കോവിഡ് വ്യാപനത്തെത്തുടർന്ന് നിശ്ചലമായ സിനിമ മേഖല വീണ്ടും സജീവമാവുകയാണ്. സംസ്ഥാനത്ത് ചില സിനിമകളുടെ ചിത്രീകരണവും ഡബ്ബിങ്ങുമെല്ലാം പുരോഗമിക്കുകയാണ്. കൊറോണ പ്രൊട്ടോകോൾ പാലിച്ചുകൊണ്ടാണ് സിനിമ ചിത്രീകരണം. ഇത്തരത്തിൽ ആഷിഖ് അബു നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം ഹാഗർ ജൂലൈ അഞ്ച് മുതൽ ചിത്രീകരണം ആരംഭിക്കുന്നു. ആഷിഖ് അബു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ആഷിക് അബുവിന്റെ ഒപിഎം സിനിമാസ് നിര്‍മ്മിക്കുന്ന ‘ ഹാഗര്‍’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹര്‍ഷദ് ആണ്. റിമാ കല്ലിങ്കലും ഷറഫുദ്ദീനും കേന്ദ്രകഥാപാത്രങ്ങള്‍. ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഉണ്ടയുടെ രചയിതാവാണ് ഹര്‍ഷദ്. ദായോം പന്ത്രണ്ടും എന്ന ചിത്രത്തിന് ശേഷം ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രാജേഷ് രവിയും ഹര്ഷദു ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഉഷ റാണിക്ക് വിട
ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര നടി ഉഷാറാണിക്ക് ചലച്ചിത്രലോകം വിട നൽകി. ഇന്ന്ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഉഷാറാണി അന്തരിച്ചത്. 62 വയസ്സായിരുന്നു. അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ജയില്‍ എന്ന ചിത്രത്തിലൂടെ 1966ല്‍ ബാലതാരമായി സിനിമയില്‍ എത്തിയ ഉഷാറാണി മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി മാത്രം മുപ്പതിലേറെ സിനിമകളില്‍ ഉഷാറാണി അഭിനയിച്ചു. പിന്നീട് കമല്‍ഹാസന്റെ നായികയായി അരങ്ങേറ്റം എന്ന ചിത്രത്തിലും പിന്നീട് ശിവാജി ഗണേശന്, എംജിആര്‍, ജയലളിത എന്നിവര്‍ക്കൊപ്പവും ഉഷാറാണി സിനിമകള്‍ ചെയ്തു.
അഹം, ഏകല്യവൻ, ഭാര്യ, തൊട്ടാവാടി, അങ്കതട്ട്, മഴയെത്തും മുൻപേ, പത്രം, പഞ്ചമി തുടങ്ങിയവയാണ് പ്രധാന മലയാള ചിത്രങ്ങൾ. അന്തരിച്ച സംവിധായകൻ എൻ.ശങ്കരൻനായരുടെ ഭാര്യയാണ്.
സുശാന്ത് സിങ്ങ് രാജ്പുതിന്റെ പൂർത്തിയാവാത്ത സിനിമയുടെ പോസ്റ്റർ
സുശാന്ത് സിങ്ങ് രാജ്പുതിനെ നായകതനാക്കി നിർമിക്കാനുദ്ദേശിച്ച ചലച്ചിത്രത്തിന്റെ പൊസ്റ്റർ പങ്കുവച്ച് നിർമാതാവ് സന്ദീപ് സിങ്ങ്.’വന്ദേ ഭാരതം’ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് സന്ദീപ് സിങ്ങ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചത്. സന്ദീപ് സിങ്ങ് ആദ്യമായി സംവിധായകനാവുന്ന ചിത്രം കൂടിയാണ് ‘വന്ദേ ഭാരതം’. സുഷാന്ത് സിങ്ങ് രാജ്പുതിന്റെ ചിത്രത്തിന് പ്രാധാന്യമുള്ള പോസ്റ്ററാണ് സന്ദീപ് സിങ്ങ് പങ്കുുവച്ചിരിക്കുന്നത്.
പോസ്റ്ററിനൊപ്പം സിംഗ് ഒരു നീണ്ട കുറിപ്പും സിങ്ങ് പങ്കുവയ്ക്കുന്നു. ചിത്രം പൂർത്തിയാക്കാനായില്ലെന്ന് പറഞ്ഞ സിങ്ങ് എന്നാൽ സുശാന്തിന്റെ ഓർമ്മയിൽ ഇത് പൂർത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തു. “നിങ്ങൾ എനിക്ക് ഒരു വാഗ്ദാനം നൽകി, ബിഹാരി സഹോദരന്മാരായ ഞങ്ങൾ ഒരു ദിവസം ഈ വ്യവസായം ഭരിക്കുകയും നിങ്ങളെയും എന്നെയും പോലുള്ള, സിനിമ സ്വപ്നം കാണുന്ന എല്ലാ യുവാക്കൾക്കും പ്രചോദനമാവുകയും അവർക്ക് പിന്തുണയേകുന്ന സംവിധാനമാക്കുകയും ചെയ്യുമെന്ന്. എന്റെ സംവിധായക അരങ്ങേറ്റം നിങ്ങളോടൊപ്പമുണ്ടാകുമെന്ന് നിങ്ങൾ എനിക്ക് വാഗ്ദാനം ചെയ്തു. രാജ് ഷാൻഡിലിയ ഇത് എഴുതുകയും ഞങ്ങൾ ഇത് ഒരുമിച്ച് നിർമ്മിക്കാനൊരുങ്ങുകയും ചെയ്തു. എനിക്ക് നിങ്ങളുടെ വിശ്വാസം ആവശ്യമായിരുന്നു. നിങ്ങൾ കാണിച്ച വിശ്വാസം, അതായിരുന്നു എന്റെ ശക്തി. ഇപ്പോൾ, നിങ്ങൾ പോയി… ഞാൻ നഷ്ടപ്പെട്ട അവസ്ഥയിലായി… പക്ഷെ, സഹോദരാ ഞാൻ ഇത് ഞാൻ വാഗ്ദാനം ചെയ്യുന്നു. ഈ സ്വപ്നം ഞാൻ എങ്ങനെ നിറവേറ്റാമെന്ന് ഇപ്പോൾ പറയൂ? നിങ്ങളെപ്പോലെ ആരാണ് എന്റെ കൈ പിടിക്കുക? എന്റെ സഹോദരൻ, എസ്എസ്ആറിന്റെ ശക്തി ആരാണ് എനിക്ക് നൽകുന്നത്?” സന്ദീപ് സിങ്ങ് കുറിച്ചു.
സുശാന്തിന്റെ കുടുംബത്തോടൊപ്പം നിൽക്കൂവെന്ന് ആരാധകരോട് സൽമാൻ ഖാൻ
അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ കുടുംബത്തിന് പിന്തുണ നൽകണമെന്ന് ആരാധകരോട് അഭ്യർഥിച്ച് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ സൽമാൻ ഖാൻ. സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതിൽ പങ്കുണ്ടെന്ന് ആരോപിച്ച് സൽമാൻ ഖാനെതിരെ പരാതി ഫയൽ ചെയ്തതിന് പിറകെയാണിത്. അദ്ദേഹത്തിന്റെ മരണശേഷം സുശാന്തിന്റെ ആരാധകർ അനുഭവിക്കുന്ന വികാരങ്ങൾ മനസിലാക്കാൻ ഖാൻ തന്റെ ആരാധകരോട് പറഞ്ഞു.
“എന്റെ എല്ലാ ആരാധകരോടും സുശാന്തിന്റെ ആരാധകർക്കൊപ്പം നിൽക്കണമെന്നും അവരുടെ ദേഷ്യത്തിന് പിന്നിലുള്ള വികാരം മനസിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു. പ്രിയപ്പെട്ട ഒരാളുടെ നഷ്ടം അങ്ങേയറ്റം വേദനാജനകമായതിനാൽ ദയവായി അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും പിന്തുണ നൽകുകയും കൂടെ നിൽക്കുകയും ചെയ്യുക,” അദ്ദേഹം എഴുതി.
A request to all my fans to stand with sushant’s fans n not to go by the language n the curses used but to go with the emotion behind it. Pls support n stand by his family n fans as the loss of a loved one is extremely painful.
— Salman Khan (@BeingSalmanKhan) June 20, 2020
ബോളിവുഡ് വമ്പൻമാരായ ഖാൻ, നിർമാതാക്കളായ ആദിത്യ ചോപ്ര, കരൺ ജോഹർ, ഏക്താ കപൂർ, സംവിധായകൻ സഞ്ജയ് ലീല ബൻസാലി എന്നിവരെ പ്രതികളാക്കി മുസാഫർപൂർ ആസ്ഥാനമായുള്ള അഭിഭാഷകൻ സുധീർ കുമാർ ഓജ ഈ ആഴ്ച ആദ്യം പരാതി നൽകിയിരുന്നു നൽകിയിരുന്നു. ബോളിവുഡിലെ വമ്പൻമാർ വളർന്നുവരുന്ന താരത്തിന്റെ കരിയർ ഇല്ലാതാക്കാൻ ശ്രമിച്ചതായി ഓജ ആരോപിച്ചിരുന്നു.
അണിഞ്ഞൊരുങ്ങി റാണയുടെ വധു മിഹീഖ
‘ബാഹുബലി’യിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റാണ ദഗ്ഗുബാട്ടി. അടുത്തിടെയാണ് തന്റെ വിവാഹ വാർത്ത റാണ പുറത്തുവിട്ടത്. ഹൈദരാബാദ് സ്വദേശിയും ബിസിനസുകാരിയും ഇന്റീരിയർ ഡിസൈനറുമായ മിഹീഖ ബജാജെയാണ് റാണ വിവാഹം കഴിക്കുന്നത്.
ഹൈദരാബാദിൽ വച്ച് ഓഗസ്റ്റ് എട്ടിനാണ് വിവാഹം. കോവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ആ മാർഗനിർദേശങ്ങൾ പാലിച്ച് അടുത്തബന്ധുക്കളെ മാത്രം ഉൾപ്പെടുത്തി ലളിതമായിരിക്കും വിവാഹമെന്ന് റാണയുടെ പിതാവ് സുരേഷ് ബാബു പറഞ്ഞിരുന്നു.
വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ഇതിനകം ആരംഭിച്ചതായാണ് സൂചന. മിഹീഖ പങ്കുവച്ച പുതിയ ചിത്രം അത്തരമൊരു ആഘോഷത്തിൽ നിന്നുള്ളതാണെന്നും റിപ്പോർട്ടുണ്ട്. കുറഞ്ഞ ആക്സസറികളും മേക്കപ്പും ഉള്ള പുതിന പച്ച ലെഹെങ്ക സെറ്റിൽ അതിസുന്ദരിയാണ് മിഹീഖ.
‘നിലവിൽ പ്ലസ്ടു പാസാകാനാണ് മകൾക്ക് ആഗ്രഹം’
ഇൻസ്റ്റഗ്രാമിലെ ‘ആസ്ക് മീ എനിതിങ്’ എന്ന രസകരമായൊരു ഗെയിമുണ്ട്. സെലിബ്രിറ്റികളോട് ആരാധകർ ചോദിക്കുന്ന നിരവധി ചോദ്യങ്ങളും അതിന് അവരുടെ മറുപടിയുമെല്ലാം നമുക്ക് കാണാം. ഇക്കുറി ബോളിവിഡ് താരം കജോളാണ് ഉത്തരങ്ങൾ പറയാൻ തയ്യാറായി എത്തിയത്.
കജോളിനോട് കൂടുതൽ പേർക്കും ചോദിക്കാനുള്ളത് കുടുംബ വിശേഷങ്ങളായിരുന്നു. മകൾ നൈസയെ അഭിനയ രംഗത്തേക്ക് ചുവടുവയ്പ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. മകൾക്ക് എന്താകാനാണ് ആഗ്രഹം എന്ന ചോദ്യത്തിന്, നിലവിൽ പ്ലസ്ടു പാസാകാനാണ് ആഗ്രഹമെന്ന് കജോൾ മറുപടി നൽകി.
‘ഫാദേഴ്സ് ഡേ’ ആശംസകളുമായി പ്രിയ താരങ്ങൾ
ഈ വർഷത്തെ ‘ഫാദേഴ്സ് ഡേ’ അവസാന മണിക്കൂറുകളിലെത്തിയിരിക്കുകയാണ്. തങ്ങളുടെ ജീവിതത്തിലെ ആദ്യ ഹീറോ ആയ അച്ഛന് ആശംസകളുമായി എത്തുകയാണ് സിനിമാ ലോകത്തെ പ്രിയ താരങ്ങളും.
“നന്ദി പപ്പാ, കരുത്തായതിന്, വഴി കാട്ടുന്ന വെളിച്ചമായതിന്, എല്ലാത്തിനും ഉപരി ഞങ്ങളുടെ സന്തോഷത്തിന് പ്രാധാന്യം നൽകിയതിന്. ലവ് യൂ പപ്പാ,” എന്നാണ് മലയാളത്തിന്റെ പ്രിയ താരം നദിയാ മൊയ്തു ഈ ഫാദേഴ്സ് ഡേയിൽ തന്റെ അച്ഛനോട് പറയുന്നത്.
അച്ഛന് മാത്രമല്ല, തന്റെ ഭർത്താവിന്റെ അച്ഛന് കൂടി ആശംസകൾ നേരുന്നുണ്ട് നടി നസ്രിയ നസിം.
തന്റെ പിതാവിന്റെ ചിത്രമാണ് നടൻ ടൊവിനോ തോമസും പങ്കുവയ്ക്കുന്നത്. കൂടാതെ തന്റെ മക്കൾക്കൊപ്പമുളള ഒരു വരയും അദ്ദേഹം പങ്കുവയ്ക്കുന്നു.
View this post on Instagram
Happy Father’s Day !! #mydad #myhero #fathersday #walterwhitestyle #heisenberg
View this post on Instagram
Happy Father’s Day !! #mydad #myhero #fathersday #walterwhitestyle #heisenberg
എല്ലാ പെൺകുട്ടികൾക്കും തനിക്കു ലഭിച്ചതു പോലെ ഒരു അച്ഛനെ ലഭിക്കണമെന്ന് പ്രാർഥിക്കുന്നുവെന്ന് നടി അനുഷ്ക ശർമ പറയുന്നു.
പല രാജ്യങ്ങളിലും പല തീയതികളിലായിട്ടാണ് ‘ഫാദേഴ്സ് ഡേ’ ആഘോഷിക്കുന്നത്. ഇന്ത്യയിൽ എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ‘ഫാദേഴ്സ് ഡേ’യായി എല്ലാവരും ആഘോഷിക്കുന്നത്. ഇത്തവണ ജൂൺ 21 നാണ് ‘ഫാദേഴ്സ് ഡേ.’ മറ്റു ചില രാജ്യങ്ങളിലും ഈ ദിനം ‘ഫാദേഴ്സ് ഡേ’യായി ആഘോഷിക്കുന്നുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook