ലണ്ടൻ: ജെയിംസ് ബോണ്ട് സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ പ്രശസ്ത ബ്രിട്ടീഷ് നടൻ സർ റോജർ മൂർ അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 89 വയസായിരുന്നു. താരം സ്വിറ്റ്സർലാന്റിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയതെന്ന് അദ്ദേഹത്തിന്റെ കുടുംബം ട്വിറ്റര്‍ വഴി അറിയിച്ചു.
ഏറെ സങ്കടത്തോട് കൂടി തങ്ങളുടെ പിതാവ് വിടവാങ്ങിയതായി അറിയിക്കുന്നതായും ക്യാൻസറിനെതിരെ ധീരമായ പോരാട്ടത്തിനൊടുവിലാണ് മൂറിന്റെ മരണമെന്നും കുടുംബം വ്യക്തമാക്കി.

അവസാനനാളുകളില്‍ അദ്ദേഹത്തിന് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായും റോജറിന്റെ മക്കളായ ഡെബോറ, ജോഫ്രി, ക്രിസ്റ്റ്യന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുടെ ഏജന്റായ ജയിംസ് ബോണ്ടായി വെള്ളിത്തരയിൽ തിളങ്ങിയ താരത്തെ ബ്രിട്ടീഷ് സർക്കാർ സർ പദവി നൽകി ആദരിച്ചിട്ടുണ്ട്.

1973 മുതല്‍ 1985 വരെ ഏ​ഴ് ജെ​യിം​സ് ബോ​ണ്ട് സി​നി​മ​ക​ളി​ലാ​ണ് അദ്ദേഹം വേ​ഷ​മി​ട്ട​ത്. 1962ലും 69ലും ‘ദ സെയിന്റില്‍ അടക്കം അഞ്ച് ടെലിവിഷന്‍ സീരീസില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.  ലിവ് ആന്റ് ലെറ്റ് ഡൈ(1973) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി ബോണ്ട് കഥാപാത്രമായത്.

പിന്നീട് ദ മാന്‍ വിത്ത് ദ ഗോള്‍ഡണ്‍ ഗണ്‍(1974), ദ സ്പൈ ഹു ലവ്ഡ് മി(1977), മൂണ്‍റാക്കര്‍ (1979), ഫോര്‍ യുവര്‍ എയ്സ് ഓണ്‍ലി (1981), ഒക്ടോപസി (1983), എ വ്യു ടു എ കില്‍ (1985) എന്നീ ചിത്രങ്ങളിലും ജെയിംസ് ബോണ്ട് ആയി എത്തി.
വെ​ടി​ശ​ബ്ദം കേ​ട്ട് ഭ​യ​പ്പെ​ടു​ന്ന പ്ര​ത്യേ​ക ത​രം മാ​ന​സി​ക രോ​ഗ​മാ​യ ഹോ​പ് ലോ​ബി​യ എ​ന്ന രോ​ഗ​ത്തി​നും അദ്ദേഹം അടിമയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ