ബംഗാളിലെ സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രോത്സവം. എന്നാല്‍ ഇത്തരത്തില്‍ ഏറെ പ്രധാന്യമുള്ള ഒരു സാംസ്‌കാരിക പരിപാടി ഇപ്പോള്‍ നീലയിലും വെള്ളയിലും (പൊതുവിടങ്ങളില്‍ ഉപയോഗിക്കാനായി ഭരണത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചിരിക്കുന്ന നിറങ്ങള്‍) കുളിച്ചാണ് കാണപ്പെടുന്നത്. ഇത്തരത്തില്‍ സാംസ്‌കാരിക പരിപാടികളില്‍ രാഷ്ട്രീയ പ്രൊപ്പഗാന്‍ഡ ആക്കുന്നതിനെ വിമര്‍ശിച്ചു കൊണ്ട് ചലച്ചിത്രകാരനായ അനിക്ക് ദത്ത സംസാരിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

Read in InUth: This Filmmaker Stood Up To Mamata Banerjee’s Propaganda At Kolkata Film Festival

ഇപ്പോള്‍ നടന്നു വരുന്ന മേളയിലെ ഒരു പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവേ, സംവിധായകന്‍ അനിക്ക് ദത്ത പറയുന്നു,”സത്യത്തില്‍ സിനിമ സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ അല്ല. ഇവിടെ നന്ദനിലും (മേളയുടെ പ്രധാന വെന്യൂ) നഗരത്തിലും നിറഞ്ഞു കാണുന്ന മറ്റൊരു വ്യക്തിയുടേതാണ്,” അനിക്കിന്റെ വാക്കുകള്‍ ഹര്‍ഷാരവാത്തോടെയാണ് സ്വാഗതം ചെയ്യപ്പെട്ടത്.

തന്റെ വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തുമെന്ന് അറിയാം എന്നാലും തനിക്കിത് പറഞ്ഞേ തീരൂ എന്നും അനിക്ക് വ്യക്തമാക്കി. “ലോകത്ത് ഒരു ചലച്ചിത്ര മേളയും രാഷ്ട്രീയക്കാരുടെ പടമുള്ള ഹോര്‍ഡിംഗ് വച്ച് കണ്ടിട്ടില്ല. കൊല്‍ക്കത്ത ചലച്ചിത്ര മേളയില്‍ മാത്രമേ ഇത് നടക്കുകയുള്ളൂ,” തന്റെ ഇഷ്ടക്കേട്‌ മറച്ചു വയ്ക്കാന്‍ ശ്രമിക്കാത്ത സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Read More: കൊല്‍ക്കത്ത ചലച്ചിത്ര മേളയിലെ മലയാളിത്തിളക്കം

സാംസ്‌കാരിക പരിപാടികളെ രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് മമ്താ ബാനര്‍ജിയുടെ നേര്‍ക്ക് ഇതിനും മുന്‍പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എല്ലാ വര്‍ഷവും ദുര്‍ഗാ പൂജ പന്തലുകള്‍ ഉദ്ഘാടനം ചെയ്യുകയും അതില്‍ മികച്ച പന്തലിന് ഉപഹാരം നല്‍കുകയും ചെയ്യുക മമ്താ ബാനര്‍ജിയുടെ പതിവാണ്. കൊല്‍ക്കത്ത ചലച്ചിത്ര മേളയെ ഇത്തരത്തില്‍ വിജയകരമാക്കുന്നതിന്റെ ബഹുമതിയും അവര്‍ ഏറ്റെടുത്തിട്ടുണ്ട്.

“ഞങ്ങള്‍ (തൃണമൂല്‍ കോണ്‍ഗ്രസ്‌) 2011ല്‍ ഭരണത്തില്‍ വരുന്നത് വരെ കൊല്‍ക്കത്ത ചലച്ചിത്ര മേളയുടെ അവസ്ഥ മോശമായിരുന്നു. പഴയ യശസ്സ്‌ തിരിച്ചു പിടിച്ചത് ഞങ്ങളാണ്. എല്ലാ പരിപാടികളും ഞങ്ങള്‍ ഒരേ അളവിലുള്ള ഉത്സാഹത്തോടെയാണ് സംഘടിപ്പിക്കുന്നത്. ദുര്‍ഗാ പൂജ, കാളി പൂജ, ദീവാലി എന്നിവ ബംഗാളികള്‍ ഇപ്പോള്‍ ആഘോഷിച്ചു കഴിഞ്ഞതേയുള്ളൂ. ഇനി വരുന്ന ചത്ത് പൂജ, ജഗധാത്രി പൂജ, ക്രിസ്മസ് എന്നിവയും അതേ ഉത്സാഹത്തോടെ ഈ നാട്ടിലെ ജനങ്ങള്‍ ആഘോഷിക്കും”, ​ഇരുപത്തിനാലാമത് കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു കൊണ്ട് മമ്താ ബാനെര്‍ജീ പറഞ്ഞു.

24th Kolkata International Film Festival Opening Ceremony

24 മത് കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞപ്പോള്‍

Read More: കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവല്‍: പ്രധാന ചിത്രങ്ങള്‍ ഇവയൊക്കെ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook