സോഷ്യൽ മീഡിയയിലെ കുട്ടിത്താരമാണ് ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരങ്ങളുടെ ആരാധകർക്ക് കൗതുകമാണ്. മറിയത്തിനൊപ്പമുള്ള ദുൽഖറിന്റെ ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. യാത്രയ്ക്കിടയിൽ മറിയത്തിനെ ട്രോളിയിൽ ഇരുത്തിയും തലയിലെടുത്തും തോളത്തെടുത്തുമൊക്കെ നടക്കുന്ന ദുൽഖറിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക.
മലയാളത്തിന്റെ യങ് സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ നല്ല പാതി അമാൽ സൂഫിയയുടെ ജന്മദിനമാണ് ഇന്ന്. പൃഥ്വിരാജും നസ്രിയയുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ അമാലിന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.
— DQ CLUES™ (@DQCluesOffl) September 4, 2020
Read More: അമാലിനെ മിസ്സ് ചെയ്യുന്നെന്ന് നസ്രിയ; രണ്ടും റൗഡികളാണെന്ന് ദുൽഖർ
ജന്മദിനാശംസകൾ അമാൽ എന്നാണ് പൃഥ്വി കുറിച്ചത്. ഏറ്റവും മനോഹരിയായ സഹോദരിക്ക് ആശംസകൾ. ഞാൻ നിന്നെ സ്നേഹിക്കുന്നു അമാ എന്ന് നസ്രിയയും കുറിച്ചു.
2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുൽഖർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
2017 മെയ് മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാർച്ച് എട്ടിന് വനിതാ ദിനത്തിലും മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകൾ നേർന്നിരുന്നു. “രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്”, എന്നാണ് ദുൽഖർ അന്നു കുറിച്ചത്.
2017
Read more: മകൾക്ക് വേണ്ടി വീണ്ടും ബ്രഷെടുത്ത് ദുൽഖർ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook