ന്യൂഡൽഹി: വിവാഹത്തിന് ശേഷം സുഹൃത്തുകൾക്കായി ഇന്ത്യയിൽ ഒരുക്കിയ സൽക്കാര ചടങ്ങിൽ പരമ്പരാഗത വേഷം ധരിച്ച് വിരുഷ്ക ദന്പതികൾ. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പരമ്പരാഗത ഉത്തരേന്ത്യൻ വേഷവും അനുഷ്ക ശർമ്മ സാരിയുമാണ് അണിഞ്ഞിരിക്കുന്നത്. ന്യൂഡൽഹിയിലെ താജ് എൻക്ലേവിലാണ് വിവാഹ സൽക്കാരം നടക്കുന്നത്.

സച്ചിൻ ടെൻഡുൽക്കർ ഉൾപ്പടെയുള്ള പ്രമുഖർ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയ-സാമൂഹീക മേഖലയിൽ ഉള്ള പ്രമുഖർ ചടങ്ങിന് എത്തിയിട്ടുണ്ട്.

ഇറ്റലിയിൽവെച്ച് നടന്ന വിവാഹത്തിന് ശേഷം ഇന്നലെയാണ് വിരാട് കോഹ്‌ലിയും അനുഷ്കയും ഇന്ത്യയിൽ എത്തിയത്. ഇന്നലെ ഇരുവരും പ്രധാമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തിയിരുന്നു.

ഡിസംബർ 11 നായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് കോഹ്‌ലിയും അനുഷ്കയും വിവാഹിതരായത്. ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽ വച്ച് പാരമ്പര്യ രീതിയിലായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ചുരുക്കം ചിലർക്കേ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നുളളൂ.

ഡിസംബർ 26നാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായുള്ള വിവാഹ സൽക്കാരം. തുടർന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയിൽവച്ചായിരിക്കും ഇരുവരും ന്യൂ ഇയർ ആഘോഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ