മധുരൈ: തമിഴ് നാടന്‍ പാട്ട് കലാകാരിയും അഭിനേത്രിയുമായ പറവൈ മുനിയമ്മ (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം.
2012 ല്‍ തമിഴ്നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്കാരം നല്കി ആദരിച്ച മുനിയമ്മ മധുരൈയിലാണ് ജനിച്ചു വളർന്നത്. നിരവധി ചിത്രങ്ങളിൽ മുത്തശ്ശിയായി എത്തിയിട്ടുള്ള താരം 2003 ൽ വിക്രം നായകനായ ‘ധൂൾ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കോവിൽ (2004), ദേവതയൈ കണ്ടേൻ (2005), സണ്ടൈ (2008), തമിഴ് പടം (2010), ഭവാനി ഐപിഎസ് (2011) തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ‘പോക്കിരിരാജ’, ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’ തുടങ്ങിയ മലയാളം ചിത്രങ്ങളിലും മുനിയമ്മ അഭിനയിച്ചിരുന്നു.
ക്ഷേത്രങ്ങളില്‍ നാടന്‍ പാട്ടുകള്‍ പാടിയാണ് മുനിയമ്മ തന്റെ കലാജീവിതം ആരംഭിച്ചത്. ലക്ഷ്മണ് ശ്രുതി എന്ന ട്രൂപ്പില്‍ അംഗമായതോടെയാണ് മുനിയമ്മ ശ്രദ്ധേയയാകുന്നത്.
Read more: അവന്റെ ക്വാറന്റയിന്‍ ദിനങ്ങൾ കഴിയാറായി; സന്തോഷം പങ്കുവച്ച് സുഹാസിനി