Latest News

Forensic, Veyil Marangal, Bhoomiyile Manohara Swakaryam: നാളെ റിലീസിനെത്തുന്ന ചിത്രങ്ങൾ

Forensic, Veyilmarangal, Bhoomiyile Manohara Swakaryam Release: മൂന്നു ചിത്രങ്ങളാണ് നാളെ തിയേറ്ററുകളിലെത്തുന്നത്

Forensic, Veyilmarangal, Bhoomiyile Manohara Swakaryam Release

Forensic, Veyil Marangal, Bhoomiyile Manohara Swakaryam: ടൊവിനോ തോമസും മംമ്ത മോഹൻദാസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഫോറൻസിക്’, ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമായി ഡോ. ബിജു സംവിധാനം ചെയ്ത ‘വെയിൽ മരങ്ങൾ’, ദീപക് പറമ്പോൾ നായകനാവുന്ന ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളാണ് നാളെ തിയേറ്ററുകളിലെത്തുന്നത്.

Forensic Release: ഫോറൻസിക്

ടൊവിനോ തോമസിനെ നായകനാക്കി അനസ് ഖാനും ‘സെവൻത് ഡേ’യുടെ തിരക്കഥാകൃത്തായ അഖിൽ പോളും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫോറൻസിക്’.​ ആദ്യമായി മംമ്ത മോഹൻദാസും ടൊവിനോയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെയ്ക്സ് ബിജോയ് സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ജുവിസ്‌ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more: രജിത് ആർമിയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി സാബുമോൻ

Veyilmarangal Release: വെയിൽ മരങ്ങൾ

ഡോ. ബിജു സംവിധാനം ‘വെയിൽ മരങ്ങൾ’ എന്ന ചിത്രത്തിൽ ഇന്ദ്രൻസ് ആണ് പ്രധാന വേഷത്തിലെത്തുന്നത്. കേരളത്തിൽ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥയാണ് സിനിമയുടെ പ്രമേയം. ഇന്ദ്രൻസിനെ കൂടാതെ സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, പ്രകാശ് ബാരെ, മാസ്റ്റർ ഗോവർധൻ, അശോക് കുമാർ, നരിയാപുരം വേണു, മെൽവിൻ വില്യംസ്, എന്നിവരും ചിത്രത്തിലുണ്ട്.

മണ്മറഞ്ഞ എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശബ്ദ മിശ്രണം പ്രമോദ് തോമസും ലൊക്കേഷൻ സിങ്ക് സൗണ്ട് ജയദേവൻ ചക്കാടത്ത്, സ്മിജിത് കുമാർ പി.ബി എന്നിവരും നിർവ്വഹിച്ചു. ഡേവിസ് മാനുവൽ ആണ് ചിത്രത്തിന്റെ എഡിറ്റർ. സംഗീതം ബിജിബാൽ, കലാസംവിധാനം ജോതിഷ് ശങ്കർ, ചമയം പട്ടണം ഷാ, കോസ്റ്റ്യൂംസ് അരവിന്ദ് കെ.ആർ. എന്നിവരാണ് നിർവ്വഹിച്ചിരിക്കുന്നത്. ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിലും ‘വെയിൽ മരങ്ങൾ’ പുരസ്‌കാരം നേടിയിരുന്നു. ഷാങ്ഹായ് മേളയിൽ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ‘വെയിൽ മരങ്ങൾ’.

Read more: ചേട്ടാ,​ അങ്ങനെയല്ല ഇങ്ങനെ; ഇന്ദ്രൻസിനെ ചോപ്‌സ്റ്റിക്സ് ഉപയോഗിക്കാൻ പഠിപ്പിച്ച് ചൈനീസ് യുവാവ്

Bhoomiyile Manohara Swakaryam Release: ഭൂമിയിലെ മനോഹര സ്വകാര്യം

ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’. ദീപക് പറമ്പോള്‍, പ്രയാഗ മാർട്ടിൻ എന്നിവരാണ് ചിത്രത്തിലെ നായികാനായകന്മാർ. ലാല്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് കീഴാറ്റൂര്‍, ഇന്ദ്രന്‍സ്, സുധീഷ്, ഹരീഷ് പേരടി, അഞ്ജു അരവിന്ദ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

ആന്റണിയോ മൈക്കിള്‍ ഛായാഗ്രഹണവും വി സാജന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.വയലാര്‍ ശരത്ചന്ദ്രവര്‍മ, അന്‍വര്‍ അലി, എ ശാന്തകുമാര്‍, മനു മഞ്ജിത്ത് എന്നിരുടെ വരികള്‍ക്ക് സച്ചിന്‍ ബാലു സംഗീതം നല്‍കിയിരിക്കുന്നു. ബയോസ്‌കോപ്പ് ടാക്കീസിന്റെ ബാനറില്‍ രാജീവ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Forensic veyilmarangal bhoomiyile manohara swakaryam release tovino thomas

Next Story
വെളളം ഉപയോഗിച്ച് ഓടിക്കുന്ന വാട്ടർ കാർ മാതൃകയുമായി ഇന്ത്യൻ മെക്കാനിക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express