പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതം പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയാണ് സൂപ്പർ 30. ഈ സിനിമയിൽ ആനന്ദ് കുമാറിന്റെ വേഷം ചെയ്യുന്നത് ഹൃത്വിക് റോഷനാണ്. ഈ കഥാപാത്രത്തിനായി ആരെയും അതിശയപ്പെടുത്തുന്ന മേക്ക് ഓവറാണ് ഹൃത്വിക് നടത്തിയിരിക്കുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഹൃത്വിക് ആണ് തന്റെ പുതിയ ലുക്ക് പുറത്തുവിട്ടത്.

ശരീരഭാരം കുറച്ച് താടി വളർത്തിയ ഹൃത്വിക്കാണ് ചിത്രത്തിലുളളത്. ചിത്രം കണ്ടാൽ അത് ഹൃത്വിക് ആണെന്ന് മനസ്സിലാക്കാൻ ഒന്നു പ്രയാസപ്പെടേണ്ടിവരും. യാത്ര തുടങ്ങിക്കഴിഞ്ഞു എന്ന ടാഗ് ലൈനോടുകൂടിയാണ് ഹൃത്വിക് ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

മുംബൈ, ബനാറസ്, പട്‌ന എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. വികാസ് ബാഹൽ ആണ് സംവിധായകൻ. നവംബർ 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ