തൂവെള്ള ഡ്രസ്സിൽ അതിസുന്ദരിയായി പ്രിയങ്ക ചോപ്ര; ചിത്രങ്ങൾ കാണാം

അമേരിക്കൻ ഗായകൻ നിക്ക് ജോൺസുമായി ഉടനെ വിവാഹിതയാവാൻ പോവുന്ന പ്രിയങ്ക ചോപ്രയ്ക്ക് സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ബ്രൈഡൽ ഷവറിന്റെ ചിത്രങ്ങൾ

priyanka chopra bridal shower
priyanka chopra bridal shower

തൂവെള്ള ഡ്രസ്സിൽ അതിസുന്ദരിയായി പ്രിയങ്ക ചോപ്ര. ന്യൂയാർക്ക് ടിഫാനി ബ്ലൂ ബോക്സ് കഫേയിൽ പ്രിയങ്കയ്ക്കു വേണ്ടി സുഹൃത്തുക്കൾ ഇന്നലെ സംഘടിപ്പിച്ച ബ്രൈഡൽ ഷവറിൽ പങ്കെടുക്കാനെത്തിയ പ്രിയങ്കയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

നിർമ്മാതാവായ മുബിന റാട്ടോൺസിയും പ്രിയങ്കയുടെ മാനേജർ അൻജുല ആചാര്യയും ചേർന്നു സംഘടിപ്പിച്ച ബ്രൈഡൽ ഷവർ പാർട്ടിയിൽ കെല്ലി റിപ, ലുപിത ന്യോൻഗോ, കെവിൻ ജോനാസ് എന്നിവരും പങ്കെടുത്തു. ബ്രൈഡൽ ഷവറിനോട് അനുബന്ധിച്ച് ഡിജെ പാർട്ടിയും സംഘടിപ്പിച്ചിരുന്നു.

ബ്രൈഡൽ ഷവറിൽ പങ്കെടുത്ത പ്രിയങ്ക ചോപ്രയുടെ നിരവധി ചിത്രങ്ങൾ ഫാൻ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ, പ്രിയങ്കയും പ്രിയങ്കയുടെ ഹെയർ സ്റ്റൈലിസ്റ്റ് മിമി കട്റെല്ലും ചില ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.

അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ നിക്ക് ജൊനാസുമായി പ്രിയങ്കയുടെ വിവാഹം ഡിസംബറോടെ ഉണ്ടാവുമെന്നാണ് വാർത്തകൾ. എന്നാൽ വിവാഹ തീയതി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഡിസംബറിൽ രാജസ്ഥാനിലെ ജോധ്പൂരിൽ വച്ചായിരിക്കും പ്രിയങ്ക-നിക് വിവാഹമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പാരമ്പര്യ രീതിയിലായിരിക്കും വിവാഹമെന്നും മൂന്നു ദിവസം നീണ്ടുനിൽക്കുന്നതായിരിക്കും ആഘോഷങ്ങളെന്നും സൂചനകളുണ്ട്.

മെറ്റ് ഗാലയിൽ പ്രിയങ്കയേയും നിക്കിനെയും ഒന്നിച്ചു കണ്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന രീതിയിലുള്ള ഗോസിപ്പുകൾ വാർത്തകളിൽ നിറയാൻ തുടങ്ങിയത്. ആ ഗോസിപ്പുകളിൽ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് ഇരുവരുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളും സ്റ്റോറികളും ചിത്രങ്ങളുമെല്ലാം. ഒടുവിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരുടെയും എൻഗേജ്മെന്റ് നടന്നത്. അന്നുമുതൽ വിവാഹ തീയതിയെ കുറിച്ചുള്ള ഊഹോപോഹങ്ങളുമായി പാപ്പരാസികൾ ഇരുവർക്കും പിന്നാലെയുണ്ട്.

വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും പ്രിയങ്കയ്ക്ക് താമസിക്കാനായി ലൊസാഞ്ചൽസിൽ ആഡംബര സൗകര്യങ്ങളോടുകൂടിയൊരു വീട് നിക്ക് വാങ്ങിയെന്ന് വാർത്തകളുണ്ടായിരുന്നു. 6.50 മില്യൻ ഡോളർ (ഏകദേശം 48 കോടി) വിലയ്ക്കാണ് ബിവേർലി ഹിൽസ് ഏരിയയിലെ വീട് പ്രിയങ്കയ്ക്കായി നിക് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Friends throw bridal shower for priyanka chopra in new york

Next Story
മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ ചലഞ്ച് ചെയ്യാന്‍ മലയാള സിനിമയ്ക്ക് ആയിട്ടില്ല: രഞ്ജിത്Ranjith Mohanlal Mammootty Drama
The moderation of comments is automated and not cleared manually by malayalam.indianexpress.com