മലയാള സിനിമയില്‍ മറ്റൊരു ചേട്ടന്-അനിയന് സിനിമ വരുന്നു. യുവതാരം നീരജ് മാധവ് നായകനാകുന്ന ചിത്രത്തിലൂടെ അനിയന് നവനീത് മാധവ് സംവിധായകന്റെ കുപ്പായം അണിയുകയാണ്.
‘എന്നിലെ വില്ലന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിട്ടുണ്ട്. നീരജ് മാധവാണ് ഫെയ്സ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്.
മാസ് ലുക്കിലാണ് നീരജ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. കൈയ്യിലൊരു മൈക്കുമുണ്ട്. ആകാംഷ ജനിപ്പിക്കുന്നതാണ് പോസ്റ്ററെന്ന് നിസ്സംശയം പറയാം. സ്വാതിക് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
തങ്ങള്‍ രണ്ടു പേരും എല്ലാ കാര്യത്തിലും ഒരേ അഭിരുചികളുള്ളവരാണ് തങ്ങളെന്നും അങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്നും വളരെ സ്പെഷ്യലായിരിക്കും ഈ ചിത്രമെന്നും നീരജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.