സിനിമയെന്ന സ്വപ്നം നെഞ്ചിലേറ്റി നടക്കുന്ന സ്വതന്ത്ര ചലച്ചിത്ര സംവിധായകർക്ക് കൈത്താങ്ങാവുകയാണ് ഫിൽമോക്രസി ഫൗണ്ടേഷൻ. തിരക്കഥാ മാർഗ്ഗനിർദേശവും നിർമാണപ്രക്രിയയിൽ പിന്തുണയും നൽകി സിനിമ സാക്ഷാത്കരിക്കാനുള്ള സംവിധായകരുടെ യാത്രകൾക്ക് ഊർജം പകരുകയാണ് ഫിൽമോക്രസി. ഇപ്പോഴിതാ, സ്വതന്ത്ര സംവിധായകർക്ക് സഹായകരമാവുന്ന സ്‌ക്രിപ്റ്റ് മെന്ററിംഗ് പ്രോഗ്രാം എന്ന പുതിയ ഉദ്യമമാണ് ഫിൽമോക്രസി മുന്നോട്ട് വയ്ക്കുന്നത്. ഇതിലേക്കായി പ്രൊജക്റ്റുകൾ ക്ഷണിക്കുകയാണ് ഫിൽമോക്രസി ഇപ്പോൾ.
പരിചയസമ്പന്നരായ സംവിധായകരും തിരക്കഥാകഥാകൃത്തുകളും ചേർന്നു നയിക്കുന്ന ഈ പ്രോഗ്രാം സ്‌ക്രിപ്റ്റ് മെന്ററിങ്ങിലെ അംഗീകൃത സമ്പ്രദായങ്ങളെ ആധാരമാക്കിയുള്ളതാണ്. ഓരോ പ്രോജക്റ്റിനും പ്രത്യേകം പ്രത്യേകം മെന്റര്‍മാരെ നിയോഗിക്കുകയും ഓരോ ഫിലിംമേക്കേര്‍സിനും അനുയോജ്യമായ സമയ പരിഗണനകളോടെ അവരുടെ സ്‌ക്രിപ്റ്റുകളെ പ്രത്യേകം പ്രത്യേകമായി വികസിപ്പിച്ചെടുക്കുക എന്ന രീതിയാണ് ഫില്‍മോക്രസി അവലംബിക്കുന്നത്.
ഓരോ പ്രോജക്റ്റും അവയുടെ പരിസരങ്ങള്‍ കൊണ്ട് വ്യത്യസ്തമായതിനാല്‍, ഓരോന്നിനും പ്രത്യേകം വിനിയോഗിക്കപ്പെട്ട മെന്ററുമായി പ്രവര്‍ത്തിക്കുന്നതിനും ആവശ്യമെങ്കില്‍ മറ്റുള്ള മെന്റേര്‍സിന്റെ സഹായം തേടുന്നതിനും കഴിയുന്ന രീതിയിലാണ് ഈ പ്രോഗ്രാം സംവിധാനം ചെയ്തിരിക്കുന്നത്. ഓരോ ഫിലിംമേക്കറുടെയും യഥാർത്ഥ ലക്ഷ്യത്തെ സാക്ഷാത്കരിക്കാന്‍ പ്രാപ്തമായ രീതിയില്‍ നിലവിലുള്ള സ്‌ക്രിപ്റ്റിന്റെ അപര്യാപ്തതകളെ പരിഹരിച്ച്, പൂര്‍ണ്ണതയിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. അതുമാത്രമല്ല, തുടര്‍ന്ന് പ്രോഡക്ഷന്‍ ഘട്ടത്തിലും പോസ്റ്റ്-പ്രോഡക്ഷന്‍ ഘട്ടത്തിലുമൊക്കെ പ്രസ്തുത പ്രോജക്റ്റിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും പരിചയസമ്പന്നരായ മെന്റേർമാരുടെ പിന്തുണ ഉണ്ടാകും.
“പരമാവധി കുറഞ്ഞ ചിലവില്‍ സിനിമകള്‍ ചെയ്യാന്‍ സ്വതന്ത്ര സിനിമാ സംവിധായകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് വര്‍ഷം മുമ്പ് ഫില്‍മോക്രസി പ്രവര്‍ത്തനം ആരംഭിച്ചത്. സാമ്പത്തിക സഹായം നല്‍കുന്നതിനുപകരം മാർഗ്ഗനിർദേശങ്ങളും നിര്‍മ്മാണ ഉപകരണങ്ങളുമെല്ലാം നൽകികൊണ്ട് സിനിമയെ പിന്തുണയ്ക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുവരെ 19 ഓളം പ്രോജക്റ്റുകള്‍ക്ക് പിന്തുണ നൽകാൻ ഫിൽമോക്രസിയ്ക്ക് സാധിച്ചിട്ടുണ്ട്,”ഫിൽമോക്രസിയുടെ പ്രതിനിധി സഞ്ജു സുരേന്ദ്രൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
“ഏതാനും മാസങ്ങൾക്ക് മുൻപ് ഫിൽമോക്രസിയുടെ പിന്തുണയോടെ പൂർത്തിയാക്കിയ ചിത്രങ്ങളുടെ പ്രദർശനത്തിനായി ഒരു ചലച്ചിത്രമേളയും ഞങ്ങൾ സംഘടിപ്പിച്ചിരുന്നു. ഹ്രസ്വചിത്രങ്ങൾക്ക് വേണ്ടിയായിരുന്നു ആ മേള. ഇത്തവണ ഫീച്ചർ ഫിലിമുകൾ പ്രദർശിപ്പിക്കുന്നതായി ഒരു മേള കൂടെ ഫിൽമോക്രസി പ്ലാൻ ചെയ്യുന്നുണ്ട്,” സഞ്ജു സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഫിൽമോക്രസിയുടെ സഹകരണത്തോടെ നിർമ്മിച്ച സിനിമകളിൽ ചിലത് ചലച്ചിത്രമേളകളിൽ പങ്കെടുക്കുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഏറ്റവും മികച്ച ചിത്രത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം ലഭിച്ച വാസന്തി, വിത്ത്, സായാഹ്നങ്ങളില്‍ ചില മനുഷ്യര്‍, പിക്‌സേലിയ തുടങ്ങിയ എട്ട് ഫീച്ചര്‍ സിനിമകളും ആറോളം ഷോര്‍ട്ട് ഫിലിമുകളും മൂന്ന് ഡോക്യുമന്ററി സിനിമകളും ഇതിനകം ഫില്‍മോക്രസിയുടെ പിന്തുണയോടെ പൂർത്തിയാക്കിയ പ്രോജക്റ്റുകളാണ്.
ഫിലിമോക്രസി ഫൗണ്ടേഷന്റെ പ്രോഡക്ഷന്‍ സപ്പോര്‍ട്ട് പ്രോഗ്രാമിന് തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്റ്റുകള്‍ക്കാണ് നിലവില്‍ സ്‌ക്രിപ്റ്റ് മെന്ററിംഗ് പ്രോഗ്രാം ലഭ്യമാവുക. കൂടുതല്‍ വിവരങ്ങള്‍ http://www.filmocracy.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
Read more: ഐഎഫ്എഫ്‌കെ ഫെബ്രുവരിയിൽ; നാലു നഗരങ്ങളില്‍ അഞ്ചു ദിവസം വീതം പ്രദര്‍ശനം