scorecardresearch

അനോമിയിലൂടെ മലയാളത്തിലേയ്ക്ക് ഹർഷവർദ്ധൻ രാമേശ്വർ; ആദ്യ ഗാനം പുറത്ത്

പാൻ ഇന്ത്യയിൽ തരംഗമായ ഹർഷവർദ്ധൻ മലയാളത്തിലേയ്ക്ക് എത്തുമ്പോൾ ആരാധകർ ഏറെ ആവേശത്തിലാണ്

പാൻ ഇന്ത്യയിൽ തരംഗമായ ഹർഷവർദ്ധൻ മലയാളത്തിലേയ്ക്ക് എത്തുമ്പോൾ ആരാധകർ ഏറെ ആവേശത്തിലാണ്

author-image
Entertainment Desk
New Update

മലയാളികളുടെ പ്രിയതാരം ഭാവനയുടെ സിനിമാ ജീവിതം 23 വർഷം പിന്നിടുകയാണ്. 'നമ്മൾ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി, സ്വന്തം കഠിനാധ്വാനവും തകർക്കാനാവാത്ത ഇച്ഛാശക്തിയും കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ഭാവന ഇന്നോളം കാണാത്ത വേഷപകർച്ചയിൽ പുതിയ ചിത്രം 'അനോമി'യിലൂടെ ഉടൻ പ്രക്ഷകർക്ക് മുന്നിലെത്തുകയാണ്. 

Advertisment

Also Read: ഹിഷാം അബ്ദുൾ വഹാബ് ബോളിവുഡിലേക്ക്; അരങ്ങേറ്റം ബൻസാലി ചിത്രത്തിലൂടെ

ഫെബ്രുവരി 6ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. റിലീസിന് ദിവസങ്ങൾ ബാക്കി നിൽക്കവേ ചിത്രത്തിലെ ആദ്യത്തെ വീഡിയോ സോങ്ങ് പുറത്തു വന്നിരിക്കുകയാണ്. ഹർഷവർദ്ധൻ രാമേശ്വറിൻ്റെ മ്യൂസിക്കിൽ ആൻഡ്രിയയാണ് ഈ ഗാനം പാടിയിരിക്കുന്നത്.  

നവാഗതനായ റിയാസ് മാരാത്ത് ആണ് 'അനോമി' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും അനോമി. വൈകാരികമായി ഏറെ ആഴമുള്ള 'സാറ' എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്.

Also Read: 32 വർഷങ്ങൾക്കിപ്പുറം അടൂർ-മമ്മൂട്ടി കൂട്ടുകെട്ടിൽ 'പദയാത്ര' ആരംഭിക്കുന്നു

മിസ്റ്ററി ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത് റഹ്മാൻ ആണ്. 'ധ്രുവങ്ങൾ 16' ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ ശ്രദ്ധേയമായ കുറ്റാന്വേഷണ വേഷങ്ങൾക്ക് ശേഷം, മലയാളത്തിൽ വീണ്ടും ഒരു കരുത്തുറ്റ ഇൻവെസ്റ്റിഗേഷൻ ഓഫീസറായി റഹ്മാൻ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

Also Read: ചത്താ പച്ചയിലെ കടൽകൊമ്പൻ; ഒനീൽ സാബുവിന്റെ സഹോദരൻ ഡാറ്റു

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും നിർമ്മാണ പങ്കാളിയാണ്. ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു.

Read More: ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത്, എന്നെ തന്നെ വീണ്ടും സ്നേഹിച്ചു തുടങ്ങിയ ദിനങ്ങളാണിത്; വികാരനിർഭരമായ കുറിപ്പുമായി പേളി

Bhavana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: