scorecardresearch

Latest News

സംവിധായിക കൽപ്പന ലാജ്‌മി അന്തരിച്ചു

കിഡ്നി കാന്‍സര്‍ ബാധിച്ചു ഏറെ നാളുകളായി മുംബൈ കോകിലാ ബെന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Filmmaker Kalpana Lajmi passes away
Filmmaker Kalpana Lajmi passes away

‘രുദാലി’, ‘ദമന്‍’ തുടങ്ങിയ ശക്തമായ സ്ത്രീകേന്ദ്രീകൃത സിനിമകളിലൂടെ ബോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയയായ സംവിധായിക കൽപ്പന ലാജ്മി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.30 ന് മുംബൈ കോകിലബാൻ ഹോസ്പിറ്റലിൽ ആയിരുന്നു 61 വയസ്സുകാരിയായ കൽപ്പന ലാജ്മിയുടെ അന്ത്യം. ഏറെ നാളായി കാൻസറുമായുള്ള പോരാട്ടത്തിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഓഷിവാരാ ക്രിമറ്റോറിയത്തിൽ സംസ്കാരചടങ്ങുകൾ നടക്കും.

പാരലൽ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന കൽപ്പനയുടെ അവസാനചിത്രം 2006 ൽ പുറത്തിറങ്ങിയ ‘ചിങ്കാരി’ ആണ്. മിഥുൻ ചക്രവർത്തി, സുസ്മിത സെൻ എന്നിവരായിരുന്നു ‘ചിങ്കാരി’യിലെ പ്രധാന താരങ്ങൾ. ശ്യാം ബെനഗലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് കൽപ്പന സിനിമയിലെത്തിയത്. പിന്നീട് ‘ഡിജെ മൂവി പയനീർ” എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത് സ്വതന്ത്ര സംവിധായികയായി അരങ്ങേറ്റം കുറിച്ചു.

ചിത്രകാരിയായ ലളിത ലാജ്മിയുടെ മകളും പ്രശസ്ത സംവിധായകൻ ഗുരു ദത്തിന്റെ മരുമകളും ആയിരുന്നു കൽപ്പന.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Filmmaker kalpana lajmi passes away