സുശാന്ത് സിങ്ങിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ ചർച്ചകൾ ഒരാഴ്ചയായിട്ടും കെട്ടടങ്ങുന്നില്ല. പുതിയ വിവാദങ്ങളും ബോളിവുഡിലെ പ്രമുഖർക്കെതിരെ ആരോപണങ്ങളുമായി കൂടുതൽ പേർ രംഗത്തെത്തി കൊണ്ടിരിക്കുകയാണ്. നടി കങ്കണ റണാവത്ത് ആണ് ഇപ്പോൾ ഒരു തുറന്നു പറച്ചിലുകളുമായി രംഗത്തെത്തുന്നത്. സ്വജനപക്ഷപാതത്തിന് ചൂട്ടുപിടിക്കുന്ന ആളാണ് സംവിധായകൻ കരൺ ജോഹർ എന്ന് ആരോപിച്ച കങ്കണ, ഇപ്പോൾ തനിക്ക് പലപ്പോഴായി ഏൽക്കേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചും ഇൻഡസ്ട്രി തന്നെ കൂട്ടം ചേർന്ന് ഒറ്റപ്പെടുത്തുന്നതിനെ കുറിച്ചുമെല്ലാം തുറന്നു പറയുകയാണ്.
“ഒരിക്കൽ ജാവേദ് അക്തർ എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. രാകേഷ് റോഷനും കുടുംബവും വളരെ വലിയ ആളുകളാണ്. നിങ്ങൾ അവരോട് ക്ഷമ ചോദിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് പോകാൻ ഒരിടവുമില്ല. അവർ നിങ്ങളെ ജയിലിലടയ്ക്കും. നാശത്തിന്റെ പാതയാവും അത്, നിങ്ങൾ ആത്മഹത്യ ചെയ്യേണ്ടിവരും. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഹൃത്വിക് റോഷനോട് ഞാൻ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ എനിക്ക് ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം ചിന്തിച്ചത് എന്തുകൊണ്ടാണ്? അലറിവിളിച്ചു കൊണ്ടാണ് അയാളത് പറഞ്ഞത്, ഞാൻ ആ വീട്ടിൽ വിറച്ചിരിക്കുകയായിരുന്നു. ”കങ്കണ പറയുന്നു. ഹൃത്വിക് റോഷനുമായുള്ള കങ്കണയുടെ നിയമയുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള സംഭവങ്ങൾ തുറന്നു പറയുകയായിരുന്നു കങ്കണ.
തന്റെ പ്രൊഫഷണൽ ജീവിതത്തിലെ കോളിളക്കങ്ങൾ കാരണം തന്റെ സ്വകാര്യജീവിതവും നശിച്ചുവെന്ന് കങ്കണ പറയുന്നു. “അവർ എന്നോട് ഇങ്ങനെയൊക്കെ ചെയ്തു കൊണ്ടിരുന്നതിനിടയിലും എന്നെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തി ഉണ്ടായിരുന്നു. അവൻ പക്ഷേ അകന്നുപോയി, അവൻ ഓടിപ്പോയെന്ന് അവർ ഉറപ്പുവരുത്തി. എന്റെ കരിയറിനെക്കുറിച്ച് യാതൊരു ഉറപ്പുമില്ലെന്ന് മനസ്സിലായപ്പോൾ എന്റെ പ്രണയം പൂർണമായും വിട്ടിട്ടു പോയി. എനിക്കെതിരെ ആറ് കോടതി കേസുകളാണ് ഉള്ളത്, അവർ ഇപ്പോഴും എന്നെ ജയിലിൽ അടയ്ക്കാൻ ശ്രമിക്കുകയാണ്. ” കങ്കണ കൂട്ടിച്ചേർത്തു.
Read more: കൂട്ടംകൂടി അവരെന്നെ ഒറ്റപ്പെടുത്തി: ബോളിവുഡിലെ ഗ്രൂപ്പിസത്തിനെതിരെ കങ്കണ
വിവേചനം എനിക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്: അഭയ് ഡിയോൾ
കങ്കണയ്ക്ക് പിറകെ, ബോളിവുഡിലെ സ്വജനപക്ഷപാതത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടൻ അഭയ് ഡിയോളും രംഗത്തെത്തിയിട്ടുണ്ട്. ‘സിന്ദഗി നാ മിലേഗി ദോബാര’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് നടൻ. ചിത്രത്തിലെ നായകനായെത്തിയ ഹൃത്വിക്കിനോടൊപ്പം തന്നെ തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും തന്നെയും നടൻ ഫര്‍ഹാനെയും സഹതാരങ്ങളായി തരംതാഴ്ത്തിയിരുന്നുവെന്നാണ് അഭയ് പറയുന്നത്. ഈ വേർത്തിരിവുകളോട് ഒത്തുപോവാൻ പറ്റാത്തതിനാൽ അത്തരം വേദികള്‍ താന്‍ ബഹിഷ്കരിച്ചിരുന്നുവെന്നും അഭയ് ഡിയോള്‍ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തി.
ലോക്ക്ഡൗൺ വിശേഷങ്ങളുമായി മോഹൻലാൽ
ചെന്നൈയിൽ കുടുംബത്തോടൊപ്പം ലോക്ക്ഡൗൺ ചെലവഴിക്കുന്ന മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. തന്റെ വളർത്തുനായ ബെയ്ലിയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങളാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. വായനയും പാചകപരീക്ഷണങ്ങളുമൊക്കെയായി ലോക്ക്ഡൗൺ കാലം തള്ളിനീക്കുകയാണ് താരം.
നടി സാമന്തയും തന്റെ ലോക്ക്ഡൗൺ വിശേഷങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. പ്രിയസുഹൃത്തിനെ സന്ദർശിക്കാൻ പോയതിനിടയിൽ നായക്കുട്ടികൾക്കൊപ്പം കളിചിരികളുമായി സമയം ചെലവഴിക്കുന്നതിന്റെ ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.
ആ ഭ്രാന്തമായ മാനസികാവസ്ഥയിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോൽ സുരേഷ് ചിറകടിച്ചുയർന്നു
കൊറോണ കാലത്ത് വിദേശങ്ങളിൽ കുടുങ്ങിപ്പോയ നിരവധി പ്രവാസികൾക്ക് നാട്ടിലെത്താൻ സഹായകമായത് സുരേഷ് ഗോപിയുടെ ഇടപെടലാണ്. രാഷ്ട്രീയ ജീവിതത്തിലും പലർക്കും മാതൃകയായ സുരേഷ് ഗോപിയുമായുളള സൗഹൃദത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരിക്കുകയാണ് ഗായകൻ ജി.വേണുഗോപാൽ. സുരേഷ് ഗോപിയുമായുളള 34 വർഷത്തെ സൗഹൃദത്തെക്കുറിച്ചാണ് ജി.വേണുഗോപാലിന്റെ കുറിപ്പ്.
മകളുടെ ചോറൂൺ ചിത്രങ്ങളുമായി ദിവ്യ ഉണ്ണി
മകൾ ഐശ്വര്യയുടെ ചോറൂൺ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ദിവ്യ ഉണ്ണി. കഴിഞ്ഞ ജനുവരിയിലാണ് ദിവ്യ ഉണ്ണിയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. ‘ഒരു കുഞ്ഞുരാജകുമാരിയാൽ അനുഗ്രഹിക്കപ്പെട്ടു’ എന്നാണ് മകളെ ലോകത്തിനു പരിചയപ്പെടുത്തികൊണ്ട് ദിവ്യ ഉണ്ണി കുറിച്ചത്.
View this post on Instagram
Aishwarya’s #chorunu #annaprasanaceremony #graininitiation. #ammayumkunjum #divyaaunni #mommydiaries
തന്റെ ഡാൻസ് നമ്പർ അനുകരിച്ച അശ്വിനെ അഭിനന്ദിച്ച് കമൽഹാസൻ
കമൽഹാസന്റെ ‘അപൂര്‍വ്വ സഹോദരങ്ങളി’ലെ അണ്ണാത്ത ആഡറാർ എന്ന ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന നടൻ അശ്വിൻ കുമാറിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ, അശ്വിൻ കുമാറിനെ അഭിനന്ദിക്കുകയാണ് സാക്ഷാൽ കമൽഹാസൻ. അശ്വിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമൽഹാസന്റെ ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
“ഓരോ കലാകാരനും അവർ ചെയ്യുന്നത് ശ്രദ്ധിക്കപ്പെടുമോ എന്ന സംശയമുണ്ടാകും. ഈ വ്യക്തി എന്റെ ചെറിയ ഭാവങ്ങളും ചലനങ്ങളും നിരീക്ഷിക്കുകയും അതുപോലെ നൃത്തം ചെയ്യുകയും ചെയ്തിരിക്കുന്നു. അയാളുടെ പിതാവിന് ഇത് എത്ര അഭിമാനകരമായ നിമിഷമാണ്? ദീർഘനാൾ ജീവിക്കൂ മകനേ… വ്യത്യസ്ത തലമുറകൾ എന്റെ വർക്ക് ആസ്വദിക്കുന്നു എന്നറിയുന്നത് സന്തോഷവും ചാരിതാർത്ഥ്യവും നൽകുന്നു,” കമൽഹാസൻ കുറിച്ചു.
நான் செய்த நல்வினைகள் என் ரசிகரை சென்று அடைந்ததா எனும் சந்தேகம் எல்லாக் கலைஞர்களுக்கும் உண்டு. என் சிறு அசைவுகளைக் கூட கவனித்த அண்ணாத்த ஆடுறார். அது அப்பனுக்கு எவ்வளவு பெருமை? வாழ்க மகனே ! என்னைத் தலைமுறைகள் விஞ்சப் பார்த்து மகிழ்வதே என் கடமை, பெருமை! //t.co/xDfE7PW7Z0
— Kamal Haasan (@ikamalhaasan) June 19, 2020
Read more: തന്റെ ഡാൻസ് നമ്പർ അനുകരിച്ച അശ്വിനെ അഭിനന്ദിച്ച് കമൽഹാസൻ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook