/indian-express-malayalam/media/media_files/uploads/2023/06/Sowcar-Janaki-edited.png)
സൗകാർ ജാനകിയും കുടുംബവും
തെന്നിന്ത്യൻ സിനിമാലോകത്തെ പ്രമുഖ നടിമാരിലൊരാളാണ് സൗകാർ ജാനകി. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി മൂന്നിറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് താരം. നാടക മേഖലയിൽ നിന്ന് റേഡിയോയിലെത്തിയ ജാനകി 'ഷവുകാരു' എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തെത്തുന്നത്. നന്ദീ പുരസ്കാരം, കലൈയ്മാമണി, പദ്മശ്രീ തുടങ്ങിയ അംഗീകാരങ്ങൾ നൽകി രാജ്യം ജാനകി എന്ന പ്രതിഭയെ ആദരിച്ചിട്ടുണ്ട്. ജാനകിയുടെ ഇളയ സഹോദരി കൃഷ്ണ കുമാരിയും, ചെറുമകൾ വൈഷ്ണവി അരവിന്ദും സിനിമാമേഖലയിൽ സജീവമാണ്.
അഞ്ചു തലമുറകൾ ഒന്നിച്ചെത്തുന്ന സൗകർ ജാനകിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജാനകിയെയും മകൾ യഗ്ന പ്രഭ, കൊച്ചു മകളായ വൈഷ്ണവി അവരുടെ പെൺമകൾ അദിതിയെയും അവരുടെ മകളെയും ചിത്രത്തിൽ കാണാം. നീല പട്ടുസാരി അണിഞ്ഞാണ് ജാനകി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
/indian-express-malayalam/media/media_files/uploads/2023/06/Sowcar-Janaki.jpeg)
പതിനെട്ടാം വയസ്സിൽ സിനിമയിലെത്തിയ ജാനകിയ്ക്ക് സൗകാർ എന്ന നാമം നൽകിയത് നിർമാതാക്കളാണ്. ആ സമയത്ത് എം ജി ആർ ന്റെ ഭാര്യ വി എൻ ജാനകിയും മേഖലയിലുണ്ടായിരുന്നത് കൊണ്ടാണ് അങ്ങനെയൊരു പേരു മാറ്റം നിർദ്ദേശിച്ചത്. വലയപതി, റോജുലു മാരായി, നാൻ കണ്ട സൊർഗം, കാവിയ തലയ് വി, ഭാഗ്യ ലക്ഷ്മി, പാലും പഴമും, പാർ മകളെ പാർ, കുമുദം, മാനവൻ, ഇരു കൊടുഗൽ, ദേവകാനിക തുടങ്ങി വിവിധ ഭാഷകളിൽ വ്യത്യസ്ത കഥാപാത്രങ്ങളായി ജാനകി എത്തി.
1975 കാലഘട്ടത്തിനു ശേഷം സഹനടിയായി മാറിയ ജാനകി രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ അഭിനയ പാടവുള്ള നടിയാണ്. നീണ്ട 74 വർഷമായി അവർ സിനിമമേഖലയിൽ സജീവമായി നിൽക്കുകയാണ്. ശ്രീകാന്ത്, ജെമിനി ഗണേശൻ, ശിവാജി ഗണേശൻ എന്നിവർക്കൊപ്പമാണ് ജാനകി അധികവും നായികയായി വേഷമിട്ടത്. മെയ് 18 ന് റിലീസിനെത്തിയ തെലുങ്ക് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട് ജാനകി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.