ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന 100 എന്റര്‍ടെയ്‌നേഴ്‌സിന്റെ പട്ടികയില്‍ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും സല്‍മാന്‍ ഖാനും. 76-ാം സ്ഥാനത്ത് അക്ഷയ് കുമാര്‍ എത്തിയപ്പോള്‍ 82-ാം സ്ഥാനമാണ് സല്‍മാന്‍ ഖാന്‍ സ്വന്തമാക്കിയത്. 2018ലെ ലിസ്റ്റാണ് പുറത്തു വിട്ടിരിക്കുന്നത്. പട്ടികയില്‍ 10-ാം സ്ഥാനത്ത് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമുണ്ട്.

40.5 മില്യണ്‍ ഡോളറാണ് അക്ഷയ് കുമാറിന്റെ വരുമാനം. ലോകത്തിലെ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്നവരില്‍ ഒരാള്‍ മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന ആള്‍കൂടിയാണ് അക്ഷയ് എന്ന് ഫോബ്‌സ് വിശേഷിപ്പിച്ചു. ടോയ്‌ലെറ്റ്: ഏക് പ്രേം കഥ, പാഡ്മാന്‍ എന്നീ ചിത്രങ്ങളെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ചു.

37. 7 മില്യണ്‍ ഡോളറാണ് സല്‍മാന്‍ ഖാന്റെ വരുമാനം. ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന ബോളിവുഡ് സെലിബ്രിറ്റി എന്ന വിശേഷണത്തിനു പുറമേ ബോളിവുഡിലെ മുഖ്യധാരാ നടന്‍ എന്നും സല്‍മാനെ ഫോബ്‌സ് വിശേഷിപ്പിച്ചു. അഭിനയം മാത്രമല്ല, സിനിമാ നിര്‍മാണവും സല്‍മാന്റെ മേഖലയാണ്.

ലിസ്റ്റില്‍ ഇവരെ കൂടാതെ റോജര്‍ ഫെഡറര്‍, ജെ.കെ.റോളിങ്, കാറ്റി ഫെറി, ടൈഗര്‍ വുഡ്‌സ് എന്നിവരുമുണ്ട്. ആദ്യ പത്തുപേരിലാണ് ഇവരുടെ സ്ഥാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook