scorecardresearch

Film News at a Glance: സിനിമാ വിശേഷങ്ങൾ ഒറ്റനോട്ടത്തിൽ

പോയ വാരം പ്രേക്ഷകർ ചർച്ച ചെയ്‌ത സിനിമ ലോകത്തെ പുത്തൻ വിശേഷങ്ങൾ അറിയാം

Film News at a Glance: സിനിമാ വിശേഷങ്ങൾ ഒറ്റനോട്ടത്തിൽ

പുതിയ സിനിമ റിലീസുകളുമായി വളരെ സജീവമായിരുന്നു കഴിഞ്ഞ ആഴ്ച സിനിമാലോകം. പോയ വാരം പ്രേക്ഷകർ ചർച്ച ചെയ്‌ത സിനിമ ലോകത്തെ പുത്തൻ വിശേഷങ്ങൾ അറിയാം.

1. അവസാനം വരെ പോരാട്ടം തുടരും: ഭാവന

Celebrity News, Celebrity News Articles, Mollywood Movie News, Movie News, Film News, Cinema News

തനിക്ക് നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും അതിനു ശേഷമുണ്ടായ പ്രതിസന്ധികളെക്കുറിച്ചുമുള്ള നടി ഭാവനയുടെ പ്രതികരണമാണ് കഴിഞ്ഞ വാരം സിനിമാലോകം ചർച്ച ചെയ്ത ഒന്ന്. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ബര്‍ഖ ദത്ത് രാജ്യാന്തര വനിതാ ദിനവുമായി ബന്ധപ്പെട്ടു ക്യൂറേറ്റ് ചെയ്‌ത ‘വീ ദ വിമൻ’ ഏഷ്യ എന്ന പരിപാടിയിലായിരുന്നു ഭാവനയുടെ തുറന്നു പറച്ചിൽ. തന്റെ ജീവിതത്തെ കീഴ്മേല്‍ മറിച്ച സംഭവങ്ങളാണ് ഉണ്ടായതെന്നും വളരെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും ഭാവന പറഞ്ഞു. ഇരയല്ല, അതിജീവിതയാണ് താനെന്ന് വ്യക്തമാക്കിയ ഭാവന അവസാനം വരെ പോരാട്ടം തുടരുമെന്നും പറഞ്ഞു.

Read Here: എങ്ങനെ അവസാനിക്കും എന്ന വേവലാതിയില്ല, പോരാട്ടം തുടരും; ഭാവന

2. അജിത് ജീവിച്ചിരിക്കുന്നതിനു കാരണം; ഡോക്ടറുടെ വെളിപ്പെടുത്തൽ

Celebrity News, Celebrity News Articles, Mollywood Movie News, Movie News, Film News, Cinema News

തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാർ ഒരു വലിയ മോട്ടോർ സ്‌പോർട് പ്രേമിയാണ്. സിനിമയിൽ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിനിടയിൽ പലപ്പോഴും അജിത്തിന് പരുക്കേറ്റിട്ടുണ്ട്. അജിത്തിന്റെ പരുക്കുകളെ കുറിച്ച് അജിത്തിനെ നേരത്തെ ചികിത്സ നല്കിയിട്ടുള്ള ഓർത്തോപീഡിക് സർജൻ നരേഷ് പത്മനാഭൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടിയിരുന്നു. താൻ സിനിമകളിൽ ചെയ്യുന്ന സ്റ്റണ്ടുകളിൽ നിന്ന് ആരാധകർ തെറ്റായ സന്ദേശങ്ങൾ പഠിക്കുന്നതിനെക്കുറിച്ച് താരം നിരന്തരം വേവലാതിപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15 വർഷത്തിനിടെ സ്റ്റണ്ട് ചെയ്യുന്നതിനിടെയുണ്ടായ പരിക്കുകൾക്ക് അജിത്ത് നട്ടെല്ലിനും തോളിലും കാലുകളിലും നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനുശേഷവും അജിത് ജീവിച്ചിരിക്കുന്നത് ഡോക്ടർമാരുടെ കഴിവും ദൈവകൃപയും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും കൊണ്ടാണെന്ന് ഡോക്ടർ പറഞ്ഞു.

Read Here: അജിത് ജീവിച്ചിരിക്കുന്നതിനു കാരണം ദൈവം, ഡോക്ടർമാർ, പിന്നെ അദ്ദേഹത്തിന്റെ വിൽ പവർ; താരത്തിന്റെ ഡോക്ടർ വെളിപ്പെടുത്തുന്നു

3. ലിജു കൃഷ്ണയ്ക്കെതിരെ ഫെഫ്ക നടപടി

Liju Krishna, Padavettu director, Celebrity News, Mollywood Movie News, Movie News, Film News, Cinema News

ലൈംഗിക പീഡനക്കേസിൽ പുതുമുഖ സംവിധായകൻ ലിജു കൃഷ്ണയുടെ അറസ്റ്റും യൂണിയൻ​ അംഗത്വം റദ്ദ് ചെയ്ത് ഫെഫ്ക നടപടിയും കഴിഞ്ഞ വാരം വാർത്തകളിൽ ഇടം നേടി. കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചിയിൽ താമസമാക്കിയ യുവതിയുടെ പീഡനപരാതിയിൽ പുതുമുഖ സംവിധായകൻ ലിജു കൃഷ്ണ അറസ്റ്റിലായത്. ‘പടവെട്ട്’ എന്ന പുതിയ ചിത്രത്തിന്റെ മട്ടന്നൂരിലെ ലൊക്കേഷനിൽ നിന്നാണ് കാക്കനാട് ഇൻഫോപാർക്ക് പൊലീസ് ലിജുവിനെ കസ്റ്റഡിയിലെടുത്തത്. 2020-21 കാലഘട്ടങ്ങളിൽ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കി എന്നാണ് യുവതിയുടെ പരാതി. ലൈംഗിക പീഡനക്കേസിൽ അതിജീവിതയോടൊപ്പം ഉറച്ചു നിൽക്കുന്നുവെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ വ്യക്തമാക്കി കൊണ്ടാണ് ഫെഫ്ക അംഗത്വം റദ്ദ് ചെയ്തത്. സംഭവത്തിൽ ഡബ്ള്യൂസിസിയും പെൺകുട്ടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Read Here: അതിജീവിതയ്ക്ക് ഒപ്പം: ലിജു കൃഷ്ണയുടെ അംഗത്വം റദ്ദ് ചെയ്ത് ഫെഫ്ക

4. ഹര്‍ഷാരവത്തോടെ സൂര്യയെ എതിരേറ്റു കൊച്ചി; വീഡിയോ

Suriya , Suriya at Kochi,Celebrity News, Mollywood Movie News, Movie News, Film News, Cinema News

കേരളത്തിലും വലിയൊരു ആരാധകവൃന്ദമുള്ള താരമാണ് നടൻ സൂര്യ. ‘എതർക്കും തുനിന്തവൻ’ എന്ന പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ സൂര്യയെ ഹർഷാരവത്തോടെയാണ് ആരാധകർ എതിരേറ്റത്. ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിചെന്ന് ആരാധകരോട് സംസാരിക്കാനും സൂര്യ മറന്നില്ല. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

Read Here: ആരാധികയെ ചേര്‍ത്തണച്ച് സൂര്യ, ഹര്‍ഷാരവത്തോടെ താരത്തെ എതിരേറ്റു കൊച്ചി; വീഡിയോ

5. സൈബർ തട്ടിപ്പിന് ഇരയായി സോനം കപൂറിന്റെ കുടുംബം

Suriya , Suriya at Kochi,Celebrity News, Mollywood Movie News, Movie News, Film News, Cinema News

ബോളിവുഡ് താരം സോനം കപൂറിന്റ ഭർത്തൃപിതാവായ ഹരീഷ് അഹൂജ സൈബർ തട്ടിപ്പിന് ഇരയായത് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം നേടിയിരുന്നു. ഫരീദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹരീഷ് അഹൂജയുടെ ഷാഹി എക്‌സ്‌പോർട്ട് ഫാക്ടറിയിൽ നിന്ന് 27 കോടി രൂപയാണ് സൈബർ തട്ടിപ്പ് സംഘം കവർന്നത്. സംഭവവുമായി ബന്ധപ്പെട്ട സംഘത്തെ ഫരീദാബാദ് പൊലീസ് പിടികൂടിയിട്ടുണ്ട്.

Read Here: സൈബർ തട്ടിപ്പിന് ഇരയായി സോനം കപൂറിന്റെ കുടുംബം; നഷ്ടം 27 കോടി

6. കോവിഡാനന്തര കാലത്തെ മലയാളം ബോക്സോഫീസ്‌

Mammootty, Mohanlal, Dulquer, Celebrity News, Celebrity News Articles, Mollywood Movie News, Movie News, Film News, Cinema News

പ്രതിസന്ധികാലം പിന്നിട്ട് തിയേറ്ററുകൾ ഒന്ന് ഉണർന്നു തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. ‘ഭീഷ്മപർവ്വം’ പോലുള്ള ചിത്രങ്ങൾ തിയേറ്ററുകളെ ഹൗസ് ഫുളാക്കുന്നു. കടന്നുപോയ പ്രതിസന്ധികാലത്തെ കുറിച്ചും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും തിയേറ്റർ ഉടമകൾ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിച്ചു.

Read Here: ജീവൻ നൽകി ‘കുറുപ്പ്’, കൈപിടിച്ചുയര്‍ത്തി ‘ഭീഷ്മപര്‍വ്വം’, നിരാശപ്പെടുത്തി ‘ആറാട്ട്’; കോവിഡാനന്തര കാലത്തെ ബോക്സോഫീസ്‌

7. ‘പട’, ‘നൈറ്റ് ഡ്രൈവ്’ എന്നീ‘ഇതാണ് ഞങ്ങൾ’; കുടുംബ ചിത്രവുമായി കാജൽ അഗർവാൾ ചിത്രങ്ങൾ തിയേറ്ററിലെത്തി

Pada Release, Night Drive Release, Pada review, Night Drive review,Celebrity News, Celebrity News Articles, Mollywood Movie News, Movie News, Film News, Cinema News

യഥാർത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. ഒരുക്കിയ ‘പട’യും റോഷൻ മാത്യു, അന്ന ബെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന വൈശാഖ് ചിത്രം ‘നൈറ്റ് ഡ്രൈവ്’ തിയേറ്ററുകളിലെത്തി. ചിത്രങ്ങളുടെ റിവ്യൂ താഴെ വായിക്കാം.

Pada review: ശക്തമായ രാഷ്ട്രീയ ചിത്രം; പട റിവ്യൂ

Night Drive review: ഒരു ത്രില്ലിങ് റൈഡ്; ‘നൈറ്റ് ഡ്രൈവ്’; റിവ്യൂ

8. ‘പട’ സംവിധായകൻ കമൽ അഭിമുഖം

Kamal K M, Pada movie, Pada director Kamal K M, Kamal K M interview,Celebrity News, Celebrity News Articles, Mollywood Movie News, Movie News, Film News, Cinema News

കാൽ നൂറ്റാണ്ടിനു മുൻപു നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ‘പട’ റിലീസിനെത്തുമ്പോൾ, ചരിത്രത്തിന്റെ വഴിയെ നടത്തിയ അന്വേഷണയാത്രയെ കുറിച്ചും എഴുത്തുവഴികളെ കുറിച്ചും സംവിധായകൻ കമൽ കെ.എം ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയുണ്ടായി.  ‘പട’യ്ക്ക് മുൻപുള്ള മുന്നൊരുക്കങ്ങൾ, എഴുത്തുവഴികൾ, ചരിത്രത്തിന്റെ വഴിയെ നടത്തിയ അന്വേഷണയാത്രകൾ എന്നിവയെ കുറിച്ചൊക്കെ കെ. എം കമൽ മനസ്സു തുറന്നു.

Read Here: ഇന്നിന്റെ യാഥാർത്ഥ്യമാവുന്ന ഒരോർമ്മപ്പെടുത്തൽ; ‘പട’ സംവിധായകൻ കമൽ അഭിമുഖം

9. സണ്ണി ലിയോൺ അഭിമുഖം

sunny leone, Celebrity News, Celebrity News Articles, Mollywood Movie News, Movie News, Film News, Cinema News

2011 ൽ ബിഗ് ബോസിലേക്കുള്ള വരവോടെയാണ് കരൺജിത് കൗർ വോഹ്റ എന്ന സണ്ണി ലിയോണിന്റെ ജീവിതം മാറിമറിയുന്നത്. നീലച്ചിത്ര നായികയിൽനിന്നും ബോളിവുഡ് സിനിമയിലേക്കുള്ള സണ്ണിയുടെ എൻട്രി അത്ര എളുപ്പമുളളതായിരുന്നില്ല. തിരസ്കാരങ്ങളിൽനിന്നും തിരിച്ചടികളിൽനിന്നും സധൈര്യം മുന്നോട്ടുവന്ന് സണ്ണി ലിയോൺ ഹിന്ദി സിനിമാ ലോകത്ത് ചുവടുറപ്പിച്ചു. കൃത്യമായ നിലപാടുകളും കഠിനാധ്വാനം ചെയ്യാനുള്ള മനസും സിനിമയോടുള്ള സണ്ണിയുടെ പാഷനും ഇൻഡസ്ട്രിയിലെ പലരും താരത്തെ അഭിനന്ദിച്ചു. തന്റെ ജീവിത യാത്രയെക്കുറിച്ചും സെക്ഷ്വൽ റോളുകളിൽ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടത് അവസാനിപ്പിച്ചതിനെക്കുറിച്ചും നാൽപ്പതുകാരിയായ സണ്ണി ലിയോൺ ഇന്ത്യൻ എക്സ്പ്രസുമായി സംസാരിക്കുന്നു.

Read Here: എന്റെ സിനിമകൾ സെക്സി ആയിരിക്കുമെന്നാണ് ആളുകളുടെ പ്രതീക്ഷ; സണ്ണി ലിയോൺ അഭിമുഖം

10. അംബാനി വീട്ടിലെ കല്യാണം; താരമായി ഐശ്വര്യയും കുടുംബവും, ചിത്രങ്ങൾ

Amitabh Bachchan, Jaya Bachchan, Abhishek Bachchan, Aishwarya Rai Bachchan, Celebrity News, Celebrity News Articles, Mollywood Movie News, Movie News, Film News, Cinema News

വ്യവസായി അനിൽ അംബാനിയുടെ മൂത്തമകൻ അൻമോൾ അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ബച്ചൻ ഫാമിലിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ ഫെബ്രുവരി അവസാനയാഴ്ചയായിരുന്നു അനിൽ അംബാനിയുടെയും ടിനയുടെയും മകൻ അൻമോൾ അംബാനിയുടെ വിവാഹം. വിവാഹത്തിൽ പങ്കെടുക്കാൻ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ശ്വേത ബച്ചൻ, ശ്വേതയുടെ മകൾ നവ്യ നവേലി, അഭിഷേക് ബച്ചൻ, ആരാധ്യ എന്നിവർക്കൊപ്പമാണ് ഐശ്വര്യ എത്തിയത്.

Read Here: അംബാനി വീട്ടിലെ കല്യാണം; താരമായി ഐശ്വര്യയും കുടുംബവും, ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Film news star photos latest bollywood malayalam cinema news