scorecardresearch

Mia Khalifa about Personal Life: നഷ്ടപ്പെട്ടത് ജീവിതത്തിലെ സ്വകാര്യത; വീഡിയോയിൽ കാണുന്നതെല്ലാം യാഥാർഥ്യമല്ല: മിയ ഖലീഫ

Mia Khalifa about Personal Life: പൊതുജനങ്ങൾക്കിടയിൽ എത്തുമ്പോൾ അവർ തന്റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്നു നോക്കുന്നതായി തനിക്ക് തോന്നാറുണ്ടെന്ന് മിയ പറഞ്ഞു

ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ നടി മിയ ഖലീഫ Courtesy BBC

Mia Khalifa about Personal Life: പോണ്‍ രംഗത്ത് ജോലി ചെയ്തതിനാല്‍ തനിക്ക് നഷ്ടമായത് വ്യക്തി ജീവിതത്തിലെ സ്വകാര്യതയാണെന്ന് മുന്‍ പോണ്‍താരം മിയ ഖലീഫ. ബിബിസിയിലെ ‘ഹാര്‍ഡ് ടോക്’ എന്ന അഭിമുഖത്തിലാണ് മിയ ഖലീഫ ഇക്കാര്യം പറഞ്ഞത്. പോണ്‍ വ്യവസായത്തില്‍ ആയിരുന്നതിനാല്‍ താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മനസുതുറന്നു സംസാരിക്കുകയായിരുന്നു താരം. പോണ്‍ രംഗത്തു നിന്ന് വിട്ടുനില്‍ക്കുന്ന ഈ സമയത്തും ജീവിതത്തിലെ സ്വകാര്യത തനിക്ക് നഷ്ടമാകുന്നുണ്ട് എന്ന് മിയ പറഞ്ഞു

Mia Khalifa

ഈ രംഗത്ത് ആയിരുന്നതുകൊണ്ട് എനിക്ക് ആത്മാഭിമാന കുറവൊന്നും തോന്നുന്നില്ല. ആരോടും വിവേചനമില്ലെന്നും മിയ ഖലീഫ പറഞ്ഞു. “പോണ്‍ വീഡിയോയില്‍ കാണുന്നത് യഥാര്‍ഥ ജീവിതത്തില്‍ ലഭിക്കുമെന്നാണ് യുവാക്കള്‍ കരുതുന്നത്. പോണ്‍ വീഡിയോകളില്‍ കാണുന്നതെല്ലാം അതേപടി യാഥാര്‍ഥ്യമാകണമെന്നില്ല. പക്ഷേ, യുവാക്കള്‍ അത് ആഗ്രഹിക്കുന്നു. തങ്ങളുടെ പങ്കാളിയില്‍ നിന്ന് അത് ലഭിക്കണമെന്നാണ് യുവാക്കള്‍ ആഗ്രഹിക്കുന്നത്.” മിയ ഖലീഫ പറഞ്ഞു.

പൊതുജനങ്ങൾക്കിടയിൽ എത്തുമ്പോൾ അവർ തന്റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്നു നോക്കുന്നതായി തനിക്ക് തോന്നാറുണ്ടെന്ന് മിയ പറഞ്ഞു. അങ്ങനെ നോക്കുന്നത് വലിയ അസ്വസ്ഥതയുണ്ടാക്കാറുണ്ടെന്നും മിയ പറഞ്ഞു. ഇക്കാരണത്താലാണ് ജീവിതത്തിലെ സ്വകാര്യതയാണ് തനിക്ക് നഷ്ടമായതെന്ന് മിയ ഖലീഫ പറയുന്നത്.

Read Also: ഹിജാബ് ധരിച്ച് നീലച്ചിത്രത്തിൽ അഭിനയിച്ചു; മിയ ഖലീഫക്ക് ഐഎസിന്റെ വധ ഭീഷണി

“ജീവിതത്തില്‍ വളരെ ഒറ്റപ്പെട്ടതായി തോന്നിയ സമയങ്ങളുണ്ട്. ലോകം മാത്രമല്ല, കുടുംബവും സുഹൃത്തുക്കളും ചുറ്റിലുമുള്ള എല്ലാവരും പൂര്‍ണമായി എന്നെ അകറ്റി നിര്‍ത്തി. ജോലി ഉപേക്ഷിച്ച ശേഷവും അങ്ങനെ തന്നെയായിരുന്നു. ഞാന്‍ ജീവിതത്തില്‍ തനിച്ചായി. എല്ലാ മുറിവുകളും കാലം മായ്ക്കുമെന്നാണ് വിശ്വസിക്കുന്നത്. കാര്യങ്ങളെല്ലാം പതുക്കെ പതുക്കെ മാറുന്നുണ്ട്” – മിയ വൈകാരികമായി പ്രതികരിച്ചു.

2015ല്‍ മൂന്നു മാസം മാത്രമാണ് മിയ ഖലീഫ പോൺ മേഖലയിൽ പ്രവർത്തിച്ചത്. ഏറ്റവും അധികം സേര്‍ച്ച് ചെയ്യപ്പെട്ട പോണ്‍ താരങ്ങളില്‍ ഒരാളായിരുന്നു മിയ. ആഗോള ഭീകരസംഘടനയായ ഐഎസിന്റെ ഭീഷണിയെ തുടർന്നാണ് പോൺ മേഖല വിട്ടത്. 1993 ലാണ് മിയ ഖലീഫ ജനിച്ചത്. 2001 ൽ താരം അമേരിക്കയിലേക്ക് മാറി. 2004 അവസാനത്തോടെയാണ് പോൺ മേഖലയിൽ എത്തുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Former porn actress mia khalifa about personal life