മിഥുന്‍ മാനുവല്‍ തോമസും കാളിദാസ് ജയറും അര്‍ജന്റീന ആരാധകരുടെ കഥ പറയുന്നു. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിന് മുന്നോടിയായി തിയ്യറ്ററിലെത്തുന്ന മിഥുന്‍ മാനുവല്‍ ചിത്രം ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ’ ഫസ്റ്റ് പോസ്റ്റര്‍ മമ്മൂട്ടിയാണ് പുറത്തിറക്കിയത്.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ ടീമുകളിലൊന്നായ അര്‍ജന്റീനയുടെ ആരാധകരുടെ കഥയാകും ചിത്രം പറയുക. അശോകന്‍ ചെരുവിലിന്റെ ഇതേ പേരിലുള്ള കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ തയ്യാറാക്കുന്നത്. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക.

ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപീ സുന്ദറാണ്. രണദിവെയാണ് ഛായാഗ്രഹണം. ജോണ്‍ മന്ത്രിക്കലും മിഥുനും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. മറ്റ് വിവരങ്ങള്‍ ഉടനെ പുറത്ത് വരുന്നതായിരിക്കും.

അതേസമയം, ആട് ടുവിന്റെ ഗംഭീര വിജയത്തിന് ശേഷം മിഥുന്‍ മാനുവല്‍ പ്രഖാപിക്കുന്ന മൂന്നാമത്തെ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ്. മമ്മൂട്ടിയെ നായകനാക്കി കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം, ജയസൂര്യയെ നായകനാക്കി ടര്‍ബോ പീറ്റര്‍ എന്നീ ചിത്രങ്ങളും മിഥുന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ജീത്തു ജോസഫിന്റെ പേരിടാത്ത ചിത്രമാണ് കാളിദാസ് ജയറാമിന്റെ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook