scorecardresearch
Latest News

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം മുതൽ വാരിയംകുന്നനിലെ വിവാദങ്ങൾ വരെ, ഇന്നത്തെ സിനിമ വാർത്തകൾ

തന്റെ വീടിന് മുന്നിലെത്തിയ പക്ഷികളെയും അദ്ദേഹം ക്യാമറയിൽ പകർത്തി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം മുതൽ വാരിയംകുന്നനിലെ വിവാദങ്ങൾ വരെ, ഇന്നത്തെ സിനിമ വാർത്തകൾ

കോവിഡിൽ നിന്നും പൂർണമായും മുക്തമായിട്ടില്ലെങ്കിലും സിനിമ ലോകം വീണ്ടും സജീവമാവുകയാണ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നിശ്ചലമായ പല ചിത്രങ്ങളുടെയും ഷൂട്ടിങ് പുഃനരാരംഭിക്കുകയും പുതിയ പല ചിത്രങ്ങളുടെയും പ്രഖ്യാപനങ്ങളുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമ ലോകത്ത് നിന്നുള്ള പ്രധാന വാർത്തകൾ.

എ എന്നാൽ ആന്റിക്രൈസ്റ്റോ?

Lijo Jose pelliserry, Lijo Jose pelliserry new movie, Lijo Jose Pellissery Antichrist

പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ ഒന്നിന് ആരംഭിക്കുമെന്നാണ് ലിജോ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എ എന്നെഴുതിയ ഒരു പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ലിജോ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവച്ചിരിക്കുന്നത്.

എ എന്നാൽ ആന്റിക്രൈസ്റ്റോ എന്നാണ് ലിജോ ആരാധകർ കൗതുകത്തോടെ അന്വേഷിക്കുന്നത്. ഫഹദ് ഫാസിൽ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ ‘ആന്റിക്രൈസ്റ്റ്’ എന്ന പേരിൽ ഒരു ചിത്രം ഒരുക്കുന്നു എന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു. ‘ഈ മ യൗ’വിന്റെ തിരക്കഥാകൃത്തായ പിഎഫ് മാത്യൂസിന്റെ തിരക്കഥയിൽ ഒരുക്കുന്ന ചിത്രം വമ്പൻ താരനിര കൊണ്ട് തന്നെ ശ്രദ്ധ നേടിയിരുന്നു.

Read More: എ എന്നാൽ ആന്റിക്രൈസ്റ്റോ?

‘സൂഫിയും സുജാതയും’ ജൂലൈ മൂന്നു മുതൽ ആമസോൺ പ്രൈമിൽ

Sufiyum sujathayum, Sufiyum sujathayum amazon prime, Sufiyum sujathayum release

ജയസൂര്യയും അതിഥി റാവു ഹൈദരിയും പ്രധാന വേഷത്തിലെത്തുന്ന മലയാളചിത്രം ‘സൂഫിയും സുജാതയും’ ഡിജിറ്റൽ റിലീസിലേക്ക്. ജൂലൈ മൂന്നിന് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ഒടിപി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനെത്തുന്ന ആദ്യത്തെ മലയാള ചിത്രമാണ് ‘സൂഫിയും സുജാതയും’.

വിജയ് ബാബുവിന്റെ ഫ്രൈഡെ ഫിലിം ഹൗസാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ആദ്യം തിയേറ്റർ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാം എന്നു അണിയറക്കാർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചർച്ചകളുമൊക്കെ സിനിമാമേഖലയിൽ ഉണ്ടാവുകയും ചെയ്തിരുന്നു. എല്ലാറ്റിനും ഒടുവിൽ ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ് ജൂലൈ മൂന്നിന്. മലയാള സിനിമ പുതിയൊരു പ്ലാ‌റ്റ്‌ഫോമിലേയ്ക്ക് ചുവടു വയ്ക്കുന്നതിന്റെ തുടക്ക കൂടിയാവുകയാണ് ‘സൂഫിയും സുജാതയും’.

Read More: ‘സൂഫിയും സുജാതയും’ ജൂലൈ മൂന്നു മുതൽ ആമസോൺ പ്രൈമിൽ

നീയില്ലായിരുന്നെങ്കിൽ! നച്ചുവിന് പിറന്നാൾ ആശംസകളുമായി പൂർണിമയും ഇന്ദ്രജിത്തും പ്രാർഥനയും

Nakshtra indrajith, നക്ഷത്ര ഇന്ദ്രജിത്, Prarthana Indrajith, പ്രാർഥന ഇന്ദ്രജിത്, poornima, പൂർണിമ, indrajith, ie malayalam, ഐഇ മലയാളം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമാ കുടുംബമാണ് സുകുമാരന്റേയും മല്ലികയുടേയും. ഇവരുടെ മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റേയും മരുമക്കളായ പൂർണിമയുടേയും സുപ്രിയയുടേയും പേരക്കുട്ടികളായ പ്രാർഥനയുടേയും നക്ഷത്രയുടേയും അല്ലിയുടേയുമൊക്കെ വിശേഷങ്ങളറിയാൻ എല്ലാവർക്കും ഇഷ്ടമാണ്.

 

View this post on Instagram

 

11 years of unconditional love Happy birthday to my little girl! @nakshatraindrajith #countingmyblessings#mamasgirl

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

Read More: നീയില്ലായിരുന്നെങ്കിൽ! നച്ചുവിന് പിറന്നാൾ ആശംസകളുമായി പൂർണിമയും ഇന്ദ്രജിത്തും പ്രാർഥനയും

യോഗയിൽ ലയിച്ച് സാമന്ത, കാവലായി ഹാഷും

Samantha Akkineni, Samantha Akkineni photos, Samantha Akkineni yoga photos, Samantha Akkineni pet dogs

ലോക്ക്‌ഡൗൺ കാലത്ത് പുതിയ കാര്യങ്ങൾ പഠിച്ചും പരിശീലിച്ചും സ്വയം ബിസിയായി ഇരിക്കാനുള്ള ശ്രമങ്ങളിലാണ് നടി സാമന്ത. പാചകം, മൈക്രോ ഫാമിങ് പഠനത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ സാമന്ത ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, യോഗ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സാമന്ത. യോഗ ചെയ്യുന്നതിന്റെ ഏതാനും ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്.

Read More: യോഗയിൽ ലയിച്ച് സാമന്ത, കാവലായി ഹാഷും

‘നാട് വിപത്തിലേക്കാണ്! സിനിമയെ ആർക്കാണ് പേടി?’ വാരിയംകുന്നന് പിന്തുണയുമായി സിനിമാ ലോകം

Prithviraj, prithiraj, പൃഥ്വിരാജ്, Aashiq Abu, ആഷിഖ് അബു, 'വാരിയം കുന്നന്‍', 'Variyam Kunnan', 'Variyam Kunnan' film, 'Variyam Kunnan' movie, 'വാരിയം കുന്നന്‍' സിനിമ, Variyam Kunnath Kunhahammed haji, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, 'Shaheed 'Variyam Kunnan', 'ഷഹീദ് വാരിയംകുന്നന്‍', 'Shaheed 'Variyam Kunnan' film, 'Shaheed 'Variyam Kunnan' movie, 'ഷഹീദ് വാരിയംകുന്നന്‍' സിനിമ, The great variyam kunnath', 'ദി ഗ്രേറ്റ് വാരിയം കുന്നത്ത്', The great variyam kunnath' film, The great variyam kunnath' movie, 'ദി ഗ്രേറ്റ് വാരിയം കുന്നത്ത്' , സിനിമ, Malabar rebellion, മലബാർ കലാപം, 1921, PT Kunhi mohammed, പിടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വെങ്ങര, Malayalam movies, Malayalam films, മലയാളം സിനിമകൾ, Prithviraj movies, പൃഥ്വിരാജ് സിനിമകൾ, Prithviraj latest movies, പൃഥ്വിരാജിന്റെ പുതിയ സിനിമകൾ, Malayalam film news, മലയാള സിനിമാ വാർത്തകൾ, Latest film news, പുതിയ സിനിമാ വാർത്തകൾ, ie malayalam, ഐഇ മലയാളം

ലോക്ക്ഡൗണിനു പിന്നാലെ സജീവമാകുന്ന മലയാള ചലച്ചിത്ര രംഗത്ത് വീണ്ടും വിവാദത്തിന്റെ അലയൊലികൾ. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വല ഏടുകളിലൊന്നായ 1921ലെ മലബാര്‍ കലാപത്തിന്റെ വീരനായകന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന ആഷിഖ് അബു-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘വാരിയംകുന്നൻ’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ചർച്ചകളും വിവാദങ്ങളും കൊഴുത്തിരിക്കുന്നത്.

ആഷിഖ് അബു ചിത്രമായ ‘വാരിയം കുന്നനും’ നായകന്‍ പൃഥ്വിരാജിനുമെതിരെ സംഘപരിവാര്‍ അനുകൂല വിഭാഗങ്ങളില്‍നിന്ന് ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. താരത്തിനും കുടുംബത്തിനുമെതിര വളരെ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നത്. വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഇക്കൂട്ടരുടെ ആരോപണം.

Read More: ‘നാട് വിപത്തിലേക്കാണ്! സിനിമയെ ആർക്കാണ് പേടി?’ വാരിയംകുന്നന് പിന്തുണയുമായി സിനിമാ ലോകം

തകർപ്പൻ നൃത്തചുവടുകളുമായി അഹാനയും ഇഷാനിയും; വീഡിയോ

Ahaana Krishna, Ahaana Sister, Ishani Krishna, Ahaana Krishna dance videos

അനിയത്തി ഇഷാനയ്ക്ക് ഒപ്പം ചടുലമായ ചുവടുകളോടെ നൃത്തം വയ്ക്കുകയാണ് നടി അഹാന. ഒരേ താളബോധത്തോടെയും എനർജിയോടെയും നൃത്തം വയ്ക്കുന്ന സഹോദരിമാർ കണ്ണിനും കുളിർമ നൽകുന്ന കാഴ്ചയാണ്. ‘കലങ്കി’ലെ ‘ഘര്‍ മോറെ പര്‍ദേശിയ’ എന്നു തുടങ്ങുന്ന പാട്ടിന് അനുസരിച്ചാണ് അഹാനയും ഇഷാനിയും നൃത്തം ചെയ്യുന്നത്.

 

View this post on Instagram

 

Ghar More Pardesiya … with similar looking 10 kgs lesser sister … @ishaani_krishna Dance Routine : @teamnaach

A post shared by Ahaana Krishna (@ahaana_krishna) on

Read More: തകർപ്പൻ നൃത്തചുവടുകളുമായി അഹാനയും ഇഷാനിയും; വീഡിയോ

ഈ സുന്ദരനെയും സുന്ദരിയേയും മനസിലായോ? ഫേസ് ആപ്പ് ചിത്രങ്ങളുമായി താരങ്ങൾ

Manoj K Jayan, Kaniha, Manoj K Jayan FaceApp photo, Kaniha FaceApp photo

സോഷ്യൽ മീഡിയയിൽ എവിടെയും ഇപ്പോൾ ഫേസ് ആപ്പ് തരംഗമാണ്. മലയാള സിനിമയിലെ താരങ്ങളുടെ ഫേസ് ആപ്പ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടുള്ള സലിം കുമാറിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, തങ്ങളുടെ ഫേസ് ആപ്പ് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടൻ മനോജ് കെ ജയനും നടി കനിഹയും.

Read More: ഈ സുന്ദരനെയും സുന്ദരിയേയും മനസിലായോ? ഫേസ് ആപ്പ് ചിത്രങ്ങളുമായി താരങ്ങൾ

ഇതിലും വലുത് കണ്ടിട്ടുണ്ട്; ആക്രമണങ്ങൾ പൃഥ്വിയെ ബാധിക്കില്ലെന്ന് ആഷിഖ് അബു

Prithviraj, prithiraj, പൃഥ്വിരാജ്, Aashiq Abu, ആഷിഖ് അബു, 'വാരിയം കുന്നന്‍', 'Variyam Kunnan'

പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വല ഏടുകളിലൊന്നായ 1921ലെ മലബാര്‍ കലാപത്തിന്റെ വീരനായകന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന ‘വാരിയംകുന്നൻ’ എന്ന ചിത്രം പ്രഖ്യാപിച്ചതു തൊട്ട്, ഇരുവർക്കും, പ്രത്യേകിച്ച് പൃഥ്വിരാജിന് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടക്കുന്നത്. പൃഥ്വിരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല, എന്നാൽ സംവിധായകൻ ആഷിഖ് അബു ആദ്യമായി ഈ സംഭവങ്ങളോട് പ്രതികരിക്കുകയാണ്. മനോരമ ന്യൂസിനോടായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.

“ആളുകൾ ഇതെല്ലാം കാണുന്നുണ്ട്. സൈബർ ആക്രമണം നടത്താൻ പ്രത്യേകിച്ച് ഒര ശക്തിയുടെയൊന്നും ആവശ്യമില്ല. കുറച്ച് ആളുകൾ വിചാരിച്ചാൽ നടക്കും. ഇത് പൃഥ്വിരാജിനെ ബാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം ഇതിന്റെ ഒരുപാട് മോശം വശങ്ങൾ കണ്ട്, അതിൽ നിന്ന് ശക്തിയാർജിച്ച് സ്വയം വളർന്നു വന്നിട്ടുള്ള ഒരാളാണ്. ഞങ്ങളെ ആരേയും സൈബർ ആക്രമണങ്ങൾ ബാധിക്കുന്നേയില്ല. ഞങ്ങളുടെ ജോലി സിനിമ ചെയ്യുക എന്നതാണ്, അത് ഞങ്ങൾ തുടർന്നുകൊണ്ടേയിരിക്കും,” ആഷിഖ് അബു പറഞ്ഞു.

Read More: ഇതിലും വലുത് കണ്ടിട്ടുണ്ട്; ആക്രമണങ്ങൾ പൃഥ്വിയെ ബാധിക്കില്ലെന്ന് ആഷിഖ് അബു

‘ബോളിവുഡ് മാഫിയ’ ചരിത്രത്തിൽ നിന്നും പഠിച്ചില്ലേ? പൊട്ടിത്തെറിച്ച് അദ്‌നൻ സമി

adnan sami, adnan sami on music industry, adnan sami sonu nigam, sonu nigam, adnan sami instagram, adnan sami news, alisha chinai, adnan sami latest news, adnan sami remixes, bollywood remixes

സോനു നിഗത്തിന് ശേഷം ഗായകനും സംഗീതസംവിധായകനുമായ അദ്‌നാൻ സമി ഇന്ത്യൻ സംഗീത മേഖലയിലെ ‘മാഫിയ’ക്കെതിരെ രംഗത്തെത്തി. സർഗാത്മകതയെ കുറിച്ച് യാതൊരു അറിവുമില്ലാത്തവർ, ഗായകർ, സംഗീതസംവിധായകർ, സംഗീത നിർമ്മാതാക്കൾ എന്നിവരെ നിയന്ത്രിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നുവെന്ന് അദ്നൻ സമി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ഒന്നും അറിയാത്തവർ സ്വയം ദൈവമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യൻ സംഗീത ലോകത്തിനും സിനിമാ ലോകത്തിനും സാരമായ മാറ്റങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. “സ്വയം പ്രഖ്യാപിത ദൈവങ്ങൾ, സ്വയം ദൈവം എന്ന് അഹങ്കാരത്തോടെ അവകാശപ്പെടുന്ന സിനിമ സംഗീത ‘മാഫിയ’ ചരിത്രത്തിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ലേ, നിങ്ങൾക്ക് കലയെയും സർഗ്ഗാത്മകതയുടെ ആവാസവ്യവസ്ഥയെയും നിയന്ത്രിക്കാൻ കഴിയില്ല. മതി!! മാറുക !! “മാറ്റം” ഇവിടെയുണ്ട്, അത് നിങ്ങളുടെ വാതിലിൽ മുട്ടുന്നു !! തയ്യാറാണെങ്കിലും അല്ലെങ്കിലും, അത് സംഭവിക്കും! ധൈര്യത്തോടെ ഇരിക്കുക!”

Read More: ‘ബോളിവുഡ് മാഫിയ’ ചരിത്രത്തിൽ നിന്നും പഠിച്ചില്ലേ? പൊട്ടിത്തെറിച്ച് അദ്‌നൻ സമി

പുതിയ സിനിമകളുടെ ചിത്രീകരണം; പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഒപ്പമെന്ന് ഫിലിം ചേംബർ

Malayalam films, film shooting, Kerala film chamber

ലോക്ക്ഡൗണിനു ശേഷം പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിച്ചതുമായി ബന്ധപ്പെട്ട് മലയാളസിനിമയിൽ വിവാദങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. കൊറോണ വ്യാപനം മൂലം മലയാളത്തിൽ അറുപതോളം സിനിമകളുടെ ചിത്രീകരണം തടസ്സപ്പെട്ടിരുന്നു, മുടങ്ങിയ ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാക്കാതെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്നും അത്തരം ശ്രമങ്ങളുണ്ടായാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ പുതിയ ചിത്രങ്ങളുടെ ചിത്രീകരണവുമായി ചില സംവിധായകർ രംഗത്തെത്തിയതാണ് പുതിയ വിവാദങ്ങളിലേക്ക് നയിച്ചത്. ഷൂട്ടിംഗ് തുടങ്ങുന്ന പുതിയ സിനിമകൾക്ക് ഫെഫ്കയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോൾ വിവാദത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്. ഈ വിഷയത്തിൽ തങ്ങൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഒപ്പമാണെന്ന് പത്രക്കുറിപ്പിൽ ഫിലിം ചേംബർ വ്യക്തമാക്കി.

Read More: പുതിയ സിനിമകളുടെ ചിത്രീകരണം; പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഒപ്പമെന്ന് ഫിലിം ചേംബർ

മകൾക്കൊപ്പം ആദ്യ സെൽഫി; സന്തോഷം പങ്കിട്ട് വിനീത് ശ്രീനിവാസൻ

vineeth sreenivasan, ie malayalam

സിനിമാ രംഗത്ത് വിനീത് ശ്രീനിവാസൻ കൈ വയ്ക്കാത്ത മേഖലകളില്ല. ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച പ്രതിഭയാണ് വിനീത് ശ്രീനിവാസൻ. അടുത്തിടെയാണ് വിനീതിന് പെൺകുഞ്ഞ് ജനിച്ചത്. ഷനയ ദിവ്യ വിനീത് എന്നാണ് മകളുടെ പേര്. വിഹാൻ എന്നൊരു മകൻ കൂടിയുണ്ട്.

Read More: മകൾക്കൊപ്പം ആദ്യ സെൽഫി; സന്തോഷം പങ്കിട്ട് വിനീത് ശ്രീനിവാസൻ

പ്രഭാതത്തിലെ അതിഥികൾ മമ്മൂട്ടിയുടെ ക്യാമറക്കണ്ണുകളിലൂടെ, ചിത്രങ്ങൾ

ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല പിന്നിലും തനിക്ക് താൽപര്യമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ ആളാണ് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി. ഫൊട്ടോഗ്രഫിയോടുള്ള മമ്മൂട്ടിയുടെ കമ്പം ആരാധകർക്ക് നന്നായി അറിയാവുന്നതുമാണ്. മോഹൻലാലും യേശുദാസും മുതൽ പല പ്രമുഖരും താരത്തിന്റെ ക്യാമറയ്ക്കുള്ളിൽ നിശ്ചലമായിട്ടുണ്ട്. അത്തരത്തിൽ ഇന്ന് രാവിലെ തന്റെ വീടിന് മുന്നിലെത്തിയ പക്ഷികളെയും അദ്ദേഹം ക്യാമറയിൽ പകർത്തി.

Read More: പ്രഭാതത്തിലെ അതിഥികൾ മമ്മൂട്ടിയുടെ ക്യാമറക്കണ്ണുകളിലൂടെ, ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Film malayalam cinema entertainment news roundup june 23