Latest News

ടൊവീനോയ്ക്ക് ആൺ കുഞ്ഞ്, ക്വാറന്റൈൻ പൂർത്തിയാക്കി സുരാജ്: അറിയാം ഇന്നത്തെ സിനിമാ വാര്‍ത്തകള്‍

താനൊരു ആൺകുഞ്ഞിന്റെ അച്ഛനായ വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ടൊവിനോ അറിയിച്ചത്. ആയിരക്കണക്കിനു പേർ ഇഷ്ടതാരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്

Entertainment News, Malayalam Film News, സിനിമാ വാര്‍ത്ത‍, താരങ്ങള്‍, iemalayalam

രണ്ടാമത്തെ കുഞ്ഞിന്റെ പിതാവായതിന്റെ സന്തോഷമാണ് ടൊവീനോ തോമസ് ഇന്ന് പങ്കുവച്ചത്. ഒപ്പം ഭാവനയുടെ ജന്മദിനവും ആർ മാധവന്റെ വിവാഹ വാർഷിക ദിനവുമായിരുന്നു ഇന്ന്. നയൻ താരയുടെ പഴയ അഭിമുഖം മുതൽ ഐശ്വര്യ റായിയോട്  രൂപ സാദൃശ്യമുള്ള പെൺകുട്ടിയുടെ ടിക്ടോക്ക് വീഡിയോകൾ വരെ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

സിനിമാ ലോകത്തെ ഇന്നത്തെ വാര്‍ത്തകള്‍ വായിക്കാം

‘ഇറ്റ്സ് എ ബോയ്’: ടൊവിനോ തോമസ് വീണ്ടും അച്ഛനായി

നടൻ ടൊവിനോ തോമസ് വീണ്ടും അച്ഛനായി. താനൊരു ആൺകുഞ്ഞിന്റെ അച്ഛനായ വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ടൊവിനോ അറിയിച്ചത്. “ഇത് ഒരു ആൺകുട്ടിയാണ്” എന്ന സന്ദേശത്തിന് താഴെ ആയിരക്കണക്കിനു പേർ ഇഷ്ടതാരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Tovino Thomas (@tovinothomas) on

ടൊവിനോയുടേയും ലിഡിയയുടേയും ആദ്യത്തെ കുട്ടി ഇസയാണ്. പത്തുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ‌ടൊവിനോ ലിഡിയയെ വിവാഹം കഴിച്ചത്. പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ അക്ഷരമാല എഴുതാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്ന് ടൊവിനോ മുൻപൊരിക്കൽ പറഞ്ഞിരുന്നു.

ഭാവനയ്ക്ക് ജന്മദിനാശംസ നേർന്ന് സഹോദരൻ

മലയാളികളുടെ പ്രിയതാരം ഭാവനയുടെ പിറന്നാൾ ആണിന്ന്. ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സഹോദരൻ രാജേഷ് ബി.മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് അതിമനോഹരമായ ഒരു ഫോട്ടോ ആണ്. ചെറുപ്പകാലത്തെ ചിത്രമാണിത്. പിറന്നാൾ ആശംസകൾ കാത്തീ എന്നാണ് അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. കാർത്തിക എന്നാണ് ഭാവനയുടെ യഥാർഥ പേര്.

നടി മഞ്ജു വാര്യരും ഭാവനയ്ക്ക് ജന്മദിനാശംസകൾ നേർന്നു.

ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി സുരാജ്

ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി സുരാജ് വെഞ്ഞാറമ്മൂട്. മെയ് 25നായിരുന്നു സുരാജ് ക്വാറന്റൈനിൽ പ്രവേശിച്ചത്. വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്നാണ് സുരാജ് അടക്കമുള്ളവർ ക്വാറന്റൈനിലേക്ക് മാറിയത്. പ്രതിയെ അറസ്റ്റ് ചെയ്ത വെഞ്ഞാറമൂട് സിഐയും സുരാജ് വെഞ്ഞാറമ്മൂടും ഒരുമിച്ച് ഒരു പൊതു പരിപാടിയിൽ പങ്കെടുത്തിരുന്നു. വെഞ്ഞാറമൂട് എസ്‍സിബി ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കൽ ചടങ്ങിലായിരുന്നു ഇരുവരും പങ്കെടുത്തത്.

suraj venjaramoodu, സുരാജ് വെഞ്ഞാറമൂട്, covid 19, കോവിഡ് 19, coronavirus, കൊറോണ വൈറസ്, quarantine, ക്വാറന്റൈൻ, iemalayalam, ഐഇ മലയാളം

പ്രിയപ്പെട്ടവരെ.

വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത്…

Posted by Suraj Venjaramoodu on Saturday, 6 June 2020

ഹോം ക്വാറന്റൈൻ ആയ വാർത്തയറിഞ്ഞ് ഫോൺ വിളിച്ചും മറ്റന്വേക്ഷണങ്ങളിലൂടെയും സ്നേഹവും സൗഹൃദവും കരുതലും പങ്കുവച്ചവർ നിരവധിയാണെന്നും എല്ലാവരുടെയും സ്നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണെന്നും സുരാജ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഐശ്വര്യ റായുടെ രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടി

ഐശ്വര്യ റായുടെ രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടിയുടെ ടിക് ടോക് വീഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 2000ത്തിൽ പുറത്തിറങ്ങിയ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിലെ ഐശ്വര്യ അഭിനയിച്ച ഒരു രംഗം പുനഃസൃഷ്ടിച്ചുകൊണ്ടാണ് ഈ പെൺകുട്ടി സൈബർ ലോകത്തിന്റെ കൈയടി നേടുന്നത്.

aishwarya rai lookalike,aishwaya doppleganger,Kandukondain Kandukondain, iemalayalam

മമ്മൂട്ടിയും ഐശ്വര്യയും ഒന്നിച്ചുള്ള രംഗമാണ് വീഡിയോയിൽ ടിക് ടോക്ക് താരം അമ്മുസ് അമൃത അഭിനയിക്കുന്നത്. ടിക് ടോക് പ്രൊഫൈലിൽ ക്ലിപ്പ് അപ്‌ലോഡ് ചെയ്തയുടനെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. ആരാധകർ ഇത് വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്.

വിവാഹ വാർഷിക ദിനത്തിൽ സെൽഫിയുമായി മാധവൻ

വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്കൊപ്പമുളള സെൽഫി പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവയ്ക്കുകയാണ് മാധവൻ. ഇൻസ്റ്റഗ്രാമിലാണ് ഭാര്യ സരിത ബിർജേയ്ക്കൊപ്പമുളള സെൽഫി പ്രണയം നിറഞ്ഞ അടിക്കുറിപ്പോടെ മാധവൻ പോസ്റ്റ് ചെയ്തത്.

“നിന്നെ ആത്മസഖിയായി കിട്ടിയ ഞാൻ എത്ര ഭാഗ്യവാനാണെന്ന് എത്ര ചിന്തിച്ചാലും പറഞ്ഞാലും മതി വരില്ല സരിത. വിവാഹവാര്‍ഷികാശംസകള്‍ എന്റെ പ്രണയമേ. ദൈവത്തോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല,” മാധവൻ കുറിച്ചു.

‘ഒളിച്ചോടിപ്പോയി കല്യാണം കഴിക്കില്ല’: നയൻതാരയുടെ പഴയ അഭിമുഖം വൈറലാവുന്നു

ദക്ഷിണേന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാര തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ചും ജോലിയെ കുറിച്ചും വിവാദങ്ങളേയും വിമർശനങ്ങളേയും കുറിച്ചുമെല്ലാം പറയുന്ന ഒരു പഴയ അഭിമുഖം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

“എന്റെ വീട്ടുകാർക്കു കൂടി ഇഷ്ടപ്പെടുന്ന ഒരാളെയേ ഞാൻ വിവാഹം കഴിക്കൂ. എനിക്കൊരാളോട് സ്നേഹം തോന്നിയാൽ ഞാനെന്റെ അച്ഛനോടും അമ്മയോടും പറയും. അവർ സമ്മതിച്ചില്ലെങ്കിൽ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കില്ല. എന്റെ വീട്ടുകാർ എന്നെ അങ്ങനെയല്ല വളർത്തിയിരിക്കുന്നത്,” എന്നാണ് അഭിമുഖത്തിൽ നയൻതാര പറഞ്ഞത്.

ആരെയും അറിയിയ്ക്കാതെ താൻ കല്യാണം കഴിക്കില്ലെന്നും തന്റെ വിവാഹത്തെ കുറിച്ച് വരുന്ന വാർത്തകളിൽ യാതൊരു കഴമ്പുമില്ലെന്നും നയൻതാര പറയുന്നു. “വിവാഹം കഴിക്കുന്നത് നിങ്ങളെ ഭാര്യാ-ഭർത്താക്കന്മാരായി സമൂഹം കൂടി അംഗീകരിക്കാനാണ്. അപ്പോൾ പിന്നെ ആരേയും അറിയിക്കാതെ പോയി കല്യാണം കഴിക്കുന്നത് എന്തിനാണ്. അത് ഞാൻ ചെയ്യില്ല.”

ആലിയയുടെ റെഡ് കാർപെറ്റ് ലുക്ക്

ആലിയ ഭട്ടിന്റെ റെഡ് കാർപെറ്റ് ലുക്ക് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ആമി പട്ടേൽ. കഴിഞ്ഞ വർഷം നടന്ന ഫിലിം ഫെയർ അവാർഡ്, 2017 ൽ ന്യൂയോർക്കിൽ നടന്ന ഐഐഎഫ്എ അവാർഡ്, 62-ാമത് ജിയോ ഫിലിഫെയർ അവാർഡ്, 2018 ലെ കിഡ്സ് ചോയ്സ് അവാർഡ് ഷോകളിലെ ആലിയയുടെ റെഡ്കാർപെറ്റ് ചിത്രങ്ങളാണ് ആമി പങ്കുവച്ചത്.

 

View this post on Instagram

 

Nude and Black @aliaabhatt

A post shared by Ami Patel (@stylebyami) onSee More: ആലിയയുടെ റെഡ് കാർപെറ്റ് ലുക്ക് പങ്കുവച്ച് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ആമി പട്ടേൽ

പഴയ കാല ചിത്രം പങ്കുവച്ച് റഹ്‌മാൻ

തന്റെ പഴയകാല ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് ചലച്ചിത്ര നടൻ റഹ്‌മാൻ. ഒരു കോട്ടയുടെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രമാണ് റഹ്‌മാൻ പങ്കുവച്ചത്.

Posted by Rahman on Saturday, 6 June 2020

ആമസോൺ ഫാഷൻ വീക്ക് ഓർമകൾ പങ്കുവച്ച് പൂർണിമ

അഞ്ചു വർഷം മുൻപത്തെ ആമസോൺ ഫാഷൻ വീക്കിന്റെ ഓർമകൾ പങ്കുവക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. ഇത് എന്റെ എക്കാലത്തെയും പ്രിയങ്കരമായ കാര്യമെന്ന് വിശേഷിപ്പിച്ചാണ് ഫാഷൻ വീക്കിൽ നിന്നുള്ള ചിത്രങ്ങൾ പൂർണിമ പങ്കുവച്ചത്.

5 years to this ♥️
This one is my all-time favourite!!
I have a butterfly flying in my stomach when it comes to some…

Posted by Poornima Indrajith on Saturday, 6 June 2020

അഭിനയത്തിന് പുറമേ ഫാഷൻ ഡിസൈനിങ്ങ് രംഗത്തും കഴിവ് തെളിയിച്ച വ്യക്തിയാണ് പൂർണിമ. ആമസോൺ ഫാഷൻ വീക്കിൽ പ്രശസ്ത ഫാഷൻ ഡീസൈനർ സബ്യാസാജി മുഖർജിയെ പൂർണിമ കണ്ടുമുട്ടിയിരുന്നു. തന്റെ ഫാഷന്‍ ഗുരുവായ സബ്യസാച്ചി മുഖര്‍ജി അഭിനന്ദിച്ചപ്പോൾ തന്റെ ഉള്ളിൽനിന്ന് ചിത്രശലഭങ്ങൾ പറക്കുന്നത് പോലെ തോന്നിയെന്ന് പൂർണിമ പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Film malayalam cinema news 6 june 2020

Next Story
‘നിന്നെ ആത്മസഖിയായി കിട്ടിയ ഞാൻ ഭാഗ്യവാനാണ് സരിത’; ഭാര്യയോട് മാധവൻMadhavan, മാധവൻ, Madhavan wedding anniversary, മാധവൻ വിവാഹ വാർഷികം, Madhavan wife saritha, മാധവന്റെ ഭാര്യ സരിത, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com