ബോളിവുഡിന് അകത്തും പുറത്തും ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു നടൻ സുശാന്ത് സിങ്ങിന്റെ ആത്മഹത്യ. വിവാദങ്ങൾ തുടരുമ്പോഴും സുശാന്ത് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ബോളിവുഡിൽ നിന്നുമിപ്പോൾ എത്തുന്നത്. സുശാന്തിന്റെ അവസാനചിത്രം ‘ദിൽ ബെച്ചാര’ ഹോട്ട്സ്റ്റാറിൽ റിലീസിനെത്തുന്നു. ഒപ്പം ഒരു പാട്ട് സീനുകൊണ്ട് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യർ വീണ്ടും നായികയായി എത്തുന്നു. സിനിമലോകത്ത് നിന്നുള്ള വാർത്തകൾ ഒറ്റന്നോട്ടത്തിൽ.
‘ലൂസിഫർ’ തെലുങ്ക് റീമേക്ക്: മഞ്ജു വാര്യരുടെ വേഷം ചെയ്യുന്നത് സുഹാസിനി
ബോക്സ് ഓഫീസ് റെക്കോർഡുകളെയെല്ലാം തകർത്ത് മലയാളത്തിൽ നിന്നും ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രമായിരുന്നു ‘ലൂസിഫർ’. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ ചിരഞ്ജീവി അഭിനയിക്കുന്നു വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സാഹോ’യുടെ സംവിധായകൻ സുഗീത് ആണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒരുക്കുന്നത്. ചിത്രത്തിൽ മഞ്ജുവാര്യരുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യൻ താരം സുഹാസിനി മണിരത്നമായിരിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആദ്യം വിജയശാന്തിയെ ആയിരുന്നു ഈ കഥാപാത്രത്തിനായി സമീപിച്ചിരുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.
View this post on Instagram
ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം തന്നെ ചിത്രം നിർമിക്കുന്നതും ചിരഞ്ജീവി തന്നെ. തന്റെ നിർമാണ കമ്പനിയായ കോണിഡെല പ്രൊഡക്ഷൻസിന്റെ കീഴിലാണ് ചിരഞ്ജിവീ ചിത്രം നിർമിക്കുന്നത്. ഇതിനായി ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സ് താരം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
Also Read: ‘ലൂസിഫർ’ തെലുങ്ക് റീമേക്ക്: മഞ്ജു വാര്യരുടെ വേഷം ചെയ്യുന്നത് സുഹാസിനി
ദീപമോളും ടെലിഫോൺ അങ്കിളും; ‘ഒന്ന് മുതൽ പൂജ്യം വരെ’ ഓർമകളിൽ ഗീതു
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഒന്ന് മുതൽ പൂജ്യം വരെ. 1986ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും രഘുനാഥ് പലേരിയായിരുന്നു. മോഹൻലാൽ, ഗീതു മോഹൻദാസ്, ആശ ജയറാം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗീതു മോഹൻദാസിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.
ഇന്ന്, 34 വർഷങ്ങൾക്കു ശേഷം ആ ചിത്രത്തിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് ഗീതു മോഹൻദാസ്. ചിത്രത്തിലെ ഗാനങ്ങൾ അടങ്ങിയ ഓഡിയോ കാസറ്റിന്റെ ഫൊട്ടോയാണ് ഗീതു പങ്കുവച്ചത്. ഒ.എൻ.വി കുറുപ്പിന്റെ വരികൾക്ക് മോഹൻ സിതാര സംഗീതം പകർന്ന മനോഹരമായ പാട്ടുകളാണ് ചിത്രത്തിലുള്ളത്.
Also Read: ദീപമോളും ടെലിഫോൺ അങ്കിളും; ‘ഒന്ന് മുതൽ പൂജ്യം വരെ’ ഓർമകളിൽ ഗീതു
കഥ വായിച്ച് മമ്മൂട്ടി; വീഡിയോ പുറത്തുവിട്ട് ദുൽഖർ
രാജ്യാന്തര വായനാ ദിനത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും തന്റെ വായനയെക്കുറിച്ചും ആരോധകരോട് പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. പുസ്തകം വായിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ മകൻ ദുൽഖർ സൽമാൻ ആണ് തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.
വായന ദിനത്തിലും വായന വാരത്തിലും മാത്രം വായിക്കണം എന്നില്ല, എല്ലായിപ്പോഴും വായിക്കാമെന്നു പറഞ്ഞാണ് മമ്മൂട്ടി സംസാരിച്ചു തുടങ്ങിയത്. ”ഒരു ദിവസത്തില്‍ ഒരു വരിയെങ്കിലും വായിക്കാതെ നമ്മുടെ ജീവിതം കടന്ന് പോവുന്നില്ല. പത്രത്തിന്റെ തലക്കെട്ടോ എന്തെങ്കിലും ഒരു ബോര്‍ഡോ കുറിപ്പോ നമ്മള് എന്നും വായിക്കും. ഞാന്‍ ആ വായനയെ കുറിച്ചല്ല പറയുന്നത്, നമ്മള് അറിവിനും ആനന്ദത്തിനും വേണ്ടി വായിക്കുന്ന വായനയെ കുറിച്ചാണ്. സാധാരണ അങ്ങനെ വായിക്കുന്നത് പുസ്തകങ്ങളാണ്.
Also Read: കഥ വായിച്ച് മമ്മൂട്ടി; വീഡിയോ പുറത്തുവിട്ട് ദുൽഖർ
അനൂപ് മേനോന് പ്രിയവാര്യർ നായിക; ‘ഒരു നാൽപ്പതുകാരന്റെ ഇരുപത്തൊന്നുകാരി’
പുതിയ ചിത്രം അനൗൺസ് ചെയ്ത് നടൻ അനൂപ് മേനോൻ. ട്രിവാൻഡം ലോഡ്ജിനു ശേഷം അനൂപ് മേനോനും വികെ പ്രകാശും പുതിയ ചിത്രത്തിനായി കൈകോർക്കുകയാണ്. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ‘ഒരു നാൽപ്പതുകാരന്റെ ഇരുപത്തൊന്നുകാരി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രിയവാര്യർ ആണ് നായിക. അനൂപ് മേനോനാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.
Also Read: അനൂപ് മേനോന് പ്രിയവാര്യർ നായിക; ‘ഒരു നാൽപ്പതുകാരന്റെ ഇരുപത്തൊന്നുകാരി’
എഴുപത്തിയഞ്ചാം പിറന്നാൾ നിറവിൽ ശാരദ
മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയ തെന്നിന്ത്യൻ നടിയായി മലയാളി പ്രേക്ഷകർക്കും എക്കാലത്തും പ്രിയപ്പെട്ട താരമാണ്. മലയാളത്തിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ആദ്യമായി കൊണ്ടുവന്ന നടിയും ശാരദയാണ്. ഒരു കാലഘട്ടത്തിൽ മലയാളസിനിമയുടെ മുഖമായിരുന്നു ശാരദയുടെ എഴുപത്തിയഞ്ചാം ജന്മദിനമാണ് ഇന്ന്.
ഒരു തെലുഗു കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന സരസ്വതി ദേവി എന്ന പെൺകുട്ടി പിന്നീട് ശാരദയായി മാറുകയായിരുന്നു. ശാരദയെ ഒരു വലിയ താരമാക്കണം എന്നത് അമ്മയുടെ ആഗ്രഹമായിരുന്നു, അതിനായി മകളെ ആറാം വയസ്സു മുതൽ തന്നെ നൃത്തം പഠിപ്പിക്കാൻ ആ അമ്മ മറന്നില്ല. നാടകങ്ങളിൽ കൂടിയാണ് ശാരദ അഭിനയത്തിലേക്ക് എത്തുന്നത്. ‘കന്യ സുൽക്കം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ശാരദയുടെ സിനിമാ അരങ്ങേറ്റം. 1961-ൽ പുറത്തിറങ്ങിയ ‘ഇണപ്രാവുകൾ’ ആയിരുന്നു ശാരദയുടെ ആദ്യ മലയാളചിത്രം. ‘തുലാഭാരം’, അടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശാരദയെ തേടിയെത്തി. ‘നിമജ്ജന’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയത്തിനാണ് മൂന്നാമത്തെ ദേശീയപുരസ്കാരം ശാരദയെ തേടിയെത്തിയത്.
Also Read: എഴുപത്തിയഞ്ചാം പിറന്നാൾ നിറവിൽ ശാരദ
അനിയത്തിയ്ക്ക് പ്രാർത്ഥന കൊടുത്ത സർപ്രൈസ് ഗിഫ്റ്റ്; വീഡിയോ
രണ്ടു ദിവസം മുൻപായിരുന്നു താരദമ്പതികളായ ഇന്ദ്രജിത്തിന്റെയും പൂർണിമയുടേയും ഇളയമകൾ നക്ഷത്രയെന്ന നച്ചുവിന്റെ ജന്മദിനം. നച്ചുവിന് ചേച്ചി പ്രാർത്ഥന ഒരുക്കിയ ഒരു സർപ്രൈസ് ഗിഫ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്.
“എനിക്കൊപ്പമുള്ള നച്ചുവിന്റെ സ്ഥിരം മൂഡ് ഇതാണ്. ജന്മദിനാശംസകൾ എന്റെ വികൃതിക്കുട്ടീ. എന്റെ ഭീഷണികളും വിചിത്രവും ക്രൂരവുമായ സ്വഭാവങ്ങളുമൊക്കെ സഹിക്കുന്നതിന് നന്ദി. നീയില്ലായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്തേനെ എന്ന് സത്യമായിട്ടും എനിക്കറിയില്ല. നീയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ടവൾ. വാക്കുകൾക്ക് അതീതമായി ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്റെ പ്രിയപ്പെട്ട കൂട്ടുകാരീ,” എന്നാണ് നക്ഷത്രയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് പ്രാർത്ഥന കുറിച്ചത്.
Also Read: അനിയത്തിയ്ക്ക് പ്രാർത്ഥന കൊടുത്ത സർപ്രൈസ് ഗിഫ്റ്റ്; വീഡിയോ
സുശാന്തിന്റെ അവസാനചിത്രം ‘ദിൽ ബെച്ചാര’ ഡിജിറ്റൽ റിലീസിനൊരുങ്ങുന്നു
സുശാന്തിന്റെ അവസാനചിത്രം ‘ദിൽ ബെച്ചാര’ ഹോട്ട്സ്റ്റാറിൽ റിലീസിനെത്തുന്നു. സുശാന്ത് സിങ്ങ് രജ്പുത്തും സഞ്ജന സംഘിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ദിൽ ബെച്ചാര’ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസിനെത്തുന്നു. സെയ്ഫ് അലിഖാനും ചിത്രത്തിലുണ്ട്. കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ജൂലൈ 24 മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും.
A story of love, hope, and endless memories.
Celebrating the late #SushantSinghRajput‘s legacy that will be etched in the minds of all and cherished forever. #DilBechara coming to everyone on July 24. pic.twitter.com/3gPJZvBRun— Disney+HotstarPremium (@DisneyplusHSP) June 25, 2020
സഞ്ജന സംഘിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘ദിൽ ബെച്ചാര’. “പ്രണയത്തിന്റെയും പ്രതീക്ഷയുടെയും അനന്തമായ ഓർമ്മകളുടെയും കഥ,”എന്നാണ് ചിത്രത്തെ കുറിച്ച് സഞ്ജന കുറിക്കുന്നത്.
Also Read: സുശാന്തിന്റെ അവസാനചിത്രം ‘ദിൽ ബെച്ചാര’ ഡിജിറ്റൽ റിലീസിനൊരുങ്ങുന്നു
ഈ മനുഷ്യനെ ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് തോന്നി; തന്റെ പ്രണയകഥ തുറന്നു പറഞ്ഞ് സൗഭാഗ്യ
മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളാണ് സൗഭാഗ്യ വെങ്കിടേഷും അര്ജ്ജുന് സോമശേഖരും. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇരുവർക്കുമിടയിൽ പത്തുവർഷത്തിലേറെയായുള്ള സൗഹൃദം ഒടുവിൽ പ്രണയമായി മാറുകയായിരുന്നു. ഇതാദ്യമായി അർജുനുമായുള്ള തന്റെ പ്രണയകഥ തുറന്നു പറയുകയാണ് സൗഭാഗ്യ. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് സൗഭാഗ്യ പ്രണയകഥ തുറന്നുപറഞ്ഞത്.
“ഞങ്ങൾ തമ്മിൽ ഏഴുവയസ്സിന്റെ വ്യത്യാസമുണ്ട്. ഞാനാദ്യം അർജുൻ ചേട്ടനെ കാണുന്നത് അമ്മയുടെ ഡാൻസ് സ്കൂളിൽ വെച്ചാണ്. ചേട്ടനും അവിടെ പഠിക്കുന്നുണ്ടായിരുന്നു. അർജുൻ ചേട്ടൻ സീനിയർ കുട്ടികളുടെ ഗ്യാങ്ങിലായിരുന്നു. ഞാൻ ജൂനിയർ കുട്ടികളുടെ ഗ്യാങ്ങിലും. ആദ്യം ഒരു ഇറിറ്റേറ്റിംഗ് കഥാപാത്രമായാണ് എനിക്ക് തോന്നിയത്, വെറുതെയിരിക്കുമ്പോൾ മുടിയൊക്കെ പിടിച്ചുവലിക്കും. ഞാൻ ഏഴാം ക്ലാസ്സിൽ ആയപ്പോഴേക്കും അവരുടെ കൂടെ പ്രോഗ്രാം ചെയ്യാൻ തുടങ്ങി. അവരുടെ ഗ്യാങ്ങിലെത്തിയപ്പോൾ ചേട്ടന്റെ കൂടെ ഡാൻസ് ചെയ്യണം എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ മറ്റൊരാളെയാണ് എനിക്ക് ഡാൻസ് പാർട്ണർ ആയി കിട്ടിയത്.”
Also Read: ഈ മനുഷ്യനെ ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് തോന്നി; തന്റെ പ്രണയകഥ തുറന്നു പറഞ്ഞ് സൗഭാഗ്യ
സഹോദരനൊപ്പമിരിക്കുന്ന ഈ നായികയെ മനസ്സിലായോ?
ലോക്ക്ഡൗണ്‍ കാലത്തെ വിരസതയകറ്റാൻ സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരങ്ങൾ. പഴയ ഓർമകളും ബാല്യകാല ചിത്രങ്ങളും പൊടിതട്ടിയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് താരങ്ങൾ. ഇക്കുറി മലയാളികളുടെ പ്രിയതാരം പാർവ്വതി തിരുവോത്താണ് തന്റെ ബാല്യകാല ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒപ്പം സഹോദരനുമുണ്ട്.