മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫറി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് ഫസ്റ്റ് ലുക്ക് ഫെയ്സ്ബുക്കിലൂടെ പുറത്തു വിട്ടത്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ആന്‍റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. മുരളി ഗോപി തിരക്കഥയെഴുതുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ദ്രജിത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ കഥാപാത്രം വില്ലന്‍ വേഷമായിരിക്കുമോ എന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ നെഗറ്റീഷ് ഷേഡ്സ് ഉള്ള കഥാപാത്രമായിരിക്കും അദ്ദേഹത്തിന്റേതെന്ന രീതിയില്‍ ചില റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നുണ്ട്. മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന് പോലും വില്ലന്‍ ഛായ ഉണ്ടായിരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പൃഥ്വിരാജിന്‍റെ സഹോദരനാണ് ഇന്ദ്രജിത്ത്. ലൂസിഫറില്‍ പൃഥ്വിരാജ് അഭിനയിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുരളി ഗോപി സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കും. .

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ