മലയാളിയായ തെന്നിന്ത്യന്‍ താരം നയന്‍താരയുടെ വിവാഹവാര്‍ത്തകളാണ് ഇന്ന് സിനിമാലോകത്തെ പ്രധാനവിഷയം. കൂട്ടുകാരനും സംവിധായകനുമായ വിഗ്നേഷ് ശിവനുമായുള്ള നയന്‍താരയുടെ വിവാഹം ഉടനെയുണ്ടാകും എന്നും തമിഴ്നാട്ടിലെ ഒരു അമ്പലത്തില്‍ വച്ചാകും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇതിനു നയന്‍താരയുടെ ഭാഗത്ത് നിന്നോ, വിഗ്നേഷിന്റെ ഭാഗത്ത് നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഇല്ല.
കേരളത്തില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ജില്ലയ്ക്കും മതവിഭാഗത്തിനും നേരെ നടക്കുന്ന വിധ്വേഷപ്രചരണങ്ങള്ക്കെതിരെ സിനിമാ രംഗത്തെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ശക്തമായി പ്രതികരിച്ചു. റിമ കല്ലിങ്കല്‍, പാര്‍വ്വതി തിരുവോത്ത് തുടങ്ങിയവരുടെ ഇന്നലത്തെ പ്രതികരണത്തിനു തുടര്‍ച്ചയായി സംവിധായകരായ പി ആര് അരുണ്‍, മിഥുന് മാനുവല്‍ തോമസ് എന്നിവരാണ് സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതികരണങ്ങളുമായി എത്തിയത്.
സിനിമാ ലോകത്തെ ഇന്നത്തെ വാര്‍ത്തകള്‍ വായിക്കാം
ആഫ്രിക്കയില്‍ കുടുങ്ങിയ മലയാള സിനിമാ സംഘം ഇന്ന് തിരിച്ചെത്തും
‘ജിബൂട്ടി’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ആഫ്രിക്കയില്‍ പോവുകയും ലോക്ക്ഡൌണ്‍ കാരണം അവിടെ കുടുങ്ങി പോവുകയും ചെയ്ത സിനിമാ സംഘം ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തും. നിര്‍മ്മാതാവ് ചാര്‍ട്ടര്‍ ചെയ്ത പ്രത്യേക വിമാനത്തിലാണ് നടന് ദിലീഷ് പോത്തന് അടങ്ങുന്ന 71 പേര് തിരിച്ചു നാട്ടില്‍ എത്തുന്നത്.
മലയാളികളുടെ ജനപ്രിയ പരമ്പരയായ ‘ഉപ്പു മുളകും’ സംവിധായകൻ എസ്.ജെ.സിനു സിനിമാ രംഗത്തേക്ക് കടക്കുന്ന ചിത്രവും കൂടിയായ ‘ജിബൂട്ടി’യില്‍ അമിത് ചക്കാലക്കല്‍, ഗ്രിഗറി, ബിജു സോപാനം, സുനില്‍ സുഖദ, വെട്ടുകിളി പ്രകാശ്, ശകുന്‍ ജസ്വാള്, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്, മാസ്റ്റര്‍ ഡാവിഞ്ചി, സ്മിനു സിജോ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ബ്ലൂ ഹില്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മരിയ സ്വീറ്റി ജോബിയാണ് ചിത്രത്തിന്റെ നിര്‍മാണം
എസ്.ജെ.സിനുവിന്റേതാണ് ചിത്രത്തിന്റെ കഥ. ‘ഉപ്പും മുളകും’ പരിപാടിയുടെ തിരക്കഥാകൃത്തായ അഫ്സല് കരുനാഗപ്പള്ളിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ടി.ഡി.ശ്രീനിവാസനാണ് ഛായാഗ്രഹണം. സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് സംജിത് മുഹമ്മദ് ആണ്. ഗാനരചന കൈതപ്രമാണ്. ദീപക് ദേവാണ് സംഗീതം.
വീണ്ടും ഒന്നിച്ച്; അല്ലിമോൾക്കും സുപ്രിയയ്ക്കുമൊപ്പം താടിക്കാരൻ
കൊച്ചി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആടുജീവിതം എന്ന് സിനിമയുടെ ചിത്രീകരണത്തിനായി ജോർദനിൽ പോയ പൃഥ്വിരാജും സംഘവും അവിടെ കുടുങ്ങിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് സിനിമ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനായത്. ഈ കലമത്രയും തന്റെ നല്ലപാതിക്കായുള്ള കാത്തിരിപ്പിലായിരുന്നു പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും. അത് വ്യക്തമാക്കുന്ന നിരവധി പോസ്റ്റുകളും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഒടുവിൽ പൃഥ്വിരാജ് മടങ്ങിയെത്തിയ ശേഷം ഒന്നുചേരലിന്റെ ആ മനോഹര നിമിഷവും ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് താരപത്നി.
Read More: വീണ്ടും ഒന്നിച്ച്; അല്ലിമോൾക്കും സുപ്രിയയ്ക്കുമൊപ്പം പൃഥ്വിരാജ്
വിഷം തുപ്പുന്ന വ്യക്തി; ബലാത്സംഗത്തെ ന്യായീകരിച്ച ആൾക്കെതിരെ പാർവതി
സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്കെതിരേ വിദ്വേഷ പരാമർശം നടത്തിയ ഒരു ട്വിറ്റർ ഉപഭോക്താവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. എങ്ങനെ പെരുമാറണമെന്ന് സ്ത്രീകളെ താൻ പഠിപ്പിക്കുമെന്നും സാമ്പ്രദായികമായ ആണത്തബോധത്തെക്കുറിച്ച് പുരുഷൻമാർക്ക് താൻ പരിശീലനം നൽകുമെന്നു പറഞ്ഞ അയാളെ റിപ്പോര്‍ട്ട് ചെയ്തു ബ്ലോക്ക് ചെയ്യണം എന്നാണു പാര്‍വ്വതി ട്വിറ്റെര്‍ ലോകത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
As if there isn’t enough toxicity we’ve to deal with, here is a #serialmisogynist alert! Please report and block @yogioabs
He has taken it upon himself to “teach women how to behave” and supports rape. Unabashedly. Unfortunately he does have a following and that is dangerous. pic.twitter.com/RjrTGH9Lkg— Parvathy Thiruvothu (@parvatweets) June 4, 2020
Read Here: വിഷം തുപ്പുന്ന വ്യക്തി; ബലാത്സംഗത്തെ ന്യായീകരിച്ച ആൾക്കെതിരെ പാർവതി
പന്ന്യന്നൂർ മുകുന്ദനായി സുരാജ് വെഞ്ഞാറമൂട്; ‘ഹിഗ്വിറ്റ’ വരുന്നു
കണ്ണൂരിന്റെ പശ്ചാത്തലത്തിൽ ഫുട്ബോളും രാഷ്ട്രീയവും പ്രമേയമാക്കി നവാഗതനായ ഹേമന്ത് ജി.നായർ സംവിധാനം ചെയ്യുന്ന ‘ഹിഗ്വിറ്റ’ അണിയറയിൽ ഒരുങ്ങുകയാണ്. സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യപ്പദാസ് എന്ന കഥാപാത്രമായി ധ്യാനും പന്ന്യന്നൂർ മുകുന്ദൻ എന്ന രാഷ്ട്രീയ നേതാവായി സുരാജും എത്തുന്നു.
രാഷ്ട്രീയ ചിത്രമായ ചിത്രത്തില്‍ സമാന്തരമായി ഫുട്ബോളിന്റെ കഥ കൂടി പറയുന്നുണ്ട്. സെക്കൻഡ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതരായ സജിത് അമ്മ, ബോബി തര്യൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
Read Here: പന്നിയന്നൂർ മുകുന്ദനായി സുരാജ് വെഞ്ഞാറമൂട്;’ഹിഗ്വിറ്റ’ വരുന്നു
സുചിത്രയുടെ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ
ഭാര്യ സുചിത്രയുടെ പിറന്നാൾ ആഘോഷിച്ച് മോഹൻലാല്‍. പിറന്നാൾ ആഘോഷത്തിൽ മകൻ പ്രണവ് മോഹൻലാലും ചില സഹപ്രവർത്തകരും പങ്കെടുത്തു. ചെന്നൈയിലെ വീട്ടിലായിരുന്നു പിറന്നാൾ ആഘോഷമെന്നാണ് വിവരം. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ളത് എന്ന് കരുതപ്പെടുന്ന ഒരു ചിത്രം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറല്‍ ആവുകയാണ്.
ചെലവ് ചുരുക്കല്‍ അനിവാര്യമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
മലയാള സിനിമയില്‍ ചെലവ് ചുരുക്കല്‍ അനിവാര്യമെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അടക്കമുള്ളവർ പ്രതിഫലം കുറയ്ക്കണം. മറ്റ് സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇക്കാര്യത്തിൽ അഭിപ്രായ സമന്വയമുണ്ടായില്ലെങ്കില്‍ പുതിയ സിനിമ ചെയ്യില്ലെന്നും പ്രൊഡ്യൂസോഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
50 ശതമാനമെങ്കിലും ചെലവ് കുറയ്ക്കണമെന്നാണ് നിർമാതാക്കൾ ആവശ്യപ്പെടുന്നത്. സംഘടനയുടെ ഇന്നുചേര്‍ന്ന അസോസിയേഷന് യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെടാൻ തീരുമാനിച്ചത്. എം.രഞ്ജിത്ത്, ആന്റോ ജോസഫ്, സുരേഷ് കുമാര്‍, സിയാദ് കോക്കര്‍ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മഹാദേവനെ പ്രണയിച്ച ഗംഗ; ‘മണിച്ചിത്രത്താഴ്’ പുനര്‍വായന
‘തന്റെ മനസ്സറിയാത്ത നകുലനില്‍ നിന്നും പ്രണയം തേടിയുള്ള യാത്രയില്‍ ഗംഗയ്ക്ക് കൂട്ട്കിട്ടുന്നതാണ് നാഗവല്ലിയെ. അവളിലൂടെ ഗംഗ എത്താന്‍ ശ്രമിക്കുന്നത് ഇഷ്ടകവിയായ മഹാദേവനിലേക്കും,’ മനശ്രാസ്ത്രജ്ഞ കൂടിയായ നടി മാലാ പാര്‍വ്വതി മലയാളിയുടെ ഇഷ്ടചിത്രമായ ‘മണിച്ചിത്രത്താഴ്’ പുനര്‍വായിക്കുകയാണ്.
‘മഹാദേവനോടുള്ള പ്രണയം സാക്ഷാത്കരിക്കാൻ ഗംഗയുടെ ഉപബോധ മനസ്സ് കണ്ടെത്തുന്ന ഒരു വഴിയാണ് നാഗവല്ലി എന്ന നർത്തകിയുമായുള്ള താദാത്മ്യം പ്രാപിക്കൽ. സിനിമയിൽ ഈ വിഷയം അത്ര വ്യക്തമാക്കിയിട്ടില്ല. അവളുടെ മാനസികാസ്വാസ്ഥ്യത്തിന്റെ വേര് സിനിമ കണ്ടെത്തുന്നത് ഗംഗയുടെ കുട്ടിക്കാലത്തെ ഒരു സംഭവത്തില്‍ നിന്നുമാണ്. മുഖ്യധാരാ സിനിമയുടെ സദാചാര അതിര്‍വരമ്പുകള്‍ക്കകത്ത് നില്ക്കുക എന്നത് കച്ചവട സാധ്യതകൾ നിലനിർത്താന്‍ പ്രധാനമായത് കൊണ്ടാവാം കഥ ഇത്തരത്തില്‍ പറഞ്ഞു പോയത്. എന്നാൽ ഗംഗയ്ക്ക് മഹാദേവനോടുള്ള താല്പര്യത്തെ സിനിമ പൂര്‍ണ്ണമായും നിരാകരിക്കുന്നുമില്ല. ഈ വിഷയത്തെ, ഗോപ്യമായി കഥയിൽ നെയ്ത് വെച്ചിട്ടുമുണ്ട്.
അടുക്കളക്കാരി ശാന്ത കാണുന്ന മുടിയഴിച്ചിട്ട രൂപം പോകുന്നത് മഹാദേവന്റെ വീട്ടിലേക്കാണ്. ഗംഗ, ഡോ. സണ്ണിയെ നാഗവല്ലിയുടെ മുറി കാണിക്കുമ്പോഴും രാമനാഥൻ താമസിച്ചിരുന്ന, ഇപ്പോൾ മഹാദേവൻ താമസിക്കുന്ന വീട് ജനാലയിലൂടെ കാട്ടി കൊടുക്കുന്നുണ്ട്. ക്ഷേത്രത്തിലെ ഉത്സവം കാണാനിരുന്ന ഗംഗ, കഥകളിയിലെ പ്രണയ രംഗം കണ്ടിരുന്നിട്ട് എഴുന്നേറ്റ് പോകുന്നത് മഹാദേവന്റെയടുത്തേക്കാണ്. മഹാദേവനില്‍ അനുരക്തയായ അവള് അയാളുമായി ഒരു ഒരടുപ്പത്തിന് ശ്രമിക്കുമ്പോഴാണ് നകുലനും സണ്ണിയും അവിടെയെത്തുന്നത്. മഹാദേവനെ അടിക്കാന്‍ നകുലന് തുടങ്ങുമ്പോള്‍ ‘ഞാനല്ല, ഇവരാണെന്നെ…’ എന്ന് മഹാദേവന് പറയുന്നുമുണ്ട്. അതിനു സണ്ണി മറുപടി നല്‍കുന്നത് ‘I Know’ എന്നാണ്. സിനിമയിലെ വഴിത്തിരിവാണ് ഈ രംഗം. നകുലനുമായി നേരത്തെ വിവാഹം ഉറപ്പിച്ചിരുന്ന ശ്രീദേവിയുടെ സാന്നിദ്ധ്യമാണോ ഗംഗയെ ആലോസരപ്പെടുത്തുന്നത് എന്ന ഡോ. സണ്ണിയുടെ സംശയം ഈ സന്ദര്‍ഭത്തോടെ അവസാനിക്കുകയാണ്. മറ്റൊരവസരത്തില്‍ നാഗവല്ലിയാകുന്ന ഗംഗ അല്ലിയെ കൊല്ലാൻ ശ്രമിക്കുന്നത് നാം കാണുന്നുണ്ട്. മഹാദേവനെ സ്നേഹിക്കാൻ സാധിക്കാതെ പോകുന്നത് അല്ലി കാരണമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അത്.
ശരി-തെറ്റുകളുടെ അതിർവരമ്പുകൾ കടക്കാതിരിക്കാന്‍ ബോധമനസ്സ് നിഷ്കർഷിക്കുന്നിടത്താണ് ഗംഗയ്ക്ക് താളം പിഴയ്ക്കുന്നത്. സ്ത്രീയുടെ കാമത്തെയും, കാമനകളെയും ഏറ്റവും കൂടുതൽ ഭയക്കുന്നത് അവൾ തന്നെയാണ്. അവിടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അരുതാത്തത് എന്ന് സമൂഹവും സ്വന്തം ബോധവും വിലക്കുന്നതിനെ ഉപേക്ഷിക്കാൻ നിർബന്ധിതരായി, ആ ചിന്തയെ തന്നെ ഉപബോധമനസ്സിലേക്ക് താഴ്ത്തികളയേണ്ടതായി വരുന്നു. പക്ഷേ പ്രണയം, ഇഷ്ടം, കാമം തുടങ്ങിയ തീവ്രമായ വികാരങ്ങൾ പെട്ടെന്ന് മാഞ്ഞു പോകില്ല. അവയില്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു ശക്തിയുണ്ട്. അത് കൊണ്ട് തന്നെ മറ്റൊരു രൂപത്തിൽ അവ പുറത്തേക്ക് പ്രസരിക്കും. ബോധമനസ്സിന് ഒരു തരത്തിലും കുറ്റബോധം ഉണ്ടാകാത്ത വിധത്തിൽ, പുതിയ രൂപത്തിൽ, ഭാവത്തിലാവും അത് വീണ്ടും പ്രത്യക്ഷപ്പെടുക. നാഗവല്ലിയായി മാറുമ്പോൾ ഒരു കുറ്റബോധവും ഗംഗയെ ബാധിക്കുന്നില്ല. കാലാകാലങ്ങളായി നിലനിന്നിരുന്ന, നാഗവല്ലിയുടെ പ്രേതമുണ്ട് എന്ന വിശ്വാസത്തെ ഊട്ടി ഉറപ്പിച്ചു കൊണ്ടാണ്, ഗംഗയുടെ ഉപബോധ മനസ്സ് നാഗവല്ലിയായി മാറുന്നത്.’
Read Full Article Here: മഹാദേവനെ പ്രണയിച്ച ഗംഗ; ‘മണിച്ചിത്രത്താഴ്’ പുനര്‍വായന