മലയാളികളുടെ പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളാണ് മീനാക്ഷി എന്ന അനുനയ അനൂപ്. സിനിമകൾക്കൊപ്പം റിയാലിറ്റി ഷോ അവതാരകയായും തിളങ്ങുന്ന മീനാക്ഷിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്. മീനാക്ഷി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രവും അതിന് ഒരു ആരാധകൻ നൽകിയ കമന്റും മീനാക്ഷിയുടെ മറുപടി കമന്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
വരിക്കാശ്ശേരി മനയുടെ മുറ്റത്ത് ഒരു ആനയോടൊപ്പം നിൽക്കുന്ന ചിത്രമാണ് മീനാക്ഷി ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചത്. “പൊന്നുമോളെ ഈ വീട് കെഎം ഷാജിയുടേതാണെന്നും പറഞ്ഞുകൊണ്ട് കുറേയാളുകൾ വരുന്നുണ്ടല്ലോ?” എന്നായിരുന്നു ഒരാൾ ചിത്രത്തിനു താഴെ കമന്റിട്ടത്. “ഞാൻ പോയപ്പോ വരിക്കാശ്ശേരി മനയാരുന്നു,” എന്നാണ് മീനാക്ഷി ആ കമന്റിന് മറുപടി നൽകിയത്.
ഷാജിയെ മനയുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി അപമാനിച്ചെന്ന രീതിയിൽ മുസ്ലിം യൂത്ത് ലീഗിന്റെ പേജില്‍ വരിക്കാശ്ശേരി മനയുടെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ഒരു പോസ്റ്റ് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരാധകന്റെ കമന്റ്. എന്തായാലും, ഉരുളയ്ക്ക് ഉപ്പേരി മറുപടി നൽകിയ കൊച്ചുമിടുക്കിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
ഇവിടുത്തെ മംഗലശ്ശേരി നീലകണ്ഠനും അറയ്ക്കൽ മാധവനുണ്ണിയും ഒക്കെ ഇനി…
Posted by Meenakshi on Saturday, October 24, 2020
അനിയൻ ആരിഷിനൊപ്പമുള്ള ഏതാനും ചിത്രങ്ങളും അടുത്തിടെ മീനാക്ഷി പങ്കുവച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സഹോദരി അവനുണ്ടെന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മീനാക്ഷി കുറിക്കുന്നത്.
Read more: രഞ്ജിനി ഹരിദാസ് വിവാഹിതയാകുന്നു? താരത്തിന്റെ മറുപടി
Read More: സഹോദരന്റെ കല്യാണവേദിയിൽ താരമായി നവ്യ; ചിത്രങ്ങൾ
‘വൺ ബൈ ടു’ എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ മീനാക്ഷിയെ ഏറെ ശ്രദ്ധേയയാക്കിയത് ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രമാണ്. ‘എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് ‘ എന്ന പാട്ടിനൊപ്പം മീനാക്ഷിയും പ്രേക്ഷകരുടെ ചെല്ലക്കുട്ടിയായിമാറി. പിന്നീട് ഒപ്പം, ഒരു മുത്തശ്ശി ഗദ, അലമാര, ക്വീൻ, മോഹൻലാൽ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി വേഷമിട്ടു.
2018 മുതൽ ഫ്ളവേഴ്സ് ടിവിയിലെ ടോപ്പ് സിംഗർ എന്ന റിയാലിറ്റി ഷോയുടെ അവതാരകയാണ് മീനാക്ഷി. മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് ഈ പെൺകുട്ടി.
‘ടോപ്പ് സിംഗർ’ വേദിയിൽ പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു തനിക്ക് ഒരു അനിയൻ പിറന്ന കാര്യം മീനാക്ഷി അറിയുന്നത്. ടോപ്പ് സിംഗറിന്റെ ആ എപ്പിസോഡ് ഏറെ വൈറലായിരുന്നു. കോട്ടയം ജില്ലയിലെ പാദുവയാണ് മീനാക്ഷിയുടെ ജന്മസ്ഥലം.
Read more: മുൻബെഞ്ചുകാരുടെ പൾസറിഞ്ഞ സംവിധായകൻ; ഐ വി ശശിയെക്കുറിച്ച് രഞ്ജിത്ത്