scorecardresearch

Latest News

നാഗകന്യക താരം മൗനി റോയുടെ വിവാഹശേഷമുള്ള ആദ്യം ചിത്രം പുറത്ത്

ഗോവയിൽവച്ചായിരുന്നു ബോളിവുഡ് നടി മൗനി റോയും മലയാളിയായ സൂരജ് നമ്പ്യാരും വിവാഹിതരായത്

Mouni Roy, Suraj Nambiar, ie malayalam

നാഗകന്യക താരം മൗനി റോയുടെയും സൂരജ് നമ്പ്യാരുടെയും വിവാഹശേഷമുള്ള ആദ്യ ചിത്രം പുറത്ത്. സംഗീത സംവിധായകൻ മീറ്റ് ബ്രദേഴ്സ് ആണ് ചിത്രം ഷെയർ ചെയ്തത്. വിവാഹശേഷം അടുത്ത സുഹൃത്തുക്കൾക്കായി നവദമ്പതികൾ ഒരുക്കിയ പൂൾ പാർട്ടിക്കിടയിൽ പകർത്തിയ ചിത്രങ്ങളാണിത്.

ഗ്രീൻ നിറത്തിലുള്ള വസ്ത്രമാണ് പാർട്ടിയിൽ മൗനി ധരിച്ചത്. പ്രിന്റഡ് ഷർട്ടായിരുന്നു സൂരജ് തിരഞ്ഞെടുത്തത്. നിരവധി സെലിബ്രിറ്റികൾ പൂൾ പാർട്ടിയിൽനിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.

ഗോവയിൽവച്ചായിരുന്നു ബോളിവുഡ് നടി മൗനി റോയും മലയാളിയായ സൂരജ് നമ്പ്യാരും വിവാഹിതരായത്. കുടുംബാംഗങ്ങളെ കൂടാതെ സിനിമാ ലോകത്തെ മൗനി റോയുടെ അടുത്ത സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു.

‘നാഗീൻ’ എന്ന ഹിന്ദി സീരിയലിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് മൗനി റോയ്. ‘നാഗകന്യക’ എന്ന പേരിൽ സീരിയൽ മലയാളത്തിലും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തിരുന്നു. അതിനാൽ മലയാളികൾക്കും ഏറെ സുപരിചിതയാണ് മൗനി റോയ്. മലയാളിയും ദുബായിൽ ബാങ്കറുമായ സൂരജ് നമ്പ്യാരും മൗനി റോയിയും മൂന്നുവർഷമായി പ്രണയത്തിലായിരുന്നു.

Read More: നടി മൗനി റോയും സൂരജ് നമ്പ്യാരും വിവാഹിതരായി; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: First photos of newlyweds mouni roy and suraj nambiar