25000 രൂപയുടെ ‘പോരാട്ടത്തില്‍’ നിന്നും അള്ള് രാമേന്ദ്രനിലേക്ക്; ചാക്കോച്ചനെ നായകനാക്കി ബിലഹരി

ചെലവ് കുറഞ്ഞ സിനിമ ഒരുക്കിയാണ് ബിലഹരി ആദ്യം വാര്‍ത്തകളില്‍ നിറയുന്നത്. പോരാട്ടം എന്ന 25000 രൂപയില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ട്രെയിലറും മറ്റും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരുന്നു

വെറും 25000 രൂപയ്ക്ക് പോരാട്ടം എന്ന സിനിമ ഒരുക്കി സിനിമാ ലോകത്തെ അമ്പരപ്പിച്ച ബിലഹരിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ പേര് അള്ള് രാമേന്ദ്രന്‍ എന്നാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്.

ആഷിഖ് ഉസ്മാന്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം കൃഷ്ണ ശങ്കറും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മനാണ്.

ചെലവ് കുറഞ്ഞ സിനിമ ഒരുക്കിയാണ് ബിലഹരി ആദ്യം വാര്‍ത്തകളില്‍ നിറയുന്നത്. പോരാട്ടം എന്ന 25000 രൂപയില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ട്രെയിലറും മറ്റും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. എന്നാല്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ പോരാട്ടം ഇതുവരേയും പുറത്തിറങ്ങിയിട്ടില്ല.

ചിത്രത്തിന്റെ സെന്‍സറിങ്ങിന്റെ അവസാനഘട്ട നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഉടനെ തന്നെ ചിത്രം പുറത്ത് വരുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. എന്തു സംഭവിച്ചാലും പോരാട്ടം പുറത്തിറങ്ങുമെന്ന് കഴിഞ്ഞ ദിവസം ബിലഹരി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉറപ്പു നല്‍കിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: First look of allu ramendran is revealed

Next Story
ഹിന്ദിയില്‍ അര്‍ജുന്‍ റെഡ്ഡിയായി വിസ്മയിപ്പിക്കാന്‍ ഷാഹിദ് കപൂറിന് സമ്മതം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X