ദുഖകരമായ ഒരു വാർത്തയോടെയാണ് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് ഈ ദിനം കടന്നു പോയത്. കന്നഡ ചലച്ചിത്ര താരം ചിരഞ്ചീവീ സർജയുടെ മരണവാർത്ത. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 39 കാരനായ ചിരഞ്ജീവിയുടെ മരണം.  നിരവധി മലയാള ചലച്ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി മേഘ്‌നാ രാജിന്റെ ജീവിത പങ്കാളിയായിരുന്നു ചിരഞ്ചീവി സർജ.

തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റീമേക്കായ വായുപുത്രയിലൂടെയാണ് 2009 ൽ ചിരഞ്ജീവിയുടെ അഭിനയ ജീവിതം ആരംഭിച്ചത്.  പത്ത് വർഷത്തോളം നീണ്ട കരിയറിൽ 20 ലധികം സിനിമകളിൽ അഭിനയിച്ചു. 2018 ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും വിവാഹിതരായത്.

അറിയാം ഇന്നത്തെ പ്രധാന ചലച്ചിത്ര വാർത്തകൾ:

ഫഹദിന്റെ കണ്ണുകൾ

‘ആ കണ്ണുകൾ’ എന്ന അടിക്കുറിപ്പോടെ ഫഹദ് ഫാസിലിന്റെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നസ്റിയ നസീം. ദൂരേയ്ക്ക് സസൂക്ഷ്മം നോക്കിയിരിക്കുന്ന ഫഹദിന്റെ ചിത്രമാണിത്. നസ്രിയയുടെ ഫോട്ടോഗ്രഫിയെ അഭിനന്ദിച്ച് നടനും ഫഹദിന്റെ അനിയനുമായ ഫർഹാനും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

Those eyes

A post shared by Nazriya Nazim Fahadh (@nazriyafahadh) on

‘റോക്കറ്റ്റി: ദ നമ്പി ഇഫക്റ്റ്’: ഷാറുഖ് ഖാന്റേത് അപ്രധാന അതിഥി വേഷമല്ലെന്ന് റിപ്പോർട്ട്

മലയാളി ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥ അടിസ്ഥാനമാക്കി ചലച്ചിത്ര താരം ആർ മാധവൻ സംവിധാനം ചെയ്യുന്ന  “റോക്കറ്റ്റി: ദ നമ്പി ഇഫക്റ്റ്” എന്ന ചിത്രത്തിൽ പ്രാധാന്യമുള്ള അതിഥി വേഷത്തിലാവും ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാൻ അഭിനയിക്കുകയെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്തു.

കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനായി മാധവൻ അഭിനയിക്കുന്ന ചിത്രത്തിൽ ഒരു മാധ്യമപ്രവർത്തകന്റെ വേഷത്തിലാവും ഷാറൂഖ് എത്തുക. തമിഴ്,ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിർമിക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിലാണ് കിങ്ങ് ഖാൻ അഭിനയിക്കുന്നത്. തമിഴ് പതിപ്പിൽ സൂര്യയാണ് അതിഥി താരമായി എത്തുന്നത്.

രംഭയുടെ ജന്മദിനം ഭർത്താവിനും മക്കൾക്കുമൊപ്പം

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ മുൻ തെന്നിന്ത്യൻ താരം രംഭയുടെ ജന്മദിനമാണ് കടന്നു പോയത്.  മക്കൾക്കും ഭർത്താവിനം ഒപ്പമുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രം രംഭ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ നടി രംഭ ഇൻസ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്. ഭർത്താവിനും മക്കൾക്കുമൊപ്പം യുഎസിലാണ് രംഭയുടെ താമസം. ബിസിനസ്സുകാരനായ ഇന്ദ്രൻ പദ്മനാഥനാണ് രംഭയുടെ ഭർത്താവ്. രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇവർക്കുളളത്.

പിഷാരടിയുടെ ‘സൈഡ് ബിസിനസ്’

ലോക്ക്ഡൌൺ കാലത്ത് രമേഷ് പിഷാരടി സൈഡ് ബിസിനസ് തുടങ്ങിയോ എന്നാണ് ഇപ്പോൾ എല്ലാവരുടേയും ചോദ്യം. ഈ ചോദ്യത്തിന് കാരണം മറ്റൊന്നും അല്ല, കഴിഞ്ഞദിവസം ധർമജന്റെ ‘ധർമൂസ്’ ഫിഷ്സ്റ്റാളിൽ നിൽക്കുന്ന ഒരു ഫോട്ടോ പിഷാരടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതു തന്നെ. ‘കട ക്കാരൻ’ എന്ന തലക്കെട്ടോടെയാണ് പിഷാരടിയുടെ പോസ്റ്റ്.

 

View this post on Instagram

 

കട ക്കാരൻ …. #dharmoosfishhub #sidebusiness

A post shared by Ramesh Pisharody (@rameshpisharody) on

പിഷാരടി ധർമജന്റെ അന്നം മുട്ടിക്കുമോ എന്ന് തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ. ഒരാൾ ചോദിച്ചിരിക്കുന്നത് ‘ചേട്ടൻ വെജിറ്റേറിയൻ അല്ലേ’ എന്നാണ്. ഉരുളയ്ക്കുപ്പേരി പോലെ പിഷാരടിയുടെ മറുപടി വന്നു, ‘2018 ജൂണ്‍ 15 വരെ വെജിറ്റേറിയന്‍ ആയിരുന്നു.’

ആലിയ ഭട്ടും റിദ്ദിമ കപൂറും വീണ്ടും കണ്ടുമുട്ടിയപ്പോൾ

ഋഷി കപൂറിന്റെ മരണ ശേഷം വീണ്ടും ആലിയ ഭട്ടും, രൺബീർ കപൂറും, റിദ്ദിമ കപൂർ സാഹ്‌നിയും, നീതു കപൂറും ഒന്നിച്ച് കണ്ടുമുട്ടി. ശനിയാഴ്ചയാണ് ഇവർ വീണ്ടും കണ്ടുമുട്ടിയത്. ഒരുമിച്ചുള്ള ചിത്രങ്ങൾ റിദ്ദിമ  ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രൺബീറിനേയും ആലിയയേയും ആലിയയുടെ സഹോദരി ഷഹീനേയും ടാഗ് ചെയ്തുകൊണ്ട് റിദ്ദിമ കപൂറാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഋഷി കപൂറിന്റെ മകളും റൺബീറിന്റെ സഹോദരിയുമായി റിദ്ദിമ ഡിസൈനറും ജുവലറി ഉടമയുമാണ്. ഡല്‍ഹിയിലെ ഏറ്റവും മികച്ച 25 സംരംഭകരില്‍ ഒരാളായി റിദ്ദിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

‘ഹണീ ബീ’യുടെ ഏഴാം വാർഷികം

ഹണീബി സിനിമ റിലീസ് ചെയ്ത് ഏഴ് വർഷം തികയുമ്പോൾ ചിത്രത്തിന്റെ വാർഷിക പോസ്റ്റർ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് ആസിഫ് അലി. 2013 ജൂൺ 13നാണ് ചിത്രം റിലീസ് ആയത്. ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രത്തിൽ ആസിഫ് അലിക്ക് പുറമേ ഭാവന, ലാൽ, ബാബുരാജ്, ബാലു വർഗീസ്,  ശ്രീനാഥ് ഭാസി, അർച്ചന കവി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

Posted by Asif Ali on Sunday, 7 June 2020

വൈറസ് സിനിമ റിലീസ് ചെയ്തതിന്റെ ഒന്നാം വാർഷികം കൂടിയാണ് ഇന്നെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ ആസിഫ് അലി ഓർത്തെടുക്കുന്നു. തന്റെ സിനിമാ ജീവിതത്തിൽ ഹണീബി ഒരു വഴിത്തിരിവായെന്നും വൈറസിലെ വിഷ്ണു എല്ലാവരുടെയും ഹൃദയത്തിൽ പതിച്ച കഥാപാത്രമായെന്നും ആസിഫ് അലി ഫെയ്സ്ബുക്കിൽ കുറിച്ചു.

‘വൈറസി’ന്റെ ഒന്നാം വാർഷികം

നിപ്പ വൈറസ് വ്യാപനവും അതിജീവനവും പ്രമേയമാക്കിയ ചിത്രമായ വൈറസ് കഴിഞ്ഞ വർഷം ജൂണിലാണ് ഇറങ്ങിയത്. ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥയൊരുക്കിയത് സംവിധായകൻ മുഹ്സിൻ പരാരിയും യുവ തിരക്കഥാകൃത്തുക്കളായ സുഹാസും ഷറഫുവും ചേർന്നാണ്.

Posted by Asif Ali on Sunday, 7 June 2020

One year.

Posted by Rima Kallingal on Sunday, 7 June 2020

രേവതി, കുഞ്ചാക്കോ ബോബൻ, റീമാ ക്ലലിങ്കൽ, ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, പാർവതി, ആസിഫ് അലി, റഹ്മാൻ, രമ്യ നമ്പീശൻ, ജോജു ജോർജ്, മഡോണ സെബാസറ്റ്യൻ,ഷറഫുദ്ദീൻ,ശ്രീനാഥ് ഭാസി, സൗബിൻ തുടങ്ങി വലിയ താരനിര ഒരുമിച്ച ചിത്രമാണ് വൈറസ്.

‘കിങ്ങ് ഫിഷ്’ ക്ലൈമാക്സ്

‘കിങ്ങ് ഫിഷ്’ സിനിമയുടെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിന്റെ ചിത്രമാണ് അനൂപ് മേനോൻ ഇന്ന് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. അനൂപ് മേനോൻ സംവിധായകനാവുന്ന ചിത്രമാണ് ‘കിങ്ങ് ഫിഷ്’.

KING FISH..climax shoot…

Posted by Anoop Menon on Sunday, 7 June 2020

അനൂപ് മേനോൻ, ദുർഗ കൃഷ്ണ, സംവിധായകൻ രഞ്ജിത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. അടുത്ത വർഷത്തോടെയാവും ചിത്രം പ്രദർശനത്തിനെത്തുക.

നിമിഷ സജയനൊപ്പമുള്ള ത്രോബാക്ക് ചിത്രവുമായി അനു സിതാര

നിമിഷ സജയനൊപ്പമുള്ള ത്രോബാക്ക് ചിത്രമാണ് അനു സിതാര ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. ബാംഗ്ലൂരിൽ നിന്നുള്ള ഫോട്ടോഗ്രാഫാണ് പഴയ ഓർമയായി അനു സിതാര പങ്കുവച്ചിട്ടുള്ളത്.

#throwback #besties #bangalorediaries

Posted by Anu Sithara on Saturday, 6 June 2020

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഒരു കുപ്രസിദ്ധ പയ്യനി’ലാണ് നിമിഷ സജയനും അനു സിതാരയും ഒരുമിച്ച് അഭിനയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook