സിനിമ നിർമാതാവ് പി കെ ആർ പിള്ള അന്തരിച്ചു. 93 വയസ്സായിരുന്നു. തൃശൂർ പട്ടിക്കാട്ടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച വൈകീട്ട് തൃശൂരിലെ വീട്ടു വളപ്പിൽ വച്ചാണ് സംസ്കാരം.
വന്ദനം, ചിത്രം തുടങ്ങി അനവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ചു. വ്യവസായി, നടൻ എന്നീ നിലകളിലും പിള്ള തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ശ്രിർദി സായ് ക്രിയേഷൻസ് എന്ന നിർമാണ കമ്പനിയുടെ ഉടമ. 1980 കാലഘട്ടങ്ങളിൽ മോഹൻലാലിന്റെ എട്ടോളം ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. 22 ചിത്രങ്ങൾ പികെആർ പിള്ളയുടെ നിർമാണത്തിൽ ഒരുങ്ങി.