എന്‍ടിആറിന്റെ ബയോപിക്കില്‍ ശ്രീദേവിയായി രാകുല്‍ പ്രീത്; ഫസ്റ്റ് ലുക്ക് എത്തി

തയ്യാറെടുപ്പുകളുടെ ഭാഗമായി ശ്രീദേവിയുടെ ശരീരഭാഷ പഠിക്കാന്‍ രാകുലിന് അവര്‍ അഭിനയിച്ച ചില ചിത്രങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ എന്‍ടിആറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ‘കതാനായകുടു’വില്‍ രാകുൽ പ്രീതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അന്തരിച്ച നടി ശ്രീദേവിയുടെ കഥാപാത്രത്തെയാണ് രാകുല്‍ പ്രീത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. താന്‍ ഇതുവരെ ചെയ്തവയില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിതെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ രാകുല്‍ പ്രീത് പറയുന്നു.

‘ഞാന്‍ ശ്രീദേവി ജിയുടെ ഒരു വലിയ ആരാധികയായിരുന്നു. അവരെ ആദ്യമായി സ്‌ക്രീനില്‍ അവതരിപ്പിക്കുക എന്നത് വലിയൊരു ഉത്തരവാദിത്തമാണ്. കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ സാധിക്കും എന്നു പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് എന്നില്‍ പൂര്‍ണവിശ്വാസമുണ്ട്. ആ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ,’ രാകുല്‍ പറഞ്ഞു.

തയ്യാറെടുപ്പുകളുടെ ഭാഗമായി ശ്രീദേവിയുടെ ശരീരഭാഷ പഠിക്കാന്‍ രാകുലിന് അവര്‍ അഭിനയിച്ച ചില ചിത്രങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
‘നിര്‍ഭാഗ്യവശാല്‍ എനിക്ക് ശ്രീദേവി ജിയെ ഒരിക്കല്‍ പോലും നേരില്‍ കാണാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ചിത്രത്തിന്റെ മേക്കേഴ്‌സ് ആവശ്യപ്പെട്ടതനുസരിച്ച് ഞാനിപ്പോള്‍ അവരുടെ ഏതാനും സിനിമകള്‍ കാണുന്നുണ്ട്. കഥാപാത്രത്തിനായി തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. ഓരോ തരത്തിലുള്ള ലുക്കും പരീക്ഷിക്കും. ഞാനീ ചിത്രത്തെക്കുറിച്ച് വല്ലാത്ത ആകാംക്ഷയിലാണ്. മാത്രമല്ല ശ്രീദേവി ജിയായി ആദ്യമായാണ് ഒരാള്‍ സ്‌ക്രീനില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ എല്ലാ കണ്ണുകളും എനിക്കുമേല്‍ ഉണ്ടാകുമെന്ന് അറിയാം. ചിത്രീകരണത്തിനു മുന്നോടിയായി പരമാവധി ഞാന്‍ പഠിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്,’ രാകുല്‍ പറഞ്ഞു.

രാകുലിനെ കൂടാത ചിത്രത്തില്‍ റാണാ ദഗ്ഗുബാട്ടി, വിദ്യാ ബാലന്‍, പ്രകാശ് രാജ്, സുമന്ത് എന്നിവരും അണിനിരക്കുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: First look rakul preet as sridevi in ntr biopic kathanayakudu

Next Story
നടന്‍ ശിവകാര്‍ത്തികേയന്‍ വെള്ളക്കടുവയെ ദത്തെടുത്തു
The moderation of comments is automated and not cleared manually by malayalam.indianexpress.com