scorecardresearch
Latest News

പിറന്നാൾ ആഘോഷിച്ച് സോനം, മുണ്ടുടുത്ത് അമലപോൾ: സിനിമാ ലോകത്തെ വിശേഷങ്ങൾ

ലോക്ക്‌ഡൗൺ ദിനങ്ങൾക്ക് ശേഷം പതിയെ സാധാരണജീവിതത്തിലേക്ക് തിരികെ വരുന്ന താരങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോൾ ബോളിവുഡിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്

പിറന്നാൾ ആഘോഷിച്ച് സോനം, മുണ്ടുടുത്ത് അമലപോൾ: സിനിമാ ലോകത്തെ വിശേഷങ്ങൾ

ലോക്ക്ഡൗണിന് ഇളവുകൾ ലഭിച്ചതോടെ സാധാരണജീവിതത്തിലേക്ക് മടങ്ങിവരാനുള്ള ശ്രമത്തിലാണ് നല്ലൊരുവിഭാഗം ആളുകളും. ഏറെ നാളുകൾക്ക് ശേഷം താരങ്ങളും പുറത്തിറങ്ങുകയും പഴയ ദിനചര്യകളിലേക്ക് മടങ്ങിവരുകയും ചെയ്യുന്ന കാഴ്ചകളാണ് ഇപ്പോൾ സിനിമാലോകത്തുനിന്നും വന്നുകൊണ്ടിരിക്കുന്നത്. ചെറിയ ഷൂട്ടുകളും ഡബ്ബിംഗ് ജോലികളുമൊക്കെ പുനരാരംഭിച്ചതോടെ സ്തംഭനാവസ്ഥയിലുള്ള സിനിമാമേഖലയ്ക്ക് പുതുജീവൻ ലഭിച്ചിരിക്കുകയാണ്.

രണ്ടുമാസത്തിലേറെ നീണ്ട ലോക്ക്ഡൗൺ ജീവിതത്തിനു ശേഷം വീടിനു വെളിയിലിറങ്ങുകയും ഔട്ട്ഡോർ ജോഗിംഗ് പുനരാരംഭിക്കുകയും ചെയ്ത താരങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ബോളിവുഡിൽ നിന്നും വരുന്നത്. മുംബൈ മറൈൻ ഡ്രൈവിൽ നടക്കാനിറങ്ങിയ സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും തൈമൂറിന്റെയും ചിത്രങ്ങൾ പാപ്പരാസികൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാകുൽ പ്രീത്, ദിഷ പടാനി, കരിഷ്മ ടാന, അലി ഫസൽ, ദിയ ഖോസ്‌ല തുടങ്ങിയ താരങ്ങളും മുംബൈയിലെ തെരുവുകളിലും പാർക്കുകളിലുമെല്ലാം ജോഗിംഗിനായി ഇറങ്ങി തുടങ്ങിയ. ആളുകളിൽ നിന്നും പരമാവധി അകലം പാലിച്ചും ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ടുമാണ് താരങ്ങളെല്ലാം പുറത്തിറങ്ങിയിരിക്കുന്നത്.

saif ali khan, kareena kapoor, taimur

കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിച്ച് സോനം കപൂർ

ബോളിവുഡ് താരം സോനം കപൂറിന്റെ 35-ാം ജന്മദിനമാണ് ഇന്ന്. ലോക്ക്‌ഡൗൺ കാലം ഭർത്താവ് ആനന്ദ് അഹൂജയ്ക്ക് ഒപ്പം ഡൽഹിയിൽ ക്വാറന്റൈനിൽ ആയിരുന്ന സോനം ജന്മദിനാശംസകൾക്കായി മുംബൈയിൽ എത്തിയിട്ടുണ്ട്. അച്ഛൻ അനിൽ കപൂറിനും കുടുംബാംഗങ്ങൾക്ക് ഒപ്പമാണ് സോനത്തിന്റെ ഇത്തവണത്തെ ജന്മദിനാഘോഷങ്ങൾ.

sonam kapoor, anil kapoor, ie malayalam

സോനത്തിന് ആശംസകൾ നേർന്നുകൊണ്ട് അനിൽ കപൂർ എഴുതിയ കുറിപ്പും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്. “മറ്റാരെയും പോലെയല്ലാത്ത മകൾക്ക്, ആനന്ദിന്റെ അനുയോജ്യയായ പങ്കാളിയ്ക്ക്, സ്ക്രീനിലെ താരത്തിന്, മറ്റാർക്കും അനുകരിക്കാനാവാത്ത സ്റ്റൈൽ ഐക്കണിന്… അവളെന്റെ വിശ്വസ്തയാണ്, എന്റെ സന്തോഷം, അഭിമാനം, എനിക്കറിയാവുന്ന ഏറ്റവും ഉദാരമനസ്കയായവൾ (ഞാൻ ഭയപ്പെടുന്ന ഒരേയൊരു വ്യക്തി), ഇപ്പോൾ നല്ലൊരു ഷെഫ് കൂടിയായവൾ,” എന്നാണ് അനിൽ കപൂർ സോനത്തെ വിശേഷിപ്പിക്കുന്നത്.

Read more: ഞാൻ ഭയപ്പെടുന്ന ഒരേ ഒരാൾ ഇവളാണ്; സോനത്തിന് ആശംസയുമായി അനിൽ കപൂർ

മഴക്കാലം ആഘോഷിച്ച് അമലപോൾ

നാട്ടിൽ പ്രിയപ്പെട്ടവർക്കൊപ്പം മഴക്കാലം ആഘോഷിക്കുകയാണ് നടി അമലപോൾ. മുണ്ടുടുത്ത് മാസ്ക് ധരിച്ച് നിൽക്കുന്ന ഒരു ചിത്രം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. “മഴയത്ത് മുണ്ടുടുത്ത് ചായയും പഴംപൊരിയും കഴിക്കണം, എത്ര മനോഹരമായ ആചാരങ്ങൾ,” എന്നാണ് താരം കുറിക്കുന്നത്.

Read more: മഴയത്ത് മുണ്ടുടുത്ത് ചായയും പഴംപൊരിയും കഴിക്കണം, എത്ര മനോഹരമായ ആചാരം: അമല പോൾ

20 വർഷം കഴിഞ്ഞും നമ്മളിങ്ങനെ ഇരിക്കണം; നോവായി ചിരഞ്ജീവിയുടെ അവസാന പോസ്റ്റ്

കന്നട നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല അദ്ദേഹത്തിന്റെ കുടുംബവും ആരാധകരും. ചിരഞ്ജീവിയുടെ മൃതദേഹം സഹോദരൻ ധ്രുവ് സർജന്റെ ഫാം ഹൗസിൽ സംസ്കരിക്കുന്നതിനിടയിൽ ബന്ധുക്കൾ നൽകിയ വിടനൽകൽ കണ്ണീരോടെ മാത്രമേ കണ്ടുനിൽക്കാനാവൂ. ഇപ്പോഴിതാ, മരിക്കുന്നതിനു മുൻപ് ചിരഞ്ജീവി സർജ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രവും അതിനു സഹോദരി നൽകിയ മറുപടിയുമാണ് ഇപ്പോൾ നോവാകുന്നത്.

chiranjeevi sarja, chiranjeevi sarja with brothers

സഹോദരങ്ങൾക്ക് ഒപ്പമുള്ള ഒരു കുട്ടിക്കാല ചിത്രവും അടുത്തിടെ എടുത്തൊരു ചിത്രവും പങ്കുവച്ചിരിക്കുകയാണ് ചിരഞ്ജീവി. “അന്നും ഇന്നും..ഞങ്ങൾ ഒരുപോലെ,” എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ചിരഞ്ജീവിയുടെ സഹോദരന്മാരായ ധ്രുവ് സർജയയും സൂരജ് സർജയുമുണ്ട്. “20 വർഷങ്ങൾക്ക് ശേഷവും ഈ പോസ് ഇതുപോലെ കാണാൻ ഞാനാഗ്രഹിക്കുന്നു,” എന്നാണ് ചിത്രത്തിന് സഹോദരി അപർണ സർജ നൽകിയ കമന്റ്. എന്നാൽ പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തി അവരുടെ ചിരു യാത്രയായിരിക്കുകയാണ് ഇപ്പോൾ.

Read more: 20 വർഷം കഴിഞ്ഞും നമുക്കിതുപോലെ ചേർന്നിരിക്കണം; നോവായി ചിരഞ്ജീവിയുടെ അവസാന പോസ്റ്റ്

വൈറലായി അനുരാഗ് കശ്യപിന്റെ ടിക്‌ടോക് വീഡിയോ

ബോളിവുഡിലെ റിയലിസ്റ്റിക് സിനിമകളുടെ വക്താക്കളിൽ ഒരാളായ അനുരാഗ് കശ്യപിന്റെ രസകരമായ ടിക്‌ടോക് വീഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മകൾ ആലിയ കശ്യപിന് ഒപ്പമാണ് അനുരാഗിന്റെ ടിക്‌ടോക് അനുകരണങ്ങൾ. അനുരാഗിനൊപ്പമുള്ള അഞ്ചോളം വീഡിയോകളാണ് ആലിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

@aaliyahkashyapfather is really enjoying himself ##fyp ##foryou ##dad♬ original sound – millionairemindset2020

Read more: മകൾക്കൊപ്പം ആടിപാടി അനുരാഗ് കശ്യപ്; ടിക്‌ടോക് വീഡിയോ

സിതാരയുടെ സായു മോൾക്ക് ആശംസയുമായി ഗോപി സുന്ദർ

ഗായിക സിതാര കൃഷ്ണകുമാറിന്റെ മകൾ സാവൻ ഋതു എന്ന സായു സോഷ്യൽ മീഡിയയിലെ താരമാണ്. സിതാരയ്ക്കും സിതാരയുടെ സുഹൃത്തുക്കൾക്കുമൊപ്പം പാട്ടുപാടുന്ന സായുവിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സായുവിന്റെ പിറന്നാൾ ദിനത്തിൽ കുട്ടിഗായികയ്ക്ക് ആശംസകൾ നേരുകയാണ് സിതാരയുടെ കുടുംബസുഹൃത്തും സംഗീതസംവിധായകനുമായ ഗോപിസുന്ദർ.

Read more: ‘അമ്മേ സംഗതി പോയി’; സിതാരയെ പാട്ട് പഠിപ്പിച്ച് മകൾ സായു-വീഡിയോ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Film malayalam cinema news 9 june 2020