നടി ആനി അവതാരകയായ ടെലിവിഷൻ പരിപാടിയിൽ മേക്കപ്പ് ഇടുന്നത് സംബന്ധിച്ച് നിമിഷ സജയൻ നൽകിയ മറുപടിയും ആനിയുടെ ചോദ്യങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വാർത്തയാവുകയും അതുമായി ബന്ധപ്പെട്ട് ഏറെ ട്രോളുകൾ ആനി ഏറ്റുവാങ്ങേണ്ടിയും വന്നിരുന്നു. മേക്കപ്പുമായി ബന്ധപ്പെട്ട തന്റെ നിലപാടുകൾ തുറന്നു പറയുകയാണ് നിമിഷ ഇപ്പോൾ.

വ്യക്തിപരമായി തനിക്ക് മേക്കപ്പ് താൽപര്യം ഇല്ലെന്നും പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ താനിടുമെന്നും നിമിഷ പറയുന്നു. സിനിമയുടെ ആവശ്യത്തിനുള്ള ഫോട്ടോഷൂട്ട്, ചാനൽ പരിപാടികൾ, മാഗസിൻ ഫോട്ടോഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളിൽ മേക്കപ്പ് അനിവാര്യമാണ്, ഞാൻ ഇടുകയും ചെയ്യും. അത് പ്രൊഫഷണലിന്റെ ഭാഗമാണ്. മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗമാണെന്നും നിമിഷ പറഞ്ഞു.

Read more: മേക്കപ്പ് ഇഷ്ടമാണോ? ട്രോളുകൾക്ക് മറുപടിയുമായി നിമിഷ

എനിക്ക് പൃഥ്വിയുടെ പടമുള്ള കേക്ക് മതി; ഇതാ പൃഥ്വിരാജിന്റെ ഒരു കുട്ടി ആരാധിക

പിറന്നാളിന് ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രമുള്ള കേക്ക് വേണമെന്ന് ശാഠ്യം പിടിക്കുന്ന കുട്ടികൾ പതിവു കാഴ്ചയാണ്. പൃഥ്വിരാജിന്റെ പടമുള്ള കേക്ക് മതിയെന്ന് പറഞ്ഞ ആമി എന്ന കൊച്ചുകുട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മകളുടെ ആഗ്രഹം പോലെ പൃഥ്വിരാജിന്റെ ചിത്രമുള്ള കേക്ക് തന്നെ ആമിക്കുട്ടിയുടെ മാതാപിതാക്കൾ മകൾക്കായി ഒരുക്കുകയും ചെയ്തു. പൃഥ്വിരാജ് തന്നെയാണ് ആമിക്കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞ് ആരാധികയ്ക്ക് പിറന്നാൾ ആശംസകളും പൃഥ്വി നേരുന്നുണ്ട്.

ഏതൊഴുക്കിലും കരുതലാവുന്ന ഏട്ടൻ: അനുശ്രീ

സഹോദരൻ അനൂപുമായി ഏറെ ആത്മബന്ധമുള്ള ഒരാളാണ് നടി അനുശ്രീ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് സഹോദരന്റെ കരുതലും സ്നേഹവുമാണെന്ന് പല തവണ നടി തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, സഹോദരന്റെ കരുതലിനെ കുറിച്ചൊരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അനുശ്രീ. കഴിഞ്ഞ ദിവസം പുഴയിൽ വെച്ചു നടന്ന ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ അനുശ്രീ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആ ഫോട്ടോഷൂട്ടിനു പിന്നിലെ കഥ പറയുകയാണ് താരം.

“എല്ലായ്പ്പോഴുമെന്ന പോലെ, നിങ്ങളാണ് എന്റെ കരുത്ത് അനൂപ് അണ്ണാ… രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റിൽ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഈ ഫോട്ടോഷൂട്ട് ചെയ്തത്. ഞാൻ പോസ് ചെയ്‌തു തുടങ്ങുന്നതിനു മുന്നേ മുങ്ങിയിരിക്കാനും ഞാൻ പോസ് ചെയ്തു കഴിയുമ്പോ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണൻ ഇറങ്ങിയിരുന്നു,”അനുശ്രീ കുറിക്കുന്നു.

anusree, അനുശ്രീ, anusree photos, anusree photoshoot
Read more: ഏതൊഴുക്കിലും തുണയാവുന്ന കരുതൽ; സഹോദരനെ കുറിച്ച് അനുശ്രീ

ഒരു ഗർഭിണിയുടെ സാഹസിക അനുഭവങ്ങളുമായി ‘പെൻഗ്വിൻ’

കീർത്തി സുരേഷിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഈശ്വർ കാർത്തിക് സംവിധാനം ചെയ്യുന്ന ‘പെൻഗ്വി’ന്റെ ട്രെയിലർ റിലീസിനെത്തി. ഈശ്വർ കാർത്തിക്കിന്റെ കന്നി സംവിധാന സംരംഭമായ ‘പെൻഗ്വിൻ’ നിർമ്മിക്കുന്നത് കാർത്തിക് സുബ്ബരാജാണ്. മോഹൻലാൽ, ധനുഷ്, നാനി എന്നിവർ ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്.

ആമസോൺ പ്രൈം വീഡിയോയിലൂടെ നേരിട്ട് തമിഴിലും തെലുങ്കിലും മലയാളത്തിൽ ഡബ് ചെയ്തും ജൂണ്‍ 19-നാണ് പെൻഗ്വിന്‍ന്റെ ആഗോള പ്രീമിയർ. അഞ്ച് ഇന്ത്യൻ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഏഴു സിനിമകൾ അടങ്ങിയ അന്തോളജി സിനിമയിലെ മൂന്നാമത്തെ ചിത്രമാണ് ‘പെൻഗ്വിൻ’.

Read more: കീര്‍ത്തി സുരേഷ് കേന്ദ്ര കഥാപാത്രമാകുന്ന ‘പെൻഗ്വിന്‍’; ട്രെയിലർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook