scorecardresearch

Mammootty Starrer Maamaankam First Look: യുദ്ധഭേരി മുഴക്കി 'മാമാങ്കം': ഫസ്റ്റ് ലുക്കില്‍ തിളങ്ങി മമ്മൂട്ടി

First Look of Mammootty Starrer Epic Maamaankam: മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ഉറ്റുനോക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്തു

First Look of Mammootty Starrer Epic Maamaankam: മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ഉറ്റുനോക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്തു

author-image
Entertainment Desk
New Update
Maamaankam first look, Maamaankam mammootty, Maamaankam, Maamaankam release, Maamaankam film, മാമാങ്കം, മമ്മൂട്ടി മാമാങ്കം, മാമാങ്കം മമ്മൂട്ടി

First Look of Mammootty Starrer Epic Maamaankam

Mammootty Starrer Maamaankam First Look: മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'മാമാങ്കം'.  മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ഉറ്റുനോക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്തു.  മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ 'മാമാങ്കം' ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ചെയ്തത്.  ഇന്നത്തെ ഫസ്റ്റ് ലുക്ക്‌ റിലീസുമായി ബന്ധപ്പെട്ടു മമ്മൂട്ടി ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച ചിത്രത്തിന്റെ ശകലം തന്നെ ആരാധകരെ വല്ലാതെ ആവേശം കൊള്ളിച്ചിരുന്നു.  അതിന്റെ പശ്ചാത്തലതിലാണ് ഇന്ന് 'മാമാങ്കം' ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്തിരിക്കുന്നത്.

Advertisment

വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് 'മാമാങ്കം'. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ട്. പ്രാചി തെഹ്ലാന്‍ ആണ് നായിക.

നവാഗതനായ  സജീവ് എസ്.പിള്ളയുടെ സംവിധാനത്തില്‍ തുടങ്ങിയ ചിത്രം നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയില്‍പ്പെട്ടതോടെ പിന്നീട് എം പദ്മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു.  കാവ്യാ ഫിലംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് 'മാമാങ്കം' നിര്‍മ്മിക്കുന്നത്.  അമ്പതു കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertisment

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി 'മാമാങ്കം' മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും.

Read All News Reports on Mammootty Mamankam Here

New Release Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: