന സിദ്ധാർത്ഥിന്റെ വിവാഹത്തിനും ഇരുവരും ഒപ്പമുണ്ടായിരുന്നു.
തങ്ങൾ പിരിഞ്ഞെങ്കിലും അത് മക്കളുടെ സുരക്ഷയെയോ സന്തോഷത്തെയോ ബാധിക്കില്ലെന്ന് ഇരുവരും ഉറപ്പുവരുത്തിയിരുന്നു. ഇപ്പോൾ ഇരുവരും തമ്മിലുള്ള അകൽച്ചകൾ മാറി നല്ലൊരു സൗഹൃദത്തിലാണെന്ന് അടുപ്പമുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.
ലിസിയും പ്രിയനും വീണ്ടും പൊതുവേദിയിൽ ഒന്നിച്ചെത്തിയതിനെ ആരാധകരും വലിയ ആവേശത്തോടെയാണ് കാണുന്നത്. ലിസിയും പ്രിയനും കാത്തുസൂക്ഷിക്കുന്ന ഈ പരസ്പര ബഹുമാനത്തിനാണ് എല്ലാവരും കൈയടിക്കുന്നത്.
Also Read: മനുഷ്യാ, നിങ്ങൾക്ക് 51 വയസ്സായെന്ന് ഓർമ്മയുണ്ടോ? മക്കൾക്കൊപ്പം ഹൃതിക്കിന്റെ തകർപ്പൻ ഡാൻസ്; വീഡിയോ വൈറൽ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us