Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്

‘യാത്ര’യെ ഓര്‍മ്മിപ്പിച്ച് പുളളിക്കാരന്‍ സ്റ്റാറിലെ ആദ്യഗാനം

യാത്ര പോലൊരു മികച്ച ഹിറ്റ് തന്നെയാവും ചിത്രം എന്നാണ് മമ്മൂട്ടി ആരാധകരുടെ പക്ഷം

ഓണം റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ‘പുള്ളിക്കാരന്‍ സ്റ്റാറിലെ മനോഹരമായ ഗാനം പുറത്തുവന്നു. ‘ഒരു കാവളം പൈങ്കിളി’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. വിജയ് യേശുദാസ് ആലപിച്ച ഗാനത്തിന് എം ജയചന്ദ്രനാണ് ഈണം പകര്‍ന്നത്. ഒരു സ്കൂള്‍ വിനോദയാത്രയുടെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ തന്നെ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ‘യാത്ര’ എന്ന ചിത്രത്തിലെ ‘തന്നന്നം താനന്നം’ എന്ന ഗാനരംഗത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഗാനവും പശ്ചാത്തലവും. യാത്ര പോലൊരു മികച്ച ഹിറ്റ് തന്നെയാവും ചിത്രം എന്നാണ് മമ്മൂട്ടി ആരാധകരുടെ പക്ഷം.

ആശാ ശരത്തും ദീപ്തി സതിയുമാണ് ചിത്രത്തിലെ നായികമാര്‍. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ പൂര്‍ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്. ടീച്ചര്‍ ട്രെയിനിംഗ് കോളജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വളരെ പ്രത്യേകതകളുള്ള കഥാപാത്രമാണിത്. ലൌഡ് സ്പീക്കറിന് ശേഷം മമ്മൂട്ടി ഇടുക്കി സ്വദേശിയെ സ്ക്രീനില്‍ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.

ഇന്നസെന്‍റ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രതീഷ് രവി തിരക്കഥയെഴുതുന്ന ‘പുള്ളിക്കാരന്‍ സ്റ്റാറാ’യില്‍ എം ജയചന്ദ്രന്‍ ഈണമിട്ട മനോഹരമായ ഗാനങ്ങളുണ്ട്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: First song of pullikkaran starra is unveiled

Next Story
‘ഓടുന്ന കാറിലിരുന്നു വസ്ത്രം മാറൽ, മദ്യപാനം…’ ചങ്ക്സിലെ പാട്ട് ഈച്ചക്കോപ്പിയെന്ന് സോഷ്യൽ മീഡിയ; തെളിവുകൾ കണ്ടു നോക്കൂChunkz
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express