scorecardresearch

സിനിമാ പ്രൊഡക്ഷന്‍ കൺട്രോളറും നടനുമായ ഷഫീര്‍ സേട്ട് അന്തരിച്ചു

ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസ്' എന്ന സിനിമയില്‍ പ്രൊഡക്ഷന്‍ കൺട്രോളറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു

ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസ്' എന്ന സിനിമയില്‍ പ്രൊഡക്ഷന്‍ കൺട്രോളറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു

author-image
Entertainment Desk
New Update
shafeer sait, shafeer sait production controller, ഷഫീര്‍ സേട്ട്, ഷഫീര്‍ സേട്ട് അന്തരിച്ചു, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

സിനിമാ പ്രൊഡക്ഷന്‍ കൺട്രോളറും നടനുമായ ഷഫീര്‍ സേട്ട് അന്തരിച്ചു. 44 വയസായിരുന്നു.  ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Advertisment

ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസ്', ഇപ്പോള്‍ ചിത്രീകരണം നടന്നു വരുന്ന സിനിമയില്‍ പ്രൊഡക്ഷന്‍ കൺട്രോളറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന 'മേരാ നാം ഷാജി' ഉള്‍പ്പടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  'ആത്മകഥ','ചാപ്റ്റര്‍സ്', 'ഒന്നും മിണ്ടാതെ' എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു.

കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി സിനിമാ നിര്‍മ്മാണ നിയന്ത്രണ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഷഫീര്‍ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മ്മാണ ചുമതല വഹിച്ചിട്ടുണ്ട്‌.

ഭാര്യ ആയിഷ. മക്കള്‍ ദൈയാന്‍, ദിയ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് സ്വദേശമായ കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദില്‍.

Advertisment

സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

Death Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: