scorecardresearch

ഇനി തമിഴ് സിനിമയിൽ പയറ്റിത്തെളിയാൻ ഇൻഫാൻ പഠാനും ഹർഭജൻ സിങ്ങും

ചിയാൻ വിക്രത്തെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു മുഖ്യ വേഷത്തിലാണ് പഠാൻ എത്തുന്നത്

ചിയാൻ വിക്രത്തെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു മുഖ്യ വേഷത്തിലാണ് പഠാൻ എത്തുന്നത്

author-image
Entertainment Desk
New Update
Irfan Pathan, ഇർഫാൻ പഠാൻ, Harbhajan Singh, ഹർബജൻ സിങ്, Tamil Cinema, Kollywood, തമിഴ് സിനിമ, Film Debut, സിനിമാ അരങ്ങേറ്റം, Cricketers, ക്രിക്കറ്റ് താരങ്ങൾ, iemalalyalam, ഐഇ മലയാളം

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്ങും ഇൻഫാൻ പഠാനും രാജ്യാന്തര ക്രിക്കറ്റിനോടു വിട പറഞ്ഞിട്ട് വർഷങ്ങൾ ഏറെയായി. ക്രിക്കറ്റിൽനിന്നും മാറി സിനിമയിൽ ഒരു കൈ നോക്കാനുളള തീരുമാനത്തിലാണ് ഇപ്പോൾ ഇരുവരും. തമിഴ് സിനിമയിലൂടെയാണ് ഇരുവരും അഭിനയരംഗത്തേക്ക് കടക്കുന്നത്.

Advertisment

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുന്ന ഹർഭജൻ സിങ് ടൂർണമെന്റിലുടനീളം തമിഴ് ഭാഷയിൽ ട്വീറ്റ് ചെയ്ത് തമിഴ് മക്കളുടെ ഹൃദയത്തിൽ ഇടം നേടിയ ആളാണ്. അദ്ദേഹത്തിന്റെ അക്കൗണ്ട് നിയന്ത്രിക്കുന്നത് ഒരു അഡ്മിൻ ആണെങ്കിലും ഹർഭജന്റെ ട്വീറ്റുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ കൈയ്യടിയാണ്.

'സന്താനത്തിന്റെ ഡിക്കിലൂന' എന്ന ചിത്രത്തിലൂടെയാണ് ഹർഭജന്റെ അരങ്ങേറ്റം. സിനിമയുടെ അണിയറ പ്രവർത്തകർ താരത്തെ സമീപിക്കുകയും അദ്ദേഹം സമ്മതം മൂളുകയുമായിരുന്നു. തമിഴിലെ കെ‌ജെ‌ആർ സ്റ്റുഡിയോ, സോൾജിയേഴ്‌സ് ഫാക്ടറി, സന്താനം എന്നിവരോട് തന്റെ സ്ഥിരം ശൈലിയിൽ ഹർഭജൻ നന്ദി പറഞ്ഞു. കാർത്തിക് യോഗി സംവിധാനം ചെയ്യുന്ന ഡിക്കിലൂന വരും മാസങ്ങളിൽ ചിത്രീകരണം ആരംഭിക്കും.

Advertisment

ഹർഭജനൊപ്പം സഹതാരം ഇർഫാൻ പഠാനും തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്. ചിയാൻ വിക്രത്തെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു മുഖ്യ വേഷത്തിലാണ് പഠാൻ എത്തുന്നത്. ഇക്കാര്യം സെവൻ സ്ക്രീൻ സ്റ്റുഡിയോ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ഇർഫാന്റെ നേട്ടങ്ങൾ അക്കമിട്ടു പറയുകയും, അദ്ദേഹം ഉടൻ തന്നെ തങ്ങളുടെ ടീമിൽ ചേരുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന വീഡിയോ അണിയറ പ്രവർത്തകർ ട്വീറ്റ് ചെയ്തു.

വർഷങ്ങൾക്കുമുമ്പ് ക്രിക്കറ്റ് താരം ശ്രീശാന്തും അഭിനയ രംഗത്തേക്ക് എത്തിയിരുന്നു. മലയാള ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഹൻസികയ്‌ക്കൊപ്പം പുതിയൊരു തമിഴ് ചിത്രത്തിലും താരം കരാർ ഒപ്പിട്ടിട്ടുണ്ട്.

Irfan Pathan Harbhajan Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: