പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വാരിയംകുന്നൻ’ എന്ന ചിത്രത്തെക്കുറിച്ചുള്ള വിവാദം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രവുമായി ബന്ധപ്പെട്ട അപ്രതീക്ഷിതമായ ഒരു സംഭവത്തിന് ഈ ദിനം സാക്ഷിയായി. ചിത്രത്തിൽ നിന്നുള്ള, തിരക്കഥാകൃത്തുക്കളിലൊരാളായ റമീസ് മുഹമ്മദിന്റെ താത്കാലിക പിന്മാറ്റം. റമീസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. റമീസ് മുഹമ്മദിന്റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പിന്മാറ്റം. ഇക്കാര്യം ചിത്രത്തിന്റെ നിർമാതാക്കളെ ഔദ്യോഗികമായി അറിയിച്ചതായി റമീസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
- Read More: വാരിയംകുന്നനിൽനിന്ന് പിന്മാറുന്നു; നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്ന് തിരക്കഥാകൃത്ത്
റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് യോജിപ്പില്ലെന്ന് ആഷിഖ് അബു
റമീസ് പിൻമാറുന്നതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകൻ ആഷിഖ് അബുവിന്റ അഭിപ്രായ പ്രകടനവും ഇന്ന് പുറത്തുവന്നു. റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ലെന്ന് ആഷിഖ് പറഞ്ഞു. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ്സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ദേശശുദ്ധിയുടെ മേൽ സംശയത്തിന്റെ നിഴൽ വീണ നിലയ്ക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കുമെന്നും അഷിഖ് പറഞ്ഞു.
തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതയുണ്ടെന്നും റമീസ് മാറി നിൽക്കുന്നെങ്കിലും തങ്ങൾ വാരിയംകുന്നൻ എന്ന ചിത്രവുമായി മുന്നോട്ടുപോകുമെന്നും ആഷിഖ് വ്യക്തമാക്കി.
വനിത വിജയകുമാർ വിവാഹിതയായി
തമിഴ് നടൻ വിജയകുമാറിന്റെ മകളും നടിയുമായ വനിത വിജയകുമാർ വിവാഹിതയായി. തമിഴ്, ഹിന്ദി, ഹോളിവുഡ് സിനിമകളിലെ വിഷ്വൽ ഇഫക്ട് എഡിറ്ററായ പീറ്റർ പോൾ ആണ് വരൻ. ചെന്നൈയിൽവച്ച് ക്രിസ്ത്യൻ മതാചാര പ്രകാരമായിരുന്നു ചടങ്ങുകൾ.
#VanithaVijaykumar #peterpaul Wedding Photos pic.twitter.com/eGKS4apko6
— Diamond Babu (@idiamondbabu) June 27, 2020
View this post on Instagram
- Read More: നടി വനിത വിജയകുമാർ വിവാഹിതയായി, ചിത്രങ്ങൾ
ജയസൂര്യയുടെ വീട്ടിലെ ക്യാമറാമാൻ
അതിഥി റാവു ഹൈദരിയും ജയസൂര്യയും ഒന്നിക്കുന്ന ‘സൂഫിയും സുജാതയും’ എന്ന മ്യൂസിക്കൽ റൊമാന്റിക് ചിത്രം ജൂലൈയിൽ പ്രദർശനത്തിന് എത്തുകയാണ്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയാകും സൂഫിയും സുജാതയും. കോവിഡ് വ്യാപനം മൂലം സിനിമയുടെ പതിവ് രീതിയിലുള്ള പ്രമോഷൻ പരിപാടികൾ മുടങ്ങിയ സാഹചര്യത്തിൽ, ഡിജിറ്റൽ പ്രമോഷനാണ് എല്ലാവരും ആശ്രയിക്കുന്നത്. ജയസൂര്യയെ പ്രമോഷൻ പരിപരിപാടികൾക്ക് സഹായിക്കുന്നത് മറ്റാരുമല്ല, മകൻ അദ്വൈത് ആണ്.
ജയസൂര്യയുടെ ഭാര്യ സരിതയാണ് മകൻ അച്ഛന് വേണ്ടി ക്യാമറയെടുക്കുന്നതിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. വീട്ടിൽ ക്യാമറാമാൻ ഉള്ളപ്പോൾ പിന്നെ എന്തിനാണ് പേടിക്കുന്നതെന്നും, സൂഫിയും സുജാതയും പ്രമോഷന് വേണ്ടി അച്ഛനെ സഹായിക്കുന്ന തിരക്കിലാണ് അദ്വൈത് എന്നും സരിത ചിത്രത്തോടൊപ്പം കുറിച്ചു.
- Read More: വീട്ടിൽ ക്യാമറാമാൻ ഉള്ളപ്പോൾ പിന്നെന്തു പേടി! ‘സൂഫിയും സുജാത’യും പ്രമോഷന് സഹായി ജയസൂര്യയുടെ മകൻ
1998ലെ മിസ് ഇന്ത്യ വേദിയിലെ 21കാരി
ടെലിവിഷൻ പരിപാടികളുടെ നിർമാതാവ് ഏക്താ കപൂർ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിലെ ചൂടേറിയ ചർച്ചാ വിഷയം. 1998ലെ മിസ് ഇന്ത്യ മത്സരത്തിന്റെ ഒരു വീഡിയോ ആണ് ഏക്ത പങ്കുവച്ചിരിക്കുന്നത്. അതിലെ ഒരു മത്സരാർഥി ഏക്തയുടെ സുഹൃത്തും ബിജെപി നേതാവും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമാണ്. മറ്റാരുമല്ല, സ്മൃതി ഇറാനിയാണ് അത്.
മത്സരത്തിൽ പങ്കെടുക്കുന്ന സമയത്ത് 21 വയസായിരുന്നു സ്മൃതിയ്ക്ക്. അന്നും രാഷ്ട്രീയത്തിൽ താത്പര്യമായിരുന്നു അവർക്ക്. വേദയിൽ സ്മൃതി രാഷ്ട്രീയത്തോടുള്ള തന്റെ താത്പര്യത്തെ കുറിച്ച് സംസാരിക്കുന്നുമുണ്ട്.
കൃതിയെക്കുറിച്ച് സുശാന്തിന്റെ പിതാവ്
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് മരിച്ചിട്ട് രണ്ടാഴ്ചയാകുന്നു. സുശാന്തിന്റെ അന്ത്യകർമങ്ങളിൽ വേദനയോടെ നിന്ന പിതാവ് കെ.കെ സിങ്ങിന്റെ മുഖം ആരും മറന്നു കാണില്ല. അന്ന് തന്റെ അടുത്ത് വന്ന് സംസാരിച്ചത് സുശാന്തിന്റെ സുഹൃത്തും ബോളിവുഡ് നടിയുമായ കൃതി സനോൺ മാത്രമായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു.
“സംസ്കാര ചടങ്ങിൽ ധാരാളം പേർ പങ്കെടുത്തിരുന്നുവെങ്കിലും കൃതി സനോൺ മാത്രമാണ് എന്നെ കണ്ടത്. അവർ എന്നോട് സംസാരിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല, പക്ഷേ അവർ സംസാരിക്കുന്നത് ഞാൻ കേട്ടു. എല്ലാവരും വന്ന് സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും കൊറോണ വൈറസ് കാരണം അവർ മാറിനിൽക്കുകയായിരുന്നു. മാസ്ക് ധരിച്ചതിനാൽ ആരെല്ലാമാണ് അവിടെ ഉണ്ടായിരുന്നത് എന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. കൃതി സനോൺ എന്റെ അരികിൽ ഇരിക്കുകയായിരുന്നു. പിന്നീട് ആരോ അവരെക്കുറിച്ച് പറഞ്ഞു. അത് കൃതിയാണോ അതോ മറ്റാരെങ്കിലുമാണോ എന്ന് എനിക്ക് ഇപ്പോഴും ഓർമിക്കാൻ കഴിയില്ല. പക്ഷേ സുശാന്ത് സ്നേഹമുള്ള മനുഷ്യനായിരുന്നു എന്ന് എന്നോട് പറഞ്ഞ ഒരു മിടുക്കിയായ പെൺകുട്ടിയുണ്ടായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു,” കെ.കെ സിങ്ങ് പറഞ്ഞു.
ശ്രുതിയുടെ ഫൊട്ടോഷൂട്ട്
തന്റെ പഴയൊരു അണ്ടർവാട്ടർ ഫൊട്ടോഷൂട്ടിൽനിന്നുളള ചിത്രങ്ങളാണ് ശ്രുതി ഹാസൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുളളത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് കൂടുതലും. വെളളത്തിനടിയിൽ ജലകന്യകയെപ്പോലെ നീന്തിത്തുടിക്കുന്നതിന്റെയും ഡാൻസ് ചെയ്യുന്നതിന്റെയും ഫൊട്ടോകൾ ഇക്കൂട്ടത്തിലുണ്ട്.
View this post on Instagram
പൃഥ്വിരാജ് ഓച്ചിറ അമ്പത്തിൽ
പൃഥ്വിരാജ് ഓച്ചിറ അമ്പത്തിൽ എത്തിയതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. കാറിലെത്തിയ പൃഥ്വി അമ്പല കവാടത്തിലെ കാണിക്കവഞ്ചിയിൽ കാണിക്കയിട്ട് പ്രാർത്ഥിച്ചു മടങ്ങുന്നതാണ് വീഡിയോ. മാസ്ക് ധരിച്ചിരുന്നതിനാൽ തന്നെ താരത്തെ പെട്ടെന്ന് ആരും തിരിച്ചറിഞ്ഞില്ല.
പുതിയ ലുക്കിനൊരുങ്ങി നസ്രിയ
നസ്രിയയുടെ പുതിയൊരു ഫൊട്ടോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.പുതിയ ഗെറ്റപ്പിലുളള നസ്രിയയുടെ ഫൊട്ടോ താരത്തിന്റെ പേജിലുളള ട്വിറ്റർ പേജിലാണ് പോസ്റ്റ് ചെയ്തിട്ടുളളത്. ഹെയർ സ്റ്റൈൽ ചെയ്യുന്നതിനായി ഇരിക്കുന്ന നസ്രിയയെയാണ് ചിത്രത്തിൽ കാണാനാവുക. അതേസമയം, താരത്തിന്റെ പുതിയ ലുക്കിലുളള ഫൊട്ടോ ഇതുവരെ പുറത്തുവന്നിട്ടില്ല. അധികം വൈകാതെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പുതിയ സിനിമയ്ക്കു വേണ്ടിയാണോ ഈ മേക്കോവറെന്നും ആരാധകർ ചോദിക്കുന്നുണ്ട്.
— Nazriya Nazim (@Nazriya4U_) June 26, 2020