തമിഴ് പുതുമുഖ ചലച്ചിത്ര സംവിധായകൻ ബാലമിത്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ‘ഉടുക്കൈ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ആണ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ കൂടി പൂർത്തികരിക്കാൻ ഇരിക്കെയാണ് അന്ത്യം.

Tamil director balamithran

ആടുജീവിതം സംഘത്തിലെ ഒരാൾക്ക് കൂടി കോവിഡ് 19

‘ആടുജീവിത’ത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി ജോർദ്ദാനിൽ നിന്നും മടങ്ങിയെത്തിയ ഒരാൾക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാട്ടുകാമ്പാൽ സ്വദേശിയ്ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മേയ് 22 മുതൽ വെള്ളാനിക്കരയിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു ഇയാൾ.

ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോർദ്ദാനിൽ എത്തിയ പൃഥ്വിരാജും ബ്ലെസിയും അടങ്ങുന്ന സംഘം ലോക്ക്ഡൗണിനെ തുടർന്ന് മരുഭൂമിയിൽ കുടുങ്ങിയിരുന്നു. മേയ് 22-ാം തിയ്യതിയാണ് സംഘം കേരളത്തിൽ തിരിച്ചെത്തിയത്. സംഘാംഗങ്ങളിൽ ഒരാൾക്ക് കോവിഡ് കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചിരുന്നു.

അച്ഛന്റെ ഓർമകളിൽ പ്രിയങ്ക ചോപ്രയും മധു വാര്യരും

ചരമവാർഷികദിനത്തിൽ അച്ഛനെ ഓർക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും മലയാളത്തിന്റെ പ്രിയതാരം മഞ്ജുവാര്യരുടെ സഹോദരനും നടനും സംവിധായകനുമായ മധുവാര്യരും. ജൂൺ 10നാണ് പ്രിയങ്കയുടെ പിതാവ് അശോക് ചോപ്രയുടെയും മഞ്ജുവാര്യർ- മധുവാര്യർ സഹോദരങ്ങളുടെ അച്ഛൻ മാധവന്റെയും ചരമവാർഷിക ദിനം.

“നമ്മൾ ഹൃദയതന്തുക്കളാൽ അനന്തതയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഓരോ ദിവസവും നിങ്ങളെ മിസ് ചെയ്യുന്നു ഡാഡി,” എന്നാണ് അച്ഛന്റെ ചരമവാർഷിക ദിനത്തിൽ പ്രിയങ്ക കുറിച്ചത്. അശോക് ചോപ്രയുടെ ചെറുപ്പകാലത്ത് നിന്നുള്ള ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

We’re connected by heartstrings to infinity Miss you dad, every single day!

A post shared by Priyanka Chopra Jonas (@priyankachopra) on

അച്ഛന്റെ ചരമവാർഷിക ദിനത്തിൽ അച്ഛനൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് മധുവാര്യർ. കുട്ടിക്കാലത്ത് അച്ഛന്റെ കൈകളിൽ ഇരിക്കുന്ന ചിത്രമാണ് മധുവാര്യർ പങ്കുവച്ചിരിക്കുന്നത്.

manju warrier madhu warrier childhood photo

Read more: അച്ഛന്റെ കൈകളിലിരിക്കുന്ന ഈ താരസഹോദരങ്ങളെ മനസിലായോ?

ഗ്രാമീണഭംഗിയിൽ അനുശ്രീ; പുതിയ ചിത്രങ്ങൾ

ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാനായി മേക്ക് ഓവർ നടത്തിയും ഫോട്ടോഷൂട്ടകൾ നടത്തിയുമൊക്കെ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ് നടി അനുശ്രീ. അനുശ്രീ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്.

വർക്ക് ഔട്ടിൽ മുഴുകി പൃഥ്വിരാജ്

ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’മെന്ന ചിത്രത്തിന് വേണ്ടി സ്വന്തം ശരീരം തന്നെ വിട്ടുകൊടുത്ത് വലിയ റിസ്കാണ് പൃഥ്വിരാജ് എന്ന നടൻ എടുത്തത്. ഇരുപത് കിലോയിലേറെ ഭാരമാണ് ചിത്രത്തിനായി പൃഥ്വിരാജ് കുറച്ചത്. ചിത്രത്തിന്റെ ജോർദ്ദാൻ ഷെഡ്യൂൾ പൂർത്തിയാക്കി കേരളത്തിൽ മടങ്ങിയെത്തിയ പൃഥ്വി ദിവസങ്ങൾക്ക് മുൻപ് രണ്ടാഴ്ചത്തെ ക്വാറന്റൈനും പൂർത്തിയാക്കി. കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്നും സ്ഥിരീകരിച്ചു. ഇപ്പോൾ ശരീരം പഴയരീതിയിലാക്കാനുള്ള വർക്ക് ഔട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

തന്റെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രമാണ് പൃഥ്വി ഇന്ന് പങ്കുവച്ചത്. ‘ലിഫ്റ്റ്, ബേൺ, ബിൽഡ്’ എന്ന ക്യാപ്ഷനോടെയാണ് ജിമ്മിൽ നിന്നുള്ള ചിത്രം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

Lift, Burn, Build.

A post shared by Prithviraj Sukumaran (@therealprithvi) on

Read more: ലേറ്റാ വന്താലും ലേറ്റസ്റ്റായ് വരുവേൻ; വീണ്ടും പൃഥ്വിരാജ് ജിമ്മിലെത്തി

ബോളിവുഡ് നടന്റെ മാനേജർ ദിഷ സാലിയൻ ആത്മഹത്യ ചെയ്തു

ബോളിവുഡ് താരം വരുൺ ശർമയുടെ മാനേജർ ദിഷ സാലിയൻ മുംബൈയിൽ ആത്മഹത്യ ചെയ്തു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. രാത്രി സുഹൃത്തുക്കൾക്കൊപ്പമാണ് ദിഷ അത്താഴം കഴിച്ചത്. പിന്നീട് കിടപ്പുമുറിയുടെ ജനലിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ദിഷയുടെ മരണത്തിൽ വരുൺ ശർമ അടക്കം നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്.

Read more: ബോളിവുഡ് നടന്റെ മാനേജർ ദിഷ സാലിയൻ ആത്മഹത്യ ചെയ്തു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook