തെന്നിന്ത്യയുടെ പ്രിയ താരം സുഹാസിനിയുടെ ജന്മദിനമാണ് ഇന്ന്. ഓഗസ്റ്റ് 15, 1961ന് തമിഴ്നാട്ടിലെ പരമകുടി എന്നയിടത്താണ് സുഹാസിനി ജനിച്ചത്. സിനിമയില്‍ സാങ്കേതികരംഗത്ത് തുടങ്ങി അഭിനയത്തിലേക്കും സംവിധാനത്തിലേക്കും എത്തിയ സുഹാസിനി ഇപ്പോള്‍ സാമൂഹ്യസേവന രംഗത്തും സജീവയാണ്.
രാജ്യത്തിന്റെ സ്വാതന്ത്യദിനത്തോടൊപ്പം ജന്മനാള് ആഘോഷിക്കുന്ന പ്രിയ കൂട്ടുകാരിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടിമാരായ ഖുശബൂ, പൂര്‍ണ്ണിമ ഭാഗ്യരാജ് എന്നിവര്‍. ‘ചെന്നൈയിലെ എന്റെ ആദ്യ സുഹൃത്തിനു പിറന്നാള്‍ ആശംസകള്‍’ എന്ന് പൂര്‍ണിമ കുറിച്ചപ്പോള്‍ ‘മുത്താണ് നീ’ എന്നാണു ഖുശ്ബൂ കുറിച്ചത്.
‘എവിടെ നിന്നോ നമ്മുടെ ജീവിതത്തിലേക്ക് വന്നു എന്നെന്നേക്കുമായി നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തീരുന്നവരുണ്ട്. അത്തരത്തിലുള്ള ഒരു മുത്താണ് സുഹാസിനി. എന്റെ പ്രിയ കൂട്ടുകാരിയ്ക്ക് ജന്മദിനാശംസകള്. എന്നും സന്തോഷം കണ്ടെത്തുമാറാകട്ടെ. ഞാന്‍ നിന്നെ അളവറ്റു സ്നേഹിക്കുന്നു. അത് നിനക്കും അറിയാം,’ ഖുശബൂ ട്വിറ്റെറില്‍ പറഞ്ഞു.
Some people walk into your lives out of nowhere n become part of your lives forever..one such gem of a friend is @hasinimani Wishing a very very very happy birthday to a wonderful soul n my darling friend. May you find happiness forever. Love you loads n you know that pic.twitter.com/9DwOjtIRVi
— KhushbuSundar (@khushsundar) August 15, 2020
View this post on Instagram
Read Here: പൂർണിമ കൂട്ടുകാരികൾക്ക് നൽകിയ സമ്മാനം