സിനിമാ-നാടക നടന് പി സി സോമൻ അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലു മണിക്കായിരുന്നു അന്ത്യം.
മൂന്നൂറില്‍പ്പരം നാടകങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചിട്ടുള്ള പി സി സോമൻ, അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടി. ‘സ്വയംവരം’ ആയിരുന്നു ആദ്യ സിനിമ. മലയാളം ദൂരദർശന്റെ ആദ്യ കാലങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ട്രാൻവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരൻ കൂടിയായിരുന്നു പി.സി സോമൻ.
ഗായത്രി, കൊടിയേറ്റം, മുത്താരംകുന്ന് പി.ഒ, അച്ചുവേട്ടന്റെ വീട്, ഇരുപതാം നൂറ്റാണ്ട്, മതിലുകൾ, ചാണക്യൻ, കൗരവർ, ധ്രുവം, ഇലയും മുള്ളും, വിധേയൻ, അഗ്നിദേവൻ, കഴകം, കഥാപുരുഷന്, നിഴല്‍ക്കുത്ത്, ഒരു പെണ്ണും രണ്ടാണും, പിന്നെയും തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.