‘സൂഫിയും സുജാതയും’ മുതൽ സൂപ്പർ സ്റ്റാറിന്റെ പഴയകാലം വരെ: ഇന്നത്തെ സിനിമ വാർത്തകൾ

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ ആണ് റിലീസിനെത്തുന്നത്

Entertainment News, Malayalam Film News, സിനിമാ വാര്‍ത്ത‍, താരങ്ങള്‍, june 24, iemalayalam, indian express malayalam, IE malayalam

ലോക്ക്ഡൗണിനു ശേഷം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ആദ്യ മലയാള സിനിമയായ ‘സൂഫിയും സുജാതയും’ എന്ന മ്യൂസിക്കൽ റൊമാന്റിക് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അതിഥി റാവു ഹൈദരിയാണ് സുജാതയായി അഭിനയിക്കുന്നത്. ജയസൂര്യ മറ്റൊരു പ്രധാന വേഷത്തിലും എത്തുന്നു.  സംസാരശേഷിയില്ലാത്ത സുജാതയ്ക്ക് (അതിഥി റാവു ഹൈദരി) സൂഫി സന്യാസിയായ ദേവ് മോഹനോട് തോന്നുന്ന പ്രണയമാണ് ചിത്രം പറയുന്നത്. അതിഥി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭർത്താവിന്റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ ആണ് റിലീസിനെത്തുന്നത്. ജൂലൈ മൂന്നിനാണ് ചിത്രത്തിന്റെ റിലീസ്. ഇന്ത്യയിലെയും മറ്റ് 200ലേറെ രാജ്യങ്ങളിലുമുള്ള പ്രേക്ഷകർക്ക് ജൂലൈ മൂന്നു മുതൽ ചിത്രം കാണാനാവും. ആമസോൺ പ്രൈം വീഡിയോയിൽ മാത്രമായി അഞ്ച് ഭാഷയിൽ പുറത്തിറങ്ങുന്ന ഏഴ് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ‘സൂഫിയും സുജാതയും’.

സാമന്തയുടെ സുഹൃത്തിന് കോവിഡ് 19; നടിയുടെ കാര്യത്തിൽ ആശങ്കയോടെ ആരാധകർ

തെന്നിന്ത്യൻ താരം സാമന്ത അക്കിനേനിയുടെ സുഹൃത്തും മോഡലും ഡിസൈനറുമായ ശിൽപ്പ​ റെഡ്ഡിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ താരത്തിന്റെ ആരാധകരും ആശങ്കയിലാണ്. അടുത്തിടെ സാമന്ത ശിൽപ്പയുമായി കൂടിക്കാഴ്ച നടത്തിയതാണ് ആരാധകരുടെ ആശങ്കയ്ക്ക് കാരണം.

ഒരു കുടുംബസുഹൃത്ത് വീട്ടിലെത്തി തന്നെ സന്ദർശിച്ചിരുന്നുവെന്നും അങ്ങനെയായിരിക്കാം രോഗം പകർന്നതെന്നുമാണ് ശിൽപ്പ വീഡിയോയിൽ പറയുന്നത്. കുടുംബസുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ശിൽപ്പയുടെ കുടുംബമൊന്നാകെ കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു. ടെസ്റ്റിൽ ശിൽപ്പയ്ക്കും ഭർത്താവിനും കോവിഡ് സ്ഥിതീകരിക്കുകയായിരുന്നു. എന്നാൽ രണ്ടുപേർക്കും രോഗലക്ഷണങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും ശിൽപ്പ പറയുന്നു. ഫിറ്റ്നസ് പ്ലാനിലൂടെയും ആരോഗ്യകരമായ ഡയറ്റിലൂടെയും രോഗാവസ്ഥയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ശിൽപ്പയും ഭർത്താവും.

 

View this post on Instagram

 

Jaanu !!!

A post shared by SHILPA REDDY (@shilpareddy.official) on

ആത്മസുഹൃത്തുക്കളാണ് സാമന്തയും ശിൽപ്പ റെഡ്ഡിയും. ശിൽപ്പയ്ക്ക് രോഗം സ്ഥിതീകരിച്ചതോടെ സാമന്തയുടെ കാര്യത്തിൽ ആശങ്കകൾ ഏറെയാണ് ആരാധകർക്ക്.

പഴയകാല അനുഭവം പങ്കുവച്ച് രജനീകാന്ത്

ഏറെ കഠിനാധ്വാനത്തിലൂടെ ഉയർന്നു വന്ന താരമാണ് രജനീകാന്ത്. തന്റെ ഒരു പഴയകാല അനുഭവം താരം പങ്കുവയ്ക്കുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. എഴുപതുകളിൽ രജനീകാന്ത് അത്ര പ്രശസ്തനായിരുന്നില്ല. സിനിമയിൽ തന്റെ കാലുറപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്ന കാലം. ’16 വയതിനിലെ’ എന്ന ചിത്രം ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴുള്ള ഒരു സംഭവമാണ് വീഡിയോയിൽ രജനീകാന്ത് ഓർത്തെടുക്കുന്നത്.

ഭാരതിരാജയുടെ ’16 വയതിനിലെ’ എന്ന ചിത്രമാണ് എഴുപതുകളിൽ തനിക്കേറെ പ്രശസ്തി നേടിതന്നതെന്ന് രജനീകാന്ത് പറഞ്ഞു. “അതിനുമുമ്പ് ഞാൻ ഒരുപിടി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ’16 വയതിനിലെ’ എന്ന ചിത്രത്തിലെ പരട്ടായി എന്ന കഥാപാത്രമാണ് തമിഴ്‌നാട്ടിലുടനീളമുള്ള ആളുകൾ എന്നെ ശ്രദ്ധിക്കാൻ കാാരണമായത്,” രജനീകാന്ത് ഓർക്കുന്നു. ആ ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞപ്പോൾ മറ്റൊരു വേഷവുമായി ഒരു പ്രൊഡ്യൂസർ രജനീകാന്തിനെ സമീപിച്ചു.

“അതൊരു നല്ല കഥാപാത്രമായിരുന്നു, ഭാഗ്യവശാൽ ആ സമയത്തേക്ക് എനിക്ക് ഡേറ്റും ഉണ്ടായിരുന്നു. ഞാൻ സമ്മതിക്കുകയും എന്റെ പ്രതിഫലം ചർച്ച ചെയ്യുകയും ചെയ്തു. 10,000 രൂപയാണ് ഞാനാദ്യം ആവശ്യപ്പെട്ടത്, ഒടുവിൽ 6,000 രൂപയ്ക്ക് സമ്മതിച്ചു. ഞാൻ അദ്ദേഹത്തോട് 100 അല്ലെങ്കിൽ 200 രൂപ ടോക്കൺ അഡ്വാൻസ് ചോദിച്ചു. തന്റെ കയ്യിൽ ഇപ്പോൾ പണമില്ലെന്നും 1,000 രൂപ പിന്നീട് നൽകാമെന്നും നിർമ്മാതാവ് പറഞ്ഞു. എന്നാൽ ഷൂട്ടിംഗ് ദിവസം പ്രൊഡക്ഷൻ മാനേജർ അഡ്വാൻസ് നൽകിയില്ല.”

രജനീകാന്ത് ഒരു ടെലിഫോൺ ബൂത്തിൽ പോയി നിർമാതാവിനെ വിളിച്ച് തന്റെ അഡ്വാൻസിനെ കുറിച്ച് അന്വേഷിച്ചു. “ഷൂട്ടിംഗ് സ്ഥലത്തേക്ക് വരാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു, എന്റെ മേക്കപ്പ് ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എനിക്ക് അഡ്വാൻസ് നൽകാമെന്നു പറഞ്ഞു. അടുത്ത ദിവസം ഞാൻ ഷൂട്ടിംഗിന് പോയി, എന്നിട്ടും എനിക്ക് അഡ്വാൻസ് ശമ്പളം ലഭിച്ചില്ല. ചിത്രത്തിലെ നായകൻ എത്തിയിട്ടുണ്ട്, വേഗം മേക്കപ്പിനായി ഇരിക്കൂ എന്ന് പ്രൊഡക്ഷൻ മാനേജർ എന്നോട് പറഞ്ഞു. ഞാൻ നിരസിച്ചു. 1,000 രൂപ ലഭിക്കാതെ മുന്നോട്ട് പോകില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ”രജനീകാന്ത് കൂട്ടിച്ചേർത്തു.

പിന്നീട് ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ വെച്ച് നിർമ്മാതാവിനെ കണ്ടപ്പോൾ അദ്ദേഹം തന്നോട് രോഷാകുലനായി സംസാരിക്കുകയും അപമാനിക്കുകയും ചെയ്തെന്ന് താരം പറഞ്ഞു. “അദ്ദേഹം പ്രകോപിതനായിരുന്നു. അദ്ദേഹം എന്നോട് കയർത്തു, നീയൊരു വലിയ കലാകാരനാണോ?കുറച്ച് സിനിമകൾ ചെയ്തതുകൊണ്ട് അഡ്വാൻസ് ഇല്ലാതെ മേക്കപ്പിനായി ഇരിക്കില്ലേ? നിനക്കൊരു കഥാപാത്രവുമില്ല, പുറത്തു പോവൂ.”

നിർമാതാവിന്റെ അംബാസഡർ കാറിൽ വീട്ടിൽ ഡ്രോപ്പ് ചെയ്യാവോ എന്നു ചോദിച്ചപ്പോൾ നിർമാതാവ് നിരസിച്ചുവെന്നും താരം ഓർക്കുന്നു. “എന്റെ പക്കൽ പണമില്ലായിരുന്നു, ഞാൻ വീട്ടിലേക്ക് നടന്നു. ഞാൻ നടക്കുമ്പോൾ, ബസ്സുകളിൽ നിന്നും തലയിട്ട് ആളുകൾ ‘പരട്ടായി, ഇത് എപ്പടി ഇര്ക്ക്? (16 വയതിനിലിലെ രജനീകാന്തിന്റെ ശ്രദ്ധേയ ഡയലോഗ്) എന്നു ചോദിക്കുന്നുണ്ടായിരുന്നു. ആളുകൾ എന്നെ പരിഹസിക്കുകയാണെന്ന് ഞാൻ കരുതി. പക്ഷേ, അവർ യഥാർത്ഥത്തിൽ എന്റെ ഡയലോഗ് ആവർത്തിക്കുകയായിരുന്നു. അപ്പോഴാണ് എവിഎം സ്റ്റുഡിയോയിലേക്ക് ഒരു വിദേശ കാറിൽ തിരിച്ചെത്തിയില്ലെങ്കിൽ ഞാൻ രജനീകാന്ത് ആവില്ലെന്നു എനിക്കു തോന്നിയത്,” തന്നിൽ വാശിയും നിശ്ചയദാർഢ്യവും നിറച്ച ആ അനുഭവം താരം പങ്കിട്ടു.

കിടിലൻ ഡാൻസുമായി ഐമ

നിവിൻ പോളി നായകനായ ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് ഐമ സെബാസ്റ്റ്യന്‍. സഹോദരിമാർക്കൊപ്പമുള്ള ഒരു ഡാൻസ് വീഡിയോ പങ്കുവയ്ക്കുകയാണ് ഐമ ഇപ്പോൾ. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കാളകാത്ത സന്ദന മേരം, വെകുവോകാ പൂത്തിരിക്കോ’ എന്ന പാട്ടിന് അനുസരിച്ചാണ് സഹോദരിമാരുടെ ഡാൻസ്.

 

View this post on Instagram

 

Yes we are cool sisters

A post shared by Aima Rosmy Sebastian (@aima.rosmy) on

ഐമയുടെ ഇരട്ട സഹോദരിയായ ഐനയേയും വീഡിയോയിൽ കാണാം. മുൻപ് ‘ദൂരം’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

താരപുത്രിയെന്ന പ്രിവിലേജ് ഉണ്ടായിരുന്നെങ്കിൽ ഞാൻ കാത്തിരിക്കേണ്ടി വരില്ലായിരുന്നു: അഹാന കൃഷ്ണ

തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു മെമിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അഹാനകൃഷ്ണ. ‘ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് യുട്യൂബില്‍ വിഡിയോ ചെയ്യാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍. പക്ഷേ, സിനിമയില്‍ അവസരം കിട്ടിയത് എങ്ങനെയാണെന്ന് ഓര്‍ക്കുമ്പോള്‍’, എന്ന അടിക്കുറിപ്പോടെ പ്രചരിച്ച മീമിൽ താരത്തിന്റെ ചിത്രവും നൽകിയിരുന്നു.

“താരപുത്രിയെന്ന പ്രിവിലേജ് തനിക്ക് ഉണ്ടായിരുന്നെങ്കിൽ, അല്ലെങ്കിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന​ ഒരച്ഛന്റെയോ അമ്മയുടെയോ മകളായിരുന്നു ഞാനെങ്കിൽ ഇതിനകം ഒരു പത്തു സിനിമകളെങ്കിലും ഞാൻ ചെയ്തേനെ, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒരു അവാർഡ് എങ്കിലും ലഭിച്ചേനെ. അതുകൊണ്ട് എന്നെ ആ പ്രിവിലേജ് ഗ്യാങ്ങിലേക്ക് ഉൾപ്പെടുത്തരുത്,” എന്നാണ് മീമിന് മറുപടിയായി അഹാന കുറിക്കുന്നത്.

വിസ്മയിപ്പിച്ച് വിസ്‌മയ

ആയോധന കലയിലെ ചുവടുകളുമായി മോഹൻലാലിന്റെ മകൾ വിസ്മയ.തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ പുതിയ വീഡിയോ വിസ്മയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ആയോധനകല അഭ്യസിക്കുന്നതിന്റെ വീഡിയോ വിസ്മയ മുൻപും പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

@fitkohthailand @tony_lionheartmuaythai

A post shared by Maya Mohanlal (@mayamohanlal) on

ആയോധന കലയ്ക്ക് പുറമേ എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം.  താൻ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ഒരു പുസ്‍തകം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വിസ്‍മയ. ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. തായ്‌ലൻഡിലാണ് ഇപ്പോൾ വിസ്മയയുളളത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Film malayalam cinema entertainment news roundup june 24

Next Story
സഹോദരിമാർക്കൊപ്പം കിടിലൻ ഡാൻസുമായി നടി ഐമAima Rosmy Sebastian, Aima Sebastian, Aima Sebastian family
The moderation of comments is automated and not cleared manually by malayalam.indianexpress.com