scorecardresearch

താരങ്ങളുടെ പ്രതിഫലം മുതല്‍ ചിരഞ്ജീവി സര്‍ജയുടെ വിയോഗം വരെ: സിനിമാ ലോകത്തെ വാര്‍ത്തകള്‍

കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെ അകാലവിയോഗം തെന്നിന്ത്യന്‍ സിനിമയെ ആകെ സങ്കടത്തില്‍ ആഴ്ത്തിയ കാഴ്ചയാണ് ഇന്ന് കണ്ടത്

താരങ്ങളുടെ പ്രതിഫലം മുതല്‍ ചിരഞ്ജീവി സര്‍ജയുടെ വിയോഗം വരെ: സിനിമാ ലോകത്തെ വാര്‍ത്തകള്‍

കോവിഡ് വ്യാപനം മൂലം നേരിട്ട സാമ്പത്തിക തിരിച്ചടിയില്‍ നിന്നും എങ്ങനെ കരകയറണം എന്നാണു സിനിമാ ലോകം ഇപ്പോള്‍ ചിന്തിക്കുന്നത്.  ചെറിയ ചിത്രങ്ങളുടെ നിര്‍മ്മാണം, OTT റിലീസ് തുടങ്ങി സാമ്പ്രദായികതയ്ക്കപ്പുറമുള്ള സാധ്യതകളാണ് കോവിഡാനന്തര കാലത്തെ സിനിമ ചിന്തകളെ മുന്നോട്ട് നയിക്കുന്നത്.  നിര്‍മ്മാണ ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി താരങ്ങള്‍ അവരുടെ പ്രതിഫലം കുറയ്ക്കണം എന്ന് കേരളത്തിലെ നിര്‍മ്മാതക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  അതേക്കുറിച്ചുള്ള താരങ്ങളുടെ തീരുമാനം അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ചര്‍ച്ച ചെയ്തു തീരുമാനിക്കും.‌

കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെ അകാലവിയോഗം തെന്നിന്ത്യന്‍ സിനിമയെ ആകെ സങ്കടത്തില്‍ ആഴ്ത്തിയ കാഴ്ചയാണ് ഇന്ന് കണ്ടത്.  മറ്റു പ്രധാന സിനിമാ വാര്‍ത്തകളില്‍ ബോളിവുഡ് നേരിടുന്ന മറ്റൊരു കോപ്പിയടി വിവാദവും സത്യജിത് റേയുടെ ‘പതേര്‍ പാഞ്ചാലി’ ഡിജിറ്റല്‍ റീമാസ്റ്റര്‍ ചെയ്തു വര്‍ണ്ണാഭമാക്കിയതിനെച്ചൊല്ലിയുള്ള ചര്‍ച്ചകളും.

Chirranjeevi Sarja (1980-2020)

ചിരഞ്ജീവി സര്‍ജയ്ക്ക് വിട ചൊല്ലി സിനിമാ ലോകം

കന്നഡ താരം ചിരഞ്ജീവി സര്‍ജ്ജയുടെ വിയോഗവാര്‍ത്തയാണ് ഇന്ന് സിനിമാലോകത്തെ സങ്കടത്തിലാഴ്ത്തിയത്.  മുപ്പത്തിയൊന്‍പതാം വയസ്സില്‍ ഹൃദയാഘാതം മൂലം ചിരഞ്ജീവി മരിക്കുമ്പോള്‍ ഭാര്യ മേഘ്നയുടെ ഉദരത്തില്‍ അവരുടെ ആദ്യത്തെ കണ്മനിയ്ക്ക് മൂന്നു മാസം പ്രായം.  കാത്തിരുന്നു കിട്ടിയ കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ ചിരഞ്ജീവി യാത്രയായി. കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ സഹോദരന്‍  ധ്രുവ് സര്‍ജയുടെ ഫാം ഹൗസില്‍ ആണ് ചിരഞ്ജീവിയെ അടക്കിയത്.  പ്രിയ താരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ തടിച്ചു കൂടിയ ജനാവലിയെ സാക്ഷി നിര്‍ത്തിയാണ് മരണാനന്തര ചടങ്ങുകള്‍ നടന്നത്.

Read Stories related to Chiranjeevi Sarja Demise in ieMalayalam

Read Stories related to Chiranjeevi Sarja Demise in Indian Express

താരങ്ങളുടെ പ്രതിഫലം; ‘അമ്മ’യുടെ തീരുമാനം കാത്ത് നിര്‍മ്മാതാക്കള്‍

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സിനിമാ മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ താരങ്ങള്‍ തങ്ങളുടെ പ്രതിഫലത്തുക‌ കുറയ്ക്കണം എന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിര്‍ദ്ദേശം താരസംഘടനയായ ‘അമ്മ’ സ്വീകരിച്ചേക്കും എന്ന് സൂചന.  പ്രതിഫലം കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് ‘അമ്മ’ നിർവാഹകസമിതി യോഗം ചേരുമെന്നും പ്രതിഫലം കുറയ്‌ക്കാൻ താരങ്ങൾ സന്നദ്ധരാണെന്നും സംഘടന നിർവാഹകസമിതി അംഗം ടിനി ടോം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ പ്രത്യേക പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താരങ്ങൾ പ്രതിഫലം കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ ‘ഫെഫ്‌ക’യ്‌ക്കും നേരത്തെ കത്ത് നൽകിയിട്ടുണ്ട്. സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

  • Read Full Story Here: സൂപ്പർതാരങ്ങളടക്കം പ്രതിഫലം കുറയ്‌ക്കാൻ സാധ്യത; സൂചന നൽകി ‘അമ്മ’

Mammootty, Mohanlal, Anwar Rasheed, മമ്മൂട്ടി, മോഹൻലാൽ, അൻവർ റഷീദ്, Mollywood superstars, Trance film, Trance first look, Fahad Faasil, Fahadh Faasil, ഫഹദ് ഫാസിൽ, ട്രാൻസ്, ട്രാൻസ് ഫസ്റ്റ് ലുക്ക്, Nazriya, നസ്രിയ, Trance release date, ട്രാൻസ് റിലീസ്, Indian express malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

Gulabo Sitabo: Juhi Chaturvedi dismisses plagiarism claims

ബോളിവുഡില്‍ വീണ്ടും കോപ്പിയടി വിവാദം

ദേശീയ പുരസ്കാര ജേതാവും ബോളിവുഡിലെ ഏറ്റവും മികച്ച  തിരക്കഥാകൃത്തുക്കളിൽ ഒരാളുമായ ജൂഹി ചതുർവേദിക്ക് എതിരെയാണ് തിരക്കഥ മോഷ്ടിച്ചുവെന്ന ആരോപണം ഉയർന്നിരിക്കുന്നത്. അമിതാഭ് ബച്ചൻ- ആയുഷ്മാൻ ഖുറാന എന്നിവരെ പ്രധാന കഥാപാത്രമാക്കി ഷൂജിത് സിര്‍കര്‍ സംവിധാനം ചെയ്ത ‘ഗുലാബോ സിറ്റാബോ’  എന്ന ചിത്രത്തിന് എതിരെയാണ് ആരോപണം. ചിത്രം ഡിജിറ്റൽ റിലീസായി ജൂലൈ 12 ന് എത്താനിരിക്കെയാണ് ഇത്തരമൊരു ആരോപണം ഉയർന്നിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ ഡിജിറ്റൽ റിലീസ്.

അന്തരിച്ച തിരക്കഥാകൃത്ത് രാജീവ് അഗ്രവാളിന്റെ മകൻ അകിരയാണ് തന്റെ തിരക്കഥ ജൂഹി ചതുർവേദി  മോഷ്ടിച്ചുവെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജൂഹി ചതുർവേദി ഉൾപ്പെടുന്നവർ ജഡ്ജി ആയെത്തിയ ഒരു തിരക്കഥ എഴുത്ത് മത്സരത്തിൽ താൻ സമർപ്പിച്ച തിരക്കഥയാണെന്നും  തിരക്കഥ വായിച്ച് അതിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ജൂഹി ‘ഗുലാബോ സിറ്റാബോ’  എഴുതിയതെന്നുമാണ് അകിര ആരോപിക്കുന്നത്.  ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമാതാക്കൾക്ക് അകിര നോട്ടീസ് അയച്ചിട്ടുണ്ട്.

എന്നാൽ 2018ൽ, തിരക്കഥയെഴുത്ത് മത്സരത്തിനും വളരെ മുൻപ് തന്നെ ജൂഹി ഈ കഥയുടെ ആശയം രജിസ്റ്റർ ചെയ്തിരുന്നുവെന്നാണ് നിർമാതാക്കൾ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്.  മാത്രമല്ല, മോഷ്ടിക്കപ്പെട്ടു എന്നു പറയുന്ന അകിരയുടെ തിരക്കഥ ജൂഹി വായിച്ചിട്ടില്ലെന്നും മത്സരത്തിന്റെ സംഘാടകർ തിരഞ്ഞെടുത്ത ​അവസാന റൗണ്ടിൽ എത്തിയ സ്ക്രിപ്റ്റുകൾ മാത്രമാണ് ജൂഹി വായിച്ചതെന്നും അതിൽ പ്രസ്തുത തിരക്കഥ ഉണ്ടായിരുന്നില്ലെന്നും പത്രക്കുറിപ്പിൽ നിർമാതാക്കളുടെ വക്താവ് വ്യക്തമാക്കുന്നു.  ചിത്രത്തിന്റെ ട്രെയിലർ മാത്രം കണ്ട് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് ആശ്ചര്യകരമായി തോന്നുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.

‘ഞങ്ങൾ അവന് ‘തഹാൻ ടോവിനോ’ എന്ന് പേരിട്ടു’

നടൻ ടൊവിനോ തോമസ് വീണ്ടും അച്ഛനായത് ഈ ശനിയാഴ്ചയാണ്. ഇപ്പോഴിതാ തന്റെ മകന്റെ പേര് എന്താണെന്ന് ടൊവീനോ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. ‘തഹാൻ ടോവിനോ’ എനന്നാണ് മകന്റെ പേര്. ഹാൻ എന്ന് അവനെ വിളിക്കുമെന്നും ടൊവീനോ അറിയിച്ചു.

Can’t take our eyes off our boy!
We’ve named him ‘Tahaan Tovino’
And we’ll call him ‘Haan’.
Thanks for all the love and wishes. Lots of love!

#dadlife #mylittleones #Izza #Tahaan #merciful #Haan

Posted by Tovino Thomas on Monday, 8 June 2020

“ഞങ്ങളുടെ മകനിൽ നിന്ന് കണ്ണെടുക്കാൻ കഴിയില്ല!
ഞങ്ങൾ അവന് ‘തഹാൻ ടോവിനോ’ എന്ന് പേരിട്ടു
എന്നിട്ട് അവനെ ‘ഹാൻ’ എന്ന് വിളിക്കാം.
എല്ലാ സ്നേഹത്തിനും ആശംസകൾക്കും നന്ദി. ഒരുപാട് സ്നേഹം!”- ടൊവീനോ ഫെയ്സ് ബുക്കിൽ കുറിച്ചു.

18 വർഷമായി കൂടെയുള്ള ബെസ്റ്റ് ഫ്രണ്ടിന്…

നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ ജന്മദിനമാണ് ഇന്ന്. സിനിമാ ലോകത്തെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഗീതുവിന് ആശംസകളുമായി എത്തി. ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ ഗീതുവിന് പിറന്നാള്‍ ആശംസിച്ചു. ’18 വർഷത്തോളമായി കൂടെയുള്ള ഏറ്റവും അടുത്ത കൂട്ടുകാരിയ്ക്ക് ജന്മദിനാശംസകൾ എന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്.  ‘നിരുപാധികമായ സ്നേഹവും കലയും കൊണ്ട് ഞങ്ങളുടെ അത്ഭുതപ്പെടുത്തി നിശബ്ദരാക്കുന്നത് തുടരൂ,’ എന്നാണു പിറന്നാള്‍ ആശംസിച്ചു കൊണ്ട് റിമ ഗീതുവിനോട് പറയുന്നത്.

 

പഥേർ പാഞ്ചലിയുടെ കളർ റീടച്ച്

സത്യജിത് റേയുടെ വിഖ്യാത ചലച്ചിത്രം പഥേർ പാഞ്ചലിയുടെ രംഗങ്ങൾ കളർ റീടച്ച് ചെയ്ത് പുറത്തിറക്കിയതും ഇന്ന് വാർത്തയിൽ ഇടം പിടിച്ചു. ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾക്കാണ് നിറം നൽകിയത്. മെരിലാൻഡ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് റിസർച്ച് പ്രൊഫസറായ അങ്കിത് ബേറയാണ് ഈ ശ്രമത്തിന് പിറകിൽ.

ചിത്രം കളറിലാക്കിയ ശേഷമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചിരുന്നു. ക്ലിപ്പ് സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയത്. സത്യജിത് റേയുടെ മകൻ സന്ദീപ് ഈ പരീക്ഷണത്തിൽ സന്തുഷ്ടനല്ലെന്ന് പറഞ്ഞു. ഐ‌ഇ ബംഗ്ലയോട് സംസാരിച്ച അദ്ദേഹം പറഞ്ഞു, “ഒരു ക്ലാസിക് ഉപയോഗിച്ച് അപഹരിക്കേണ്ട ആവശ്യമില്ല. ഇത് റീടച്ച് ചെയ്യേണ്ട ആവശ്യമില്ല,” സന്ദീപ് പറഞ്ഞു.

മാലി ദ്വീപ്‌ യാത്രാ വിശേഷങ്ങളുമായി അഹാന

ലോക്ക്ഡൗൺ കാലത്ത് ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ നടിമാരിലൊരാളാണ് അഹാന കൃഷ്ണ. സഹോദരിമാർക്കൊപ്പവും അച്ഛൻ കൃഷ്ണകുമാറിനൊപ്പമുളള തമാശകരമായ നിമിഷങ്ങളും ബാല്യകാല ചിത്രങ്ങളും നിറയുന്ന അഹാനയുടെ ടൈംലൈനില്‍ ഇക്കുറി  മാലിദ്വീപ് യാത്രയുടെ ഓർമകളാണ് നിറയുന്നത്.

മാലിയില്‍ വച്ച് പരിചയപ്പെട്ട ഡെന്നിസ് എന്ന കുട്ടിയുടെ കൂടെയുള്ള ചിത്രങ്ങളാണ് ഇപ്പോള്‍] അഹാന പങ്കുവച്ചിരിക്കുന്നത്. ആ യാത്രയിലെ ഏറ്റവും പ്രിയപ്പെട്ട ഓർമയാണ് ഡെന്നിസെന്നും അഹാന പറയുന്നു. ചിത്രങ്ങൾക്ക് പുറമേ മാലിദ്വീപ് യാത്രയെ കുറിച്ചുള്ള തന്റെ വ്ലോഗും അഹാന റിലീസ് ചെയ്തിട്ടുണ്ട്.

  • Read Full Story Here: ഞങ്ങൾക്കിടയിലെ അസാധ്യ കെമിസ്ട്രി നോക്കൂവെന്ന് അഹാന

ചിമ്പുവിന്റെ വിവാഹവാര്‍ത്തയില്‍ കഴമ്പില്ല

തമിഴ് താരം ചിമ്പു വിവാഹിതനാവുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ലോക്ക്‌ഡൗൺ കഴിഞ്ഞ ഉടനെ താരം വിവാഹിതനാവും എന്നാണു റിപ്പോര്‍ട്ടുകള്‍. എന്നാൽ വാർത്തകൾ ശരിയല്ല എന്ന് വ്യക്തമാക്കി കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ചിമ്പുവിന്റെ മാതാപിതാക്കളായ ടി രാജേന്ദറും ഉഷ രാജേന്ദറും.

“ചിമ്പുവിന്റെ ജാതകവുമായി യോജിക്കുന്ന അനുയോജ്യയായ ഒരു പെൺകുട്ടിയെ തിരയുകയാണ് ഞങ്ങൾ. അവനിണങ്ങുന്ന പെൺകുട്ടിയെ കണ്ടുകിട്ടിയാൽ ഞങ്ങൾ അത് ഈ ലോകത്തെ അറിയിക്കും. അതുവരെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വിശ്വസിക്കാതിരിക്കൂ,” ചിമ്പുവിന്റെ മാതാപിതാക്കൾ പറയുന്നു.

Simbu joins the cast of Indian 2? | Entertainment News,The Indian ...

ശില്പ ഷെട്ടിയുടെ ‘വീട്ടു’വിശേഷങ്ങള്‍

നടി ശില്‍പ്പ ഷെട്ടിയുടെ പിറന്നാള്‍ ആണ് ഇന്ന്.  സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ശില്‍പ്പയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.  അതിനൊപ്പം തന്നെ ഇന്ന് സോഷ്യല്‍ മീഡിയയില്‍ കൗതുകമാകുന്നത് ശില്‍പ്പ ഷെട്ടിയുടെ വീടിന്റെ വിശേഷങ്ങളാണ്.

ഭർത്താവ് രാജ് കുന്ദ്രയുടെയും വീടിന്റെ ഇന്റീരിയർ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ കുടുംബത്തിനൊപ്പം വീടിനകത്ത് തന്നെ സമയം ചെലവഴിക്കുകയാണ് അടുത്തിടെ ഒരു പെണ്‍കുഞ്ഞിന്റെ അമ്മ’യായ ശിൽപ്പ.

shilpa shetty house photos

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Film malayalam cinema news 8 june 2020