കമല്ഹാസന് ചിത്രം ‘ഇന്ത്യന്‍2’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആരാധകര്‍ക്ക് പൊങ്കല്‍ ആശംസ നേര്‍ന്ന് സംവിധായകന് ശങ്കറാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 22 വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുന്നത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കമല്‍ഹാസന്റെ അവസാന ചിത്രമായിരിക്കും ഇതെന്ന് സൂചനകളുണ്ട്. ചിത്രത്തിൽ കമൽഹാസന് നായികയായി കാജൽ അഗർവാൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ബോളിവുഡ് താരം അജയ് ദേവ്ഗൺ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹൈദരാബാദാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്.
തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സിൽ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനയോടെയാണ് അവസാനിച്ചിരുന്നത്.
#indian2 Hi everyone! “ Happy Pongal” pic.twitter.com/rgiuCBBtLq
— Shankar Shanmugham (@shankarshanmugh) January 14, 2019
200 കോടി രൂപ ബഡ്ജറ്റുള്ള സിനിമയാകും ‘ഇന്ത്യൻ2’ എന്നാണ് റിപ്പോർട്ടുകൾ. എ.ആർ റഹ്മാൻ തന്നെയാകും ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സാബു സിറിലാണ് കലാസംവിധാനം. പീറ്റർ ഹെയ്നാണ് ചിത്രത്തിന് സംഘട്ടനമൊരുക്കുന്നത്. രവിവർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുക. മുൻ ചിത്രത്തിലെ കഥാപാത്രങ്ങൾ പുതിയതിലും ഉണ്ടാകുമോ എന്ന് വ്യക്തമല്ല.