മണാലിയിൽ കങ്കണ റണാവത്ത് പുതിയ വീട് പണിതതു മുതൽ അതിനകം എങ്ങനെ ആയിരിക്കും എന്നറിയാനുളള ആകാംക്ഷയിലായിരുന്നു ആരാധകർ. വീടിന്റെ ചിത്രം നേരത്തെ പുറത്തുവന്നുവെങ്കിലും അതിനകത്തെ ചിത്രങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. ഒടുവിലിതാ കാത്തിരിപ്പുകൾക്കൊടുവിൽ മണാലിയിലെ കങ്കണയുടെ സ്വപ്‌ന ഭവനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നു. കേട്ടതിനെക്കാൾ മനോഹരമാണ് പുറത്തുവന്നിരിക്കുന്ന ചിത്രങ്ങൾ.

ആർക്കിടെക്‌ചറൽ ഡൈജസ്റ്റ് ഇന്ത്യ മാഗസിനു വേണ്ടി തന്റെ ഭവനത്തിന്റെ വാതിൽ ആദ്യമായി തുറന്നു കൊടുത്തിരിക്കുകയാണ് കങ്കണ. കേട്ടറിഞ്ഞതിനെക്കാൾ മനോഹരവും വലുതുമാണ് കങ്കണയുടെ വീട്.

തന്റെ 31-ാം പിറന്നാൾ കങ്കണ ആഘോഷിച്ചത് മണാലിയിലെ പുതിയ വീട്ടിലായിരുന്നു. മറ്റുളള ബോളിവുഡ് നടിമാരിൽനിന്നും വളരെ വ്യത്യസ്തമായിട്ടായിരുന്നു കങ്കണയുടെ പിറന്നാൾ ആഘോഷം. കേക്ക് മുറിക്കുന്നതിനു പകരം വൃക്ഷ തൈകൾ നട്ടാണ് ബി ടൗണിലെ സുന്ദരി പിറന്നാൾ ആഘോഷിച്ചത്. മണാലിയിലെ വീടിനു സമീപം 31-ാം പിറന്നാലിനെ ഓർമിപ്പിച്ച് 31 വൃക്ഷ തൈകൾ ആണ് കങ്കണ വച്ചുപിടിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ