നിത്യ മേനനും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ ‘ആറാം തിരുകല്‍പ്പന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഹൂ എന്ന സിനിമയ്ക്ക് ശേഷം അജയ് ദേവലോക കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാം തിരുകല്‍പ്പന.

‘ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ല്‍ പറയുന്ന ‘Everyone has the right to life, liberty and the security of person.’ എന്നതും, കൊല ചെയ്യരുത് എന്ന ആറാം തിരുകല്‍പനയും ഒന്ന് തന്നെ’, ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം പറയുന്നത്. മലബാറിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു മുഴുനീള ക്രൈം ത്രില്ലര്‍ ചിത്രമാണ് ആറാം തിരുകല്പന.

ഹൂ എന്ന സിനിമയ്ക്ക് ശേഷം അജയ് ദേവലോക കഥയെഴുതി സംവിധാനം ചെയ്യുന്ന ആറാം തിരുകല്‍പനയുടെ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ശ്യാം ശ്രീകുമാര്‍ മേനോനാണ്. മിഷന്‍ മംഗള്‍, മിഷ്‌കിന്റെ സൈക്കോ എന്നീ സിനമകള്‍ക്ക് ശേഷം നിത്യാ മേനന്‍ അഭിനയിക്കുന്ന സിനിമയാണ് ആറാം തിരുകല്‍പന. നിത്യയുടെ അമ്പതാമത് സിനിമ കൂടിയാണ് ആറാം തിരുകല്‍പന.

ഇഷ്‌കിലെ ആല്‍ബി എന്ന ശക്തമായ പ്രതിനായകകഥാപാത്രത്തിന് ശേഷം ഷൈന്‍ ടോം ചാക്കോയുടെ കരുത്തുറ്റ കഥാപാത്രമായിരിക്കും ഇതിലെ പോലീസ് കഥാപാത്രം. കോറിഡോര്‍ സിക്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആറാം തിരുകല്‍പനയുടെ ഷൂട്ടിംഗ് ഒക്ടോബര്‍ അവസാനം
കോഴിക്കോട് തുടങ്ങും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook